മലയാളം (ഇന്ത്യ)
1989
2009
2015
2019
2020
2021
2022
2023
5,509 – സമാധാനത്തിന്റെ രാജ്ഞിയായ പരിശുദ്ധ അമ്മയിൽ നിന്നുള്ള സന്ദേശം, ലഭിച്ചത് 17/10/2023
പ്രിയ മക്കളേ, എന്റെ പുത്രനായ യേശുവിൽ മാത്രമാണ് നിങ്ങളുടെ പ്രത്യാശയും രക്ഷയും. സന്തോഷത്തോടെ കർത്താവിനെ കാത്തിരിക്കുക. അവനിലാണ് നിങ്ങളുടെ പൂർണ സന്തോഷം. നിങ്ങൾ സ്വർഗ്ഗത്തിലെ നിധികൾ അന്വേഷിക്കുവിൻ. ഈ ജീവിതത്തിൽ എല്ലാം കടന്നുപോകുന്നു, എന്നാൽ നിങ്ങളിലുള്ള ദൈവത്തിന്റെ കൃപ ശാശ്വതമായിരിക്കും. നിങ്ങൾ നിരാശപ്പെടരുത്. കഷ്ടതകൾക്കിടയിലും, നീതിമാന്മാർക്ക് എല്ലാം ശുഭമായി അവസാനിക്കുമെന്ന് നിങ്ങൾ വിശ്വസിക്കുക. എന്ത് സംഭവിച്ചാലും എന്റെ പുത്രനായ യേശുവിനോട് വിശ്വസ്തത പുലർത്തുക. പ്രാർത്ഥനയിൽ നിന്ന് അകന്നുപോകരുത്, ഈ രീതിയിൽ മാത്രമേ നിങ്ങൾക്ക് വരാനിരിക്കുന്ന പരീക്ഷണങ്ങളുടെ ഭാരം താങ്ങാൻ കഴിയൂ. മോശം ഇടയന്മാർ വിശാലമായ വാതിലുകൾ തുറക്കും, വലിയ ജനക്കൂട്ടം ആത്മീയ അഗാധത്തിലേക്ക് നടക്കും. നിങ്ങൾക്ക് സംഭവിച്ച കാര്യങ്ങളാൽ ഞാൻ സഹിക്കുന്നു. കുമ്പസാരമെന്ന കൂദാശയിലും ദിവ്യബലിയിലും നിങ്ങൾ ശക്തി തേടുക. നിങ്ങൾ മറക്കരുത്: നിങ്ങളുടെ പ്രതിരോധ ആയുധം സത്യമാണ്. പരിശുദ്ധ ത്രിത്വത്തിന്റെ നാമത്തിൽ ഞാൻ ഇന്ന് നിങ്ങൾക്ക് കൈമാറുന്ന സന്ദേശം ഇതാണ്. ഒരിക്കൽ കൂടി നിങ്ങളെ ഇവിടെ ഒന്നിപ്പിക്കാൻ എന്നെ അനുവദിച്ചതിന് നന്ദി. പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ ഞാൻ നിങ്ങളെ ആശീർവദിക്കുന്നു. ആമേൻ. നിങ്ങൾ സമാധാനത്തോടെ ഇരിക്കുവിൻ.
5,508 – സമാധാനത്തിന്റെ രാജ്ഞിയായ പരിശുദ്ധ അമ്മയിൽ നിന്നുള്ള സന്ദേശം, ലഭിച്ചത് 14/10/2023
പ്രിയ മക്കളേ, ധൈര്യമായിരിക്കുക! നിങ്ങൾ നിരാശപ്പെടരുത്! എന്റെ യേശുവിന്റെ സഭയുടെ വിജയം സ്നേഹത്തിലൂടെയും സത്യത്തിന്റെ പ്രതിരോധത്തിലൂടെയും വരും. മോശം ഇടയന്മാരുടെ പിഴവാൽ, തെറ്റുകൾ എല്ലായിടത്തും വ്യാപിക്കും, എന്നാൽ നരകശക്തികൾ ഒരിക്കലും എന്റെ പുത്രനായ യേശുവിന്റെ യഥാർത്ഥ സഭയെ പരാജയപ്പെടുത്തുകയില്ല. നിങ്ങൾ ശ്രദ്ധിക്കുക! പ്രത്യാശയിൽ നിങ്ങളെത്തന്നെ നിറയ്ക്കുക! തെറ്റായ ഉപദേശങ്ങളുടെ ചെളിക്കുണ്ടുകൾ നിങ്ങളെ ആത്മീയ അഗാധത്തിലേക്ക് വലിച്ചിഴയ്ക്കാൻ അനുവദിക്കരുത്. യേശുവിനെയും അവന്റെ സഭയുടെ യഥാർത്ഥ മജിസ്‌റ്റീരിയത്തിന്റെ പഠിപ്പിക്കലുകളെയും നിങ്ങൾ ശ്രദ്ധിക്കുക. കൈകളിൽ ജപമാലയുമായി, ദൈവത്തിന്റെ ശത്രുക്കൾക്കെതിരെ പോരാടുക. നിങ്ങളുടെ പ്രതിരോധ ആയുധം എപ്പോഴും സത്യമായിരിക്കും. ഞാൻ നിങ്ങളുടെ അമ്മയാണ്, നിങ്ങളെ സഹായിക്കാൻ ഞാൻ സ്വർഗ്ഗത്തിൽ നിന്ന് വരുന്നു. നിങ്ങൾ എന്നെ ശ്രദ്ധിക്കൂ! നിങ്ങളുടെ ആവശ്യങ്ങൾ എനിക്കറിയാം, നിങ്ങൾക്കായി ഞാൻ എന്റെ യേശുവിനോട് പ്രാർത്ഥിക്കാം. ഭയമില്ലാതെ മുന്നോട്ട് നീങ്ങുക! പരിശുദ്ധ ത്രിത്വത്തിന്റെ നാമത്തിൽ ഞാൻ ഇന്ന് നിങ്ങൾക്ക് കൈമാറുന്ന സന്ദേശം ഇതാണ്. ഒരിക്കൽ കൂടി നിങ്ങളെ ഇവിടെ ഒന്നിപ്പിക്കാൻ എന്നെ അനുവദിച്ചതിന് നന്ദി. പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ ഞാൻ നിങ്ങളെ ആശീർവദിക്കുന്നു. ആമേൻ. നിങ്ങൾ സമാധാനത്തോടെ ഇരിക്കുവിൻ.
5,507 – സമാധാനത്തിന്റെ രാജ്ഞിയായ പരിശുദ്ധ അമ്മയിൽ നിന്നുള്ള സന്ദേശം, ലഭിച്ചത് 12/10/2023
പ്രിയ മക്കളേ, നിങ്ങളുടെ കരങ്ങൾ എനിക്ക് തരൂ, ഞാൻ നിങ്ങളെ എന്റെ പുത്രനായ യേശുവിലേക്ക് കൊണ്ടുപോകാം. നിങ്ങൾ ഭയപ്പെടേണ്ട. എല്ലാറ്റിന്റയും നിയനന്ത്രിക്കുന്നത് ദൈവമാണ്. നിങ്ങൾ അവനിൽ വിശ്വസിക്കുക, നിങ്ങൾ വിജയിക്കും. ദൈവത്തിന്റെ ഭവനത്തിൽ വലിയ വിഭജനം സംഭവിക്കുന്ന ഭാവിയിലേക്കാണ് നിങ്ങൾ നടക്കുന്നത്. നിങ്ങൾ സത്യത്തെ സ്നേഹിക്കുകയും സംരക്ഷിക്കുകയും ചെയ്യുക. എന്റെ യേശു നിങ്ങളിൽ നിന്ന് ഒരുപാട് പ്രതീക്ഷിക്കുന്നു. കരങ്ങളിൽ നിന്ന് കരങ്ങളിലേക്കുള്ള താക്കോൽ എന്റെ പാവപ്പെട്ട കുട്ടികളെ ആത്മീയ അന്ധതയിലേക്ക് നയിക്കും. തകർന്ന താക്കോൽ യഥാർത്ഥ വാതിൽ തുറക്കില്ല. വിശ്വാസികളായ സ്ത്രീപുരുഷന്മാരുടെ ദുഃഖകാലം ഇതാ. നിങ്ങൾ പ്രാർത്ഥിക്കുക. നിങ്ങൾ പ്രാർത്ഥനയിൽ നിന്ന് അകന്നിരിക്കുമ്പോൾ, നിങ്ങൾ ദൈവത്തിന്റെ ശത്രുവിന്റെ ലക്ഷ്യമായിത്തീരുന്നു. മനുഷ്യർ സ്രഷ്ടാവിൽ നിന്ന് അകന്നുപോയതിനാൽ മനുഷ്യകുലം കഷ്ടതയുടെ കയ്പേറിയ പാത്രം കുടിക്കും. നിങ്ങൾ തിരികെ വരു. നിങ്ങൾ ചെയ്യേണ്ടത്, നിങ്ങൾ നാളത്തേക്കായി മാറ്റരുത്. നിങ്ങളുടെ പ്രതീക്ഷ നഷ്ടപ്പെടുത്തരുത്. ഞാൻ നിങ്ങളെ സ്നേഹിക്കുന്നു, നിങ്ങൾ എന്നെ കാണുന്നില്ലെങ്കിലും ഞാൻ നിങ്ങളോടൊപ്പമുണ്ടാകും. മുന്നോട്ട് നീങ്ങുക! നിങ്ങൾക്ക് വേണ്ടി ഞാൻ എന്റെ ഈശോയോട് പ്രാർത്ഥിക്കാം. പരിശുദ്ധ ത്രിത്വത്തിന്റെ നാമത്തിൽ ഞാൻ ഇന്ന് നിങ്ങൾക്ക് കൈമാറുന്ന സന്ദേശം ഇതാണ്. ഒരിക്കൽ കൂടി നിങ്ങളെ ഇവിടെ ഒന്നിപ്പിക്കാൻ എന്നെ അനുവദിച്ചതിന് നന്ദി. പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ ഞാൻ നിങ്ങളെ ആശിർവദിക്കുന്നു. ആമേൻ. നിങ്ങൾ സമാധാനത്തോടെ ഇരിക്കുവിൻ.
Torne-se Sócio Contribuinte
Clique aqui