പ്രിയ മക്കളെ, ഞാൻ നിങ്ങളുടെ വ്യാകുലയായ മാതാവാണ്, ഞാൻ സ്വർഗ്ഗത്തിൽനിന്നു വന്നത് എന്റെ മകൻ ഈശോയിലേക്ക് നിങ്ങളെ നയിക്കാനാണ്. എന്റെ അപേക്ഷകളോട് അനുസരണമുള്ളവരാകുവാൻ ഞാൻ നിങ്ങളോടാവശ്യപ്പെടുകയാണ്. ഞാൻ നിങ്ങൾക്കു കാണിച്ചു തന്ന പാതയിൽ നിന്നും നിങ്ങൾ അകന്നു ജീവിക്കരുത്. നിങ്ങൾ സ്നേഹിക്കുകയും, സത്യത്തെ നിങ്ങൾ കാക്കുകയും ചെയ്യുവിൻ. വലിയ പരിഭ്രമം എല്ലായിടത്തേക്കും വ്യാപിക്കും, അന്ധരായവർ മറ്റ് അന്ധരെ വഴി നടത്തുന്നതു പോലെ എന്റെ പാവപ്പെട്ട ധാരാളം മക്കൾ നയിക്കപ്പെടും. നിങ്ങൾക്ക് വരാൻ പോകുന്നതിനെക്കുറിച്ച് ഞാൻ വേദനിക്കുകയാണ്. നിങ്ങൾ യേശുവിൽ വിശ്വസിക്കുക. നിങ്ങളുടെ എല്ലാം അവനാകുന്നു, നിങ്ങളുടെ യഥാർത്ഥ മോക്ഷവും അവനിൽ മാത്രമാകുന്നു. നിങ്ങൾ സുവിശേഷത്തോടും, എന്റെ ഈശോയുടെ ഏക സത്യ സഭയുടെ പഠനങ്ങളോടും വിശ്വസ്തരായിരിക്കുക. സത്യത്തിൽ നിന്നും, വ്യാജ പ്രബോധനങ്ങളുടെ അന്ധകാരം, നിങ്ങളെ അകറ്റിക്കൊണ്ടു പോകുവാൻ നിങ്ങൾ അനുവദിക്കരുത്. ദൈവത്തിന്റെ വെളിച്ചത്തിലേക്ക് നിങ്ങൾ നിങ്ങളുടെ ഹൃദയങ്ങൾ തുറക്കുക. നിങ്ങൾ വിശ്വാസികളായ പുരുഷൻമാരും സ്ത്രീകളുമായിരിക്കുവിൻ. നിങ്ങൾ പ്രാർത്ഥിക്കുവിൻ, നിങ്ങളുടെ മുന്നിലുള്ള ബുദ്ധിമുട്ടുകൾ കാരണം നിങ്ങൾ പിന്തിരിയരുത്. ബുദ്ധിമുട്ടുകളുടെ ഭാരം വർദ്ധിക്കുന്നതായി നിങ്ങൾക്കു തോന്നുമ്പോൾ, നിങ്ങൾ ഈശോയെ വിളിക്കുക. നിങ്ങളുടെ ദിവ്യകാരുണ്യത്തിൽ ഈശോയെ തേടുക, നിങ്ങൾ വിജയികളാകും. നിങ്ങൾ ഭയം കൂടാതെ മുന്നോട്ടു പോകുക. ഇന്നേ ദിവസം പരമപരിശുദ്ധ ത്രിത്വത്തിന്റെ നാമത്തിൽ ഞാൻ നിങ്ങൾക്ക് അയക്കുന്ന (നൽകുന്ന) സന്ദേശം ഇതാണ്. ഒരിക്കൽ കൂടി നിങ്ങളോടൊത്ത് ചേരാൻ എന്നെ അനുവദിച്ചതിനു നന്ദി. പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ ഞാൻ നിങ്ങളെ ആശീർവ്വദിക്കുന്നു. ആമേൻ. സമാധാനത്തിൽ ആയിരിക്കുക.