അടിയന്തര അപ്പീലുകൾ

മലയാളം (ഇന്ത്യ)
2019 2020
4,929 – സമാധാനത്തിന്റെ രാജ്ഞിയായ പരിശുദ്ധ അമ്മയിൽ നിന്നുള്ള സന്ദേശം, ഡി എഫിലെ, ബ്രസീലിയായിൽ നിന്നും, ലഭിച്ചത് 18/2/2020

പ്രിയ മക്കളെ, നിങ്ങൾ ഭയപ്പെടരുത്. കുരിശില്ലാതെ വിജയമില്ല. പ്രളയകാലത്തേക്കാൾ മോശമായ കാലത്താണ് നിങ്ങൾ ജീവിക്കുന്നത്, നിങ്ങളുടെ മടങ്ങിവരവിനുള്ള സമയം വന്നു ചേർന്നിരിക്കുന്നു. നിങ്ങൾ നിങ്ങളുടെ കരങ്ങൾ കൂട്ടിക്കെട്ടരുത്. ദൈവം തിടുക്കത്തിലാണ്. വേദനാജനകമായൊരു ഭാവിയിലേക്കാണ് നിങ്ങൾ നടക്കുന്നത്. നിങ്ങൾ നിങ്ങളുടെ മുട്ടു കുത്തി പ്രാർത്ഥിക്കുവിൻ. പ്രാർത്ഥനയുടെ ശക്തിയാൽ മാത്രമെ വരാൻ പോകുന്ന പരീക്ഷണങ്ങളുടെ ഭാരം നിങ്ങൾക്ക് വഹിക്കാനാകുകയുള്ളൂ. ഞാൻ നിങ്ങളുടെ വ്യാകുലയായ മാതാവാണ്, നിങ്ങൾക്ക് വരാനിരിക്കുന്നവയെയോർത്ത് ഞാൻ വേദനയനുഭവിക്കുകയാണ്. നിങ്ങൾ ധൈര്യമുള്ള പുരുഷൻമാരും സ്ത്രീകളുമാകുവിൻ. നിങ്ങൾ എന്റെ മകൻ ഈശോയിൽ നിന്നുള്ളവരാണെന്നതിന് എല്ലായിടത്തും സാക്ഷികളായിരിക്കുവിൻ. ലോകത്തിന്റെതായ കാര്യങ്ങൾ നിങ്ങളെ ദൈവത്തിൽ നിന്നും അകറ്റാൻ നിങ്ങൾ അനുവദിക്കരുത്. നിങ്ങൾ എന്റെ മകൻ ഈശോയുടെ സുവിശേഷത്തിലും, ദിവ്യകാരുണ്യത്തിലും ശക്തി കണ്ടെത്തുവിൻ. നിങ്ങൾ സത്യത്തിന്റെ സംരക്ഷകരാകുവിൻ. മനുഷ്യകുലം പാപം മൂലം മലിനമായിരിക്കുകയാണ്, അന്ധരായവർ മറ്റ് അന്ധരെ വഴി നടത്തുന്നതു പോലെ എന്റെ പാവപ്പെട്ട ധാരാളം മക്കൾ നയിക്കപ്പെടുന്നു. കഷ്ടതയുടെ നാളുകൾ വരുന്നതാണ്. വലിയ സംഭ്രമം എല്ലായിടത്തേക്കും പകരുന്നതാണ്. സ്ഥിരതയില്ലായ്മയും, സത്യത്തോടുള്ള സ്നേഹത്തിന്റെ കുറവും മൂലം, ധാരാളം സമർപ്പിതരുടെ വിശ്വാസം നഷ്ടപ്പെടാനിടയാക്കും. നിങ്ങൾ പിന്തിരിയരുത്. എന്നെ ശ്രവിച്ചു കൊണ്ടിരിക്കുന്നവരായ നിങ്ങൾ: ഞാൻ നിങ്ങൾക്കു കാണിച്ചു തന്ന പാതയിൽ നിന്നും നിങ്ങൾ വ്യതിചലിക്കരുത്. എന്തുതന്നെ സംഭവിച്ചാലും, നിങ്ങൾ എപ്പോഴും സത്യത്തെ കാത്തുകൊള്ളുക. ഭയം കൂടാതെ മുന്നോട്ടു പോകുക. എന്റെ ഈശോയോട് ഞാൻ നിങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കുന്നതാണ്. ഇന്നേ ദിവസം പരമപരിശുദ്ധ ത്രിത്വത്തിന്റെ നാമത്തിൽ ഞാൻ നിങ്ങൾക്ക് അയക്കുന്ന (നൽകുന്ന) സന്ദേശം ഇതാണ്. ഒരിക്കൽ കൂടി നിങ്ങളോടൊത്ത് ചേരാൻ എന്നെ അനുവദിച്ചതിനു നന്ദി. പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ ഞാൻ നിങ്ങളെ ആശീർവ്വദിക്കുന്നു. ആമേൻ. സമാധാനത്തിൽ ആയിരിക്കുക.


4,928 – സമാധാനത്തിന്റെ രാജ്ഞിയായ പരിശുദ്ധ അമ്മയിൽ നിന്നുള്ള സന്ദേശം, ഗോയ്യായിസിലെ സിൽവാനിയായിൽ നിന്നും, ലഭിച്ചത് 17/2/2020

പ്രിയ മക്കളെ, മുള്ളുകൾ നിറഞ്ഞ ഭാവിയിലേക്കാണ് നിങ്ങൾ നീങ്ങിക്കൊണ്ടിരിക്കുന്നത്, എങ്കിലും എന്റെ മകൻ ഈശോ നിങ്ങളോടു കൂടെയുണ്ടാകും; അവൻ നിങ്ങളിൽ നിന്നും ധാരാളം പ്രതീക്ഷിക്കുന്നു. നിങ്ങൾ പിന്തിരിയരുത്. നിങ്ങളുടെയുള്ളിലെ വിശ്വാസത്തിന്റെ തിരിനാളം ജ്വലിപ്പിച്ചുകൊണ്ടിരിക്കാൻ ഞാൻ നിങ്ങളോടാവശ്യപ്പെടുകയാണ്. വിശ്വാസികളായ പുരുഷൻമാരും സ്ത്രീകളും അവഗണിക്കപ്പെടുന്നതിന്റെ പാനപാത്രത്തിൽ നിന്നും കുടിക്കുന്നതാണ്; അവർ പീഡിപ്പിക്കപ്പെടുകയും, പുറത്താക്കപ്പെടുകയും ചെയ്യും. പവിത്രമായ നിയമങ്ങൾ ഉപേക്ഷിക്കപ്പെടും, ധാരാളം പേർ വ്യാജപഠനങ്ങളെ ആശ്ലേഷിക്കും. നിങ്ങൾ നിങ്ങളുടെ മുട്ടുകുത്തി പ്രാർത്ഥിക്കുവിൻ. നിങ്ങൾക്കുണ്ടാകുന്ന ബുദ്ധിമുട്ടുകൾക്കു മുമ്പിൽ നിങ്ങൾ നിരാശരാകരുത്. നിങ്ങൾ നിങ്ങളെ പ്രോത്സാഹിപ്പിക്കുകയും, എന്റെ മകൻ ഈശോയോടു വിശ്വസ്തരായിരിക്കുകയും ചെയ്യുവിൻ. ദൈവത്തിന്റെ വിജയം നീതിമാൻമാർക്ക് ലഭിക്കുന്നതാണ്. ദൈവത്തിൽ നിന്നും നിങ്ങളെ അകറ്റുന്നവയിൽ നിന്നെല്ലാം നിങ്ങളും അകന്നു നിൽക്കുവിൻ. എന്റെ ഈശോയുടെ സഭയുടെ യഥാർത്ഥ പ്രബോധനത്തിന്റെ പഠനങ്ങളെ നിങ്ങൾ സ്വീകരിക്കുവിൻ, ഇതിലൂടെ മാത്രമെ വരാൻ പോകുന്ന വലിയ വിശ്വാസത്തകർച്ചയാലുള്ള (കപ്പൽഛേതം) പ്രഹരം നിങ്ങൾക്ക് ഏൽക്കാതിരിക്കുകയുള്ളൂ. ഞാൻ നിങ്ങളെ സ്നേഹിക്കുന്നു, ഞാൻ നിങ്ങളോടൊപ്പം നടക്കുന്നു. എന്തുതന്നെ സംഭവിച്ചാലും, നിങ്ങൾ ഈശോയോടൊപ്പമായിരിക്കുവിൻ; നിങ്ങളുടെ യഥാർത്ഥമായ മോചനവും, മോക്ഷവും അവനിൽ മാത്രമാകുന്നു. എല്ലാ വേദനകൾക്കും ശേഷം, എന്റെ വിമലഹൃദയത്തിന്റെ അവസാന വിജയം സംഭവിക്കുന്നതാണ്. സത്യത്തെ സംരക്ഷിച്ചുകൊണ്ട് മുന്നോട്ടു പോകുക. ഇന്നേ ദിവസം പരമപരിശുദ്ധ ത്രിത്വത്തിന്റെ നാമത്തിൽ ഞാൻ നിങ്ങൾക്ക് അയക്കുന്ന (നൽകുന്ന) സന്ദേശം ഇതാണ്. ഒരിക്കൽ കൂടി നിങ്ങളോടൊത്ത് ചേരാൻ എന്നെ അനുവദിച്ചതിനു നന്ദി. പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ ഞാൻ നിങ്ങളെ ആശീർവ്വദിക്കുന്നു. ആമേൻ. സമാധാനത്തിൽ ആയിരിക്കുക.


4,927 – സമാധാനത്തിന്റെ രാജ്ഞിയായ പരിശുദ്ധ അമ്മയിൽ നിന്നുള്ള സന്ദേശം, ലഭിച്ചത് 15/2/2020

പ്രിയ മക്കളെ, നിങ്ങളുടെ കരങ്ങൾ എനിക്കു തരിക, ഞാൻ നിങ്ങളെ എന്റെ മകൻ ഈശോയിലേക്ക് നയിക്കാം. നിങ്ങളുടെ ആദ്ധ്യാത്മിക ജീവിതത്തിൽ നിങ്ങൾ കരുതലുള്ളവരാകുക. ഈ ജീവിതത്തിലുള്ള എല്ലാം കടന്നുപോകും, എങ്കിലും നിങ്ങളിലുള്ള ദൈവകൃപ നിത്യമായതാണ്. നല്ല മരത്തിന്റെ വേര് പിഴുതെറിയപ്പെടുമ്പോൾ, കളകൾ പടരുന്നതാണ്. നിങ്ങൾ ജാഗ്രതയോടിരിക്കുക. വേദനയുടെ കാലത്താണ് നിങ്ങൾ ജീവിക്കുന്നത്. നിങ്ങൾ ശാന്തതയും, എളിമയുമുള്ള ഹൃദയങ്ങളുള്ളവരാകുവിൻ, എങ്കിൽ മാത്രമെ നിങ്ങൾക്ക് സ്വർഗ്ഗത്തിൽ എത്താൻ കഴിയുകയുള്ളൂ. എന്റെ ഈശോയുടെ സഭയുടെ യഥാർത്ഥ പ്രബോധനങ്ങളുടെ പഠനങ്ങൾക്കും, സുവിശേഷത്തിനും, എതിരായ എല്ലാത്തിൽ നിന്നും അകലം പാലിക്കുവിൻ. നിങ്ങൾ കർത്താവിന്റെ സ്വന്തമാണ്, നിങ്ങൾ അനുഗമിക്കുകയും ശുശ്രൂഷിക്കുകയും ചെയ്യേണ്ടത് അവനെ മാത്രമാകുന്നു. ഞാൻ നിങ്ങൾക്കു കാണിച്ചു തന്ന പാതയിൽ നിന്നും നിങ്ങൾ വ്യതിചലിക്കരുത്. എന്റെ ഈശോയുടെ സഭയ്ക്കു വേണ്ടി കുരിശിനു മുമ്പാകെ നിങ്ങൾ പ്രാർത്ഥിക്കുവിൻ. അവസാനംവരെ വിശ്വസ്തതയോടുകൂടെ നിലനിൽക്കുന്നവർ പിതാവിനാൽ അനുഗ്രഹീതർ എന്ന് വിളംബരം ചെയ്യപ്പെടും. സത്യത്തെ കാത്തുകൊണ്ട് മുന്നോട്ടു പോകുക. ഇന്നേ ദിവസം പരമപരിശുദ്ധ ത്രിത്വത്തിന്റെ നാമത്തിൽ ഞാൻ നിങ്ങൾക്ക് അയക്കുന്ന (നൽകുന്ന) സന്ദേശം ഇതാണ്. ഒരിക്കൽ കൂടി നിങ്ങളോടൊത്ത് ചേരാൻ എന്നെ അനുവദിച്ചതിനു നന്ദി. പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ ഞാൻ നിങ്ങളെ ആശീർവ്വദിക്കുന്നു. ആമേൻ. സമാധാനത്തിൽ ആയിരിക്കുക.


4,926 – സമാധാനത്തിന്റെ രാജ്ഞിയായ പരിശുദ്ധ അമ്മയിൽ നിന്നുള്ള സന്ദേശം, ലഭിച്ചത് 13/2/2020

പ്രിയ മക്കളെ, ശത്രുക്കൾ പ്രവർത്തിക്കുന്നത് അർദ്ധ സത്യത്തിലാണ്, എങ്കിലും വിജയം എന്റെ മകൻ ഈശോയുടേതായിരിക്കും. ഞാൻ നിങ്ങൾക്കു കാണിച്ചു തന്ന പാതയിൽ നിന്നും നിങ്ങൾ ഉറച്ചു നിൽക്കുവിൻ. സത്യത്തെ സ്നേഹിക്കുകയും കാക്കുകയും ചെയ്യുന്നവരുടെ വിശ്വസ്തതയിലൂടെ എന്റെ ഈശോയുടെ സഭ വിശ്വാസത്തിന്റെ സുരക്ഷിത തീരത്തെ ദൃഷ്ടിയുറപ്പിച്ചുകൊണ്ട് നടക്കുന്നതാണ്. പണ്ടു ഞാൻ നിങ്ങളോടു പറഞ്ഞവ നിറവേറുന്നതാണ്. നിങ്ങൾക്ക് വരാൻ പോകുന്നതിനെക്കുറിച്ച് ഞാൻ വേദനിക്കുകയാണ്. വിശ്വാസവഞ്ചകർ മൂലം ഇനിയും വലിയ ആത്മീയമായ തകർച്ച ദൈവ ഭവനത്തിൽ ഉണ്ടാകും. ശത്രുക്കൾ പിൻവാങ്ങാൻ തയ്യാറാകില്ല, എങ്കിലും പ്രാർത്ഥനയുടെ ശക്തിയാലും, സത്യത്തോടുള്ള സ്നേഹത്താലും, എന്റെ ഈശോയുടെ സഭയുടെ യഥാർത്ഥ പ്രബോധനത്തോടുള്ള വിശ്വസ്തതയാലും, നിങ്ങൾക്ക് അവരെ പരാജയപ്പെടുത്താൻ സാധിക്കും. ധൈര്യമായിരിക്കുക. എന്തുതന്നെ സംഭവിച്ചാലും, നിങ്ങൾ ഈശോയോടൊത്തായിരിക്കുക. നിങ്ങൾ സുവിശേഷത്തിലും, ദിവ്യകാരുണ്യത്തിലും ശക്തി കണ്ടെത്തുവിൻ. കർത്താവിനോടു കൂടെ ആയിരിക്കുന്നവർ ഒരിക്കലും പരാജയപ്പെടുകയില്ല. സത്യത്തിൽ മുന്നോട്ടു പോകുക. ഇന്നേ ദിവസം പരമപരിശുദ്ധ ത്രിത്വത്തിന്റെ നാമത്തിൽ ഞാൻ നിങ്ങൾക്ക് അയക്കുന്ന (നൽകുന്ന) സന്ദേശം ഇതാണ്. ഒരിക്കൽ കൂടി നിങ്ങളോടൊത്ത് ചേരാൻ എന്നെ അനുവദിച്ചതിനു നന്ദി. പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ ഞാൻ നിങ്ങളെ ആശീർവ്വദിക്കുന്നു. ആമേൻ. സമാധാനത്തിൽ ആയിരിക്കുക.


4,925 – സമാധാനത്തിന്റെ രാജ്ഞിയായ പരിശുദ്ധ അമ്മയിൽ നിന്നുള്ള സന്ദേശം, ലഭിച്ചത് 11/2/2020

പ്രിയ മക്കളെ, നിങ്ങൾ സത്യത്തെ സ്നേഹിക്കുകയും, കാക്കുകയും ചെയ്യുവിൻ. ശത്രുക്കളുടെ പരാജയം സത്യത്തെ സ്നേഹിക്കുന്നവരിലൂടെയും, കാക്കുന്നവരിലൂടെയും ഉണ്ടാകുന്നതാണ്. പിശാചിന്റെ അന്ധകാരം ദൈവത്തിന്റെ ഭവനത്തിലേക്ക് നുഴഞ്ഞു കയറിക്കഴിഞ്ഞിരിക്കുന്നു, എങ്കിലും സത്യത്തിന്റെ വെളിച്ചം എന്റെ ഈശോയുടെ സഭയെ മഹത്തായ വിജയത്തിലേക്കു നയിക്കും. നിങ്ങൾ നിങ്ങളുടെ മുട്ടുകുത്തി പ്രാർത്ഥിക്കുവിൻ. ഞാൻ നിങ്ങൾക്കു കാണിച്ചു തന്ന പാതയിൽ നിന്നും നിങ്ങൾ വ്യതിചലിക്കരുത്. ദിവ്യകാരുണ്യത്തിലൂടെയും, കുമ്പസാരമെന്ന കൂദാശയിലൂടെയും, നിങ്ങൾ ശക്തി കണ്ടെത്തുവിൻ. എന്റെ യേശുവിന്റെ വചനങ്ങളാൽ നിങ്ങൾ നിങ്ങളെ നയിക്കുക, നിങ്ങൾ എല്ലായ്പ്പോഴും അവന്റെ സഭയുടെ യഥാർത്ഥ പഠനങ്ങളെ അനുസരിക്കുക. ധൈര്യമായിരിക്കുക. എന്റെ ഈശോ നിങ്ങളോടു കൂടെയുണ്ട്. എന്തുതന്നെ സംഭവിച്ചാലും, നിങ്ങൾ അവന്റെ സുവിശേഷത്തോടു വിശ്വസ്തതയുള്ളവരായിരിക്കുക. കുരിശില്ലാതെ വിജയമില്ല. ഇന്നേ ദിവസം പരമപരിശുദ്ധ ത്രിത്വത്തിന്റെ നാമത്തിൽ ഞാൻ നിങ്ങൾക്ക് അയക്കുന്ന (നൽകുന്ന) സന്ദേശം ഇതാണ്. ഒരിക്കൽ കൂടി നിങ്ങളോടൊത്ത് ചേരാൻ എന്നെ അനുവദിച്ചതിനു നന്ദി. പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ ഞാൻ നിങ്ങളെ ആശീർവ്വദിക്കുന്നു. ആമേൻ. സമാധാനത്തിൽ ആയിരിക്കുക.


4,924 – സമാധാനത്തിന്റെ രാജ്ഞിയായ പരിശുദ്ധ അമ്മയിൽ നിന്നുള്ള സന്ദേശം, ലഭിച്ചത് 8/2/2020

പ്രിയ മക്കളെ, ഞാൻ നിങ്ങളെ സ്നേഹിക്കുന്നു, ഞാൻ സ്വർഗ്ഗത്തിൽനിന്നും വന്നത് നിങ്ങളെ സഹായിക്കാനാണ്. എന്റെ മകൻ ഈശോയുടെ ഏക സത്യ സഭയോടു കൂറുപുലർത്തുന്നതിനായി നിങ്ങളെ ക്ഷണിക്കുവാനാണ് ഞാൻ വന്നത്. ധാരാളം ആത്മാക്കളിൽ ആത്മീയാന്ധത സൃഷ്ടിച്ച്, പിശാച് എന്റെ പാവപ്പെട്ട മക്കളെ വിഭജിച്ചിരിക്കുകയാണ്. സത്യം പൂർണ്ണമായി കുടികൊള്ളുന്നത് കത്തോലിക്കാ തിരുസഭയിൽ മാത്രമാണെന്നും, അവിടെ (സഭയിൽ) മാത്രമാണ് എന്റെ മകൻ ഈശോ ദിവ്യകാരുണ്യത്തിൽ തന്റെ ശരീരത്താലും, രക്തത്താലും, ആത്മാവിനാലും, ദിവ്യത്വത്താലും സന്നിഹിതനായിരിക്കുന്നത് എന്നും ഭയം കൂടാതെ, നിങ്ങൾ പ്രഘോഷിക്കുക. നിങ്ങൾ സുവിശേഷത്തോടു വിശ്വസ്തരായിരിക്കുക. സത്യം നിങ്ങളുടെ ഹൃദയങ്ങളിൽ നിന്നും പറിച്ചു കളയാൻ നിങ്ങൾ അനുവദിക്കരുത്. നിങ്ങൾ കർത്താവിന്റെ സ്വന്തമാണ്, നിങ്ങൾ അനുഗമിക്കുകയും ശുശ്രൂഷിക്കുകയും ചെയ്യേണ്ടത് അവനെ മാത്രമാകുന്നു. മനുഷ്യർ സംശയത്തിലാകുന്നതും, എന്റെ ഈശോയുടെ സഭ എവിടെ എന്ന് ധാരാളം പേർക്ക് അറിയാത്തതുമായ ദിവസം വരുന്നതാണ്. വലിയൊരു സംഭ്രമമായിരിക്കും അത്. എന്തുതന്നെ സംഭവിച്ചാലും, നിങ്ങൾ എന്റെ മകൻ ഈശോയുടെ സഭയുടെ യഥാർത്ഥ പ്രബോധനത്തോട് വിശ്വസ്തരായിരിക്കുവിൻ. സത്യത്തെ സ്നേഹിക്കുകയും കാക്കുകയും ചെയ്യുന്നവരുടെ വിശ്വസ്തതയിലൂടെ എന്റെ ഈശോയുടെ സഭ സജീവമായിരിക്കുന്നതാണ്. കുഞ്ഞാടുകളുടെ രൂപത്തിലുള്ള ചെന്നായ്ക്കൾ മൂലം ചതിക്കപ്പെടാതിരിക്കാൻ നിങ്ങൾ ജാഗ്രതയുള്ളവരാകുവിൻ. നിങ്ങൾ പ്രാർത്ഥിക്കുക. പ്രാർത്ഥനയുടെ ശക്തിയാൽ മാത്രമെ നിങ്ങൾക്ക് വരാൻ പോകുന്ന പരീക്ഷണങ്ങളുടെ ഭാരം വഹിക്കുവാൻ കഴിയുകയുള്ളൂ. ഭയം കൂടാതെ മുന്നോട്ടു പോകുക. ഇന്നേ ദിവസം പരമപരിശുദ്ധ ത്രിത്വത്തിന്റെ നാമത്തിൽ ഞാൻ നിങ്ങൾക്ക് അയക്കുന്ന (നൽകുന്ന) സന്ദേശം ഇതാണ്. ഒരിക്കൽ കൂടി നിങ്ങളോടൊത്ത് ചേരാൻ എന്നെ അനുവദിച്ചതിനു നന്ദി. പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ ഞാൻ നിങ്ങളെ ആശീർവ്വദിക്കുന്നു. ആമേൻ. സമാധാനത്തിൽ ആയിരിക്കുക.


4,923 – സമാധാനത്തിന്റെ രാജ്ഞിയായ പരിശുദ്ധ അമ്മയിൽ നിന്നുള്ള സന്ദേശം, ലഭിച്ചത് 6/2/2020

പ്രിയ മക്കളെ, നിങ്ങൾ ഈശോയോടു കൂടെയായിരിക്കുക. നിങ്ങളുടെ യഥാർത്ഥമായ മോചനവും, മോക്ഷവും അവനിൽ മാത്രമാകുന്നു. എന്റെ ഈശോ നിങ്ങളുടെ എല്ലാമാകുന്നു. അവൻ നിങ്ങളെ സ്നേഹിക്കുന്നു, നിങ്ങളെ കാത്തിരിക്കുന്നു. നിങ്ങൾ അവനായി നിലകൊള്ളുക. സത്യത്തെ കാക്കുന്നതിനായി തിരഞ്ഞെടുക്കപ്പെട്ട ധാരാളം പേരുടെ പ്രതിബദ്ധത ലോകവുമായിട്ടാകുകയും, അത് എന്റെ പാവപ്പെട്ട ധാരാളം മക്കളെ സത്യത്തിൽ നിന്നും അകറ്റാനുള്ള കാരണമാകുകയും ചെയ്യും. സത്യത്തിന്റെ കാവൽക്കാരാകുവാൻ ഞാൻ നിങ്ങളോടാവശ്യപ്പെടുകയാണ്. നിങ്ങൾ സുവിശേഷത്തിൽ വിശ്വസിക്കുകയും, എന്റെ ഈശോയുടെ സഭയുടെ യഥാർത്ഥ പ്രബോധനങ്ങളോട് വിശ്വസ്തരായിരിക്കുകയും ചെയ്യുക. വലിയ വിഭ്രാന്തി ധാരാളം ആത്മാക്കളിൽ ആത്മീയാന്ധത സൃഷ്ടിക്കുകയും, അതുമൂലം ധാരാളം പേർ ഈശോയുടെ സത്യസഭയിൽ നിന്നകലുകയും, വ്യാജപഠനങ്ങളെ ആശ്ലേഷിക്കുകയും ചെയ്യും. നിങ്ങൾക്ക് വരാൻ പോകുന്നതിനെക്കുറിച്ച് ഞാൻ വേദനിക്കുകയാണ്. നിങ്ങൾ നിങ്ങളുടെ മുട്ടു കുത്തി പ്രാർത്ഥിക്കുക, ദിവ്യകാരുണ്യത്തിൽ നിങ്ങൾ ശക്തി കണ്ടെത്തുക. നിങ്ങൾ നിങ്ങളുടെ കരങ്ങൾ എനിക്കു തരിക, ഞാൻ നിങ്ങളെ എല്ലായ്പ്പോഴും നന്മയുടെയും വിശുദ്ധിയുടെ പാതയിലേക്ക് നയിക്കാം. ഭയം കൂടാതെ മുന്നോട്ടു പോകുക. ഇന്നേ ദിവസം പരമപരിശുദ്ധ ത്രിത്വത്തിന്റെ നാമത്തിൽ ഞാൻ നിങ്ങൾക്ക് അയക്കുന്ന (നൽകുന്ന) സന്ദേശം ഇതാണ്. ഒരിക്കൽ കൂടി നിങ്ങളോടൊത്ത് ചേരാൻ എന്നെ അനുവദിച്ചതിനു നന്ദി. പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ ഞാൻ നിങ്ങളെ ആശീർവ്വദിക്കുന്നു. ആമേൻ. സമാധാനത്തിൽ ആയിരിക്കുക.


4,922 – സമാധാനത്തിന്റെ രാജ്ഞിയായ പരിശുദ്ധ അമ്മയിൽ നിന്നുള്ള സന്ദേശം, ലഭിച്ചത് 4/2/2020

പ്രിയ മക്കളെ, സത്യത്തിന്റെ പാതയിൽ കൂടി മുന്നോട്ടു പോകുക. ശത്രുക്കൾ പരിശുദ്ധമായതിനെ തകർക്കാനായി പ്രവർത്തിക്കുകയാണ്, എങ്കിലും സത്യത്തെ കാക്കുവാനായി കർത്താവിന് തന്റെ വിശ്വസ്തരായവർ കൂടെയുണ്ട്. നിങ്ങളെത്തന്നെ ഉത്തേജിപ്പിക്കുകയും, നിങ്ങളുടെ വിശ്വാസത്തിന് നിങ്ങൾ തന്നെ സാക്ഷികളാകുകയും ചെയ്യുവിൻ. നിങ്ങൾ മറക്കരുത്: പ്രതിരോധത്തിനുളള നിങ്ങളുടെ ഏറ്റവും വലിയ ആയുധമെന്നത് സത്യമാകുന്നു. ബീഭത്സത ഉളവാക്കുന്ന ദൃശ്യങ്ങൾ നിങ്ങൾ ഇനിയും ദൈവത്തിന്റെ ഭവനത്തിൽ ദർശിക്കും. പ്രാർത്ഥിക്കുന്ന പുരുഷൻമാരും സ്ത്രീകളുമാകാൻ ഞാൻ നിങ്ങളോടാവശ്യപ്പെടുകയാണ്. നിങ്ങൾ എന്റെ ഈശോയുടെ സുവിശേഷത്തിലും, ദിവ്യകാരുണ്യത്തിലും ശക്തി കണ്ടെത്തുവിൻ. എന്റെ ഈശോ ഈ ലോകത്തിലേക്കു വന്നത് നിങ്ങളെ രക്ഷിക്കാനാണ്; സത്യത്തെ സ്നേഹിച്ചും, പ്രതിരോധിച്ചും കൊണ്ടും, അവന്റെ പരിശുദ്ധ പ്രബോധനങ്ങളെ വിളംബരം ചെയ്തുകൊണ്ടും, എല്ലാ മനുഷ്യർക്കും നല്ല സമയങ്ങളുടെ പ്രത്യാശ നൽകുന്നതിനുമുള്ള ദൗത്യം അവൻ സഭയിൽ നിക്ഷേപിച്ചു. എന്റെ മകൻ ഈശോയുടെ സഭയ്ക്കുവേണ്ടി, നിങ്ങൾ പ്രാർത്ഥിക്കുവിൻ. സത്യത്തെ സ്നേഹിക്കുന്നവർ ദുഃഖത്തിന്റെ പാനപാത്രത്തിൽ നിന്നും കുടിക്കും. നിങ്ങൾ നിരാശരാകരുത്. ഈ ലോകത്തിലെ നേട്ടങ്ങളെല്ലാം കടന്നു പോകുന്നതാണ്. നിങ്ങൾക്കുള്ള ഏറ്റവും വലിയ സമ്മാനം കർത്താവിൽ നിന്നും വരുന്നതാണ്. ഭയം കൂടാതെ മുന്നോട്ടു പോകുക. ഇന്നേ ദിവസം പരമപരിശുദ്ധ ത്രിത്വത്തിന്റെ നാമത്തിൽ ഞാൻ നിങ്ങൾക്ക് അയക്കുന്ന (നൽകുന്ന) സന്ദേശം ഇതാണ്. ഒരിക്കൽ കൂടി നിങ്ങളോടൊത്ത് ചേരാൻ എന്നെ അനുവദിച്ചതിനു നന്ദി. പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ ഞാൻ നിങ്ങളെ ആശീർവ്വദിക്കുന്നു. ആമേൻ. സമാധാനത്തിൽ ആയിരിക്കുക.


4,921 – സമാധാനത്തിന്റെ രാജ്ഞിയായ പരിശുദ്ധ അമ്മയിൽ നിന്നുള്ള സന്ദേശം, ലഭിച്ചത് 1/2/2020

പ്രിയ മക്കളെ, എന്റെ ഈശോ നിങ്ങളോടുകൂടെയുണ്ട്. മറയ്ക്കപ്പെട്ടത് കാണുന്നവനും, നിങ്ങളുടെ പേര് അറിയുന്നവനുമായവനിൽ, നിങ്ങൾ വിശ്വസിക്കുവിൻ. നിങ്ങൾ കർത്താവിന് അതിപ്രധാനമായവരാകുന്നു. നിങ്ങൾ നിങ്ങളുടെ സ്വന്തം അസ്ഥിത്വം (ജീവിതം) അവനു നൽകുവിൻ. ഈ ഭൂമിയിൽവെച്ചു തന്നെ സന്തോഷമുള്ളവരായി നിങ്ങളെ എനിക്കു കാണണം, പിന്നീട് എന്നോടൊപ്പം സ്വർഗ്ഗത്തിലും. നിങ്ങൾ നിരാശരാകരുത്. എന്തുതന്നെ സംഭവിച്ചാലും നിങ്ങൾ പിന്തിരിയരുത്. കർത്താവിലാകുന്നു നിങ്ങളുടെ വിജയം. മനുഷ്യകുലം സ്രഷ്ടാവിൽ നിന്ന് അകന്നു കഴിഞ്ഞു, മനുഷ്യർ തങ്ങളുടെതന്നെ കരങ്ങളാൽ നിർമ്മിതമായ തകർച്ചയുടെ പടുകുഴിയിലേക്ക് നടന്നിരിക്കുകയാണ്. നിങ്ങൾ നിങ്ങളുടെ മുട്ടുകുത്തി പ്രാർത്ഥിക്കുവിൻ. നിങ്ങൾ എന്റെ ഈശോയുടെ സുവിശേഷത്തെ സ്വാഗതം ചെയ്യുകയും, നിങ്ങൾ കർത്താവിൽ നിന്നുള്ളവരാണെന്നതിന് എല്ലായിടത്തും നിങ്ങൾ സാക്ഷികളായിരിക്കുകയും ചെയ്യുവിൻ. നിങ്ങൾ മറക്കരുത്: ഈ പീഡനങ്ങളുടെ സമയത്ത് ശക്തി എന്നത് ദിവ്യകാരുണ്യത്തിലാകുന്നു. സത്യത്തിൽ നിന്നും നിങ്ങൾ വേർപിരിയരുത്. വേദനാജനകമായ ഒരു ഭാവിയിലേക്കാണ് നിങ്ങൾ നടന്നുകൊണ്ടിരിക്കുന്നത്. വിശ്വാസത്തെ ഒറ്റിക്കൊടുക്കുന്നവർ യൂദാസിനെപ്പോലെ പ്രവർത്തിക്കും, എന്റെ പാവപ്പെട്ട മക്കൾ ഭാരമേറിയൊരു കുരിശു ചുമക്കുന്നതാണ്. നിങ്ങൾ ജാഗരൂകരാകുക. എല്ലാ കാര്യത്തിലും, ദൈവത്തിനാകണം പ്രഥമസ്ഥാനം. ഇന്നേ ദിവസം പരമപരിശുദ്ധ ത്രിത്വത്തിന്റെ നാമത്തിൽ ഞാൻ നിങ്ങൾക്ക് അയക്കുന്ന (നൽകുന്ന) സന്ദേശം ഇതാണ്. ഒരിക്കൽ കൂടി നിങ്ങളോടൊത്ത് ചേരാൻ എന്നെ അനുവദിച്ചതിനു നന്ദി. പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ ഞാൻ നിങ്ങളെ ആശീർവ്വദിക്കുന്നു. ആമേൻ. സമാധാനത്തിൽ ആയിരിക്കുക.


4,920 – സമാധാനത്തിന്റെ രാജ്ഞിയായ പരിശുദ്ധ അമ്മയിൽ നിന്നുള്ള സന്ദേശം, ലഭിച്ചത് 30/1/2020

പ്രിയ മക്കളെ, നിങ്ങൾ എന്റെ മകൻ ഈശോയോടു കൂടെയായിരിക്കുക, എങ്കിൽ മാത്രമെ നിങ്ങൾക്ക് വിജയം വരിക്കാനാകുകയുള്ളൂ. നിങ്ങളുടെ ആദ്ധ്യാത്മിക ജീവിതത്തിൽ നിങ്ങൾ കരുതലുള്ളവരാകുക. പ്രാർത്ഥിക്കുന്നതിനും, സുവിശേഷം ശ്രവിക്കുന്നതിനും നിങ്ങൾ നിങ്ങളുടെ സമയത്തിന്റെ ഒരു ഭാഗം സമർപ്പിക്കുവിൻ, പരിശുദ്ധ കുർബാനയെന്ന അമൂല്യമായ ഭോജ്യത്താൽ നിങ്ങൾ നിങ്ങളെത്തന്നെ പോഷിപ്പിക്കുവിൻ. നിങ്ങൾ കർത്താവിന്റെ സ്വന്തമാണ്. പിശാചിനെ ജയിക്കാൻ നിങ്ങൾ അനുവദിക്കരുത്. കുറ്റം ചുമത്തപ്പെട്ട മനുഷ്യനുണ്ടാകുന്ന തീവ്രമായ മാനസിക വേദനയെന്നോണം മനുഷ്യകുല ജീവിക്കുന്നതാണ്, പ്രാർത്ഥനയുടെ ശക്തിയാൽ മാത്രമെ നിങ്ങൾക്ക് വരാൻ പോകുന്ന പരീക്ഷണങ്ങളുടെ ഭാരം വഹിക്കാനാകുകയുള്ളൂ. എന്റെ ഈശോയുടെ സഭയ്ക്കു വേണ്ടി നിങ്ങൾ ധാരാളം പ്രാർത്ഥിക്കുക. ഭിന്നിപ്പ് സഭയുടെ ഹൃദയാന്തരഭാഗത്ത് എത്തിയിരിക്കുന്നു, എന്തിലും സഭയുടെ യഥാർത്ഥ പ്രബോധനങ്ങളോട് വിശ്വസ്തരായിരിക്കുന്നവർക്ക് ദൈവത്തിന്റെ മഹത്തായ കരം പ്രവർത്തിക്കുന്നത് കാണുവാൻ കഴിയും. എന്റെ ഈശോയുടെ യഥാർത്ഥ സഭ ചെറുതാകുന്നതാണ്, എന്നാൽ വിശ്വാസത്തിൽ ശക്തരായ പുരുഷൻമാരും, സ്ത്രീകളുമായിരിക്കും അതിലുണ്ടാകുക. പിശാചിന്റെ വൃക്ഷം വലുതാകുകയും, അതിന്റെ ഫലങ്ങൾ എല്ലായിടത്തേക്കും വ്യാപിക്കുകയും ചെയ്യും. എന്നെ ശ്രവിച്ചുകൊണ്ടിരിക്കുന്ന നിങ്ങൾ, സത്യത്തെ സ്നേഹിക്കുകയും, കാക്കുകയും ചെയ്യുവിൻ. ധൈര്യമായിരിക്കുക. അവസാനം, എന്റെ വിമലഹൃദയത്തിന്റെ ഉറപ്പായ വിജയം സംഭവിക്കുകയും, നീതിമാൻമാർക്ക് പ്രതിഫലം ലഭിക്കുന്നതുമാണ്. സത്യത്തിൽ മുന്നോട്ടു പോകുക. ഇന്നേ ദിവസം പരമപരിശുദ്ധ ത്രിത്വത്തിന്റെ നാമത്തിൽ ഞാൻ നിങ്ങൾക്ക് അയക്കുന്ന (നൽകുന്ന) സന്ദേശം ഇതാണ്. ഒരിക്കൽ കൂടി നിങ്ങളോടൊത്ത് ചേരാൻ എന്നെ അനുവദിച്ചതിനു നന്ദി. പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ ഞാൻ നിങ്ങളെ ആശീർവ്വദിക്കുന്നു. ആമേൻ. സമാധാനത്തിൽ ആയിരിക്കുക.


4,919 – സമാധാനത്തിന്റെ രാജ്ഞിയായ പരിശുദ്ധ അമ്മയിൽ നിന്നുള്ള സന്ദേശം, ലഭിച്ചത് 28/1/2020

പ്രിയ മക്കളെ, നിങ്ങൾ നിങ്ങളുടെ മുട്ടുകുത്തി പ്രാർത്ഥിക്കുവിൻ. വേദനാജനകമായ ഒരു ഭാവിയിലേക്കാണ് നിങ്ങൾ നടന്നുകൊണ്ടിരിക്കുന്നത്. സഹായത്തിനായുള്ള നിലവിളികൾ എല്ലായിടത്തുനിന്നും കേൾക്കുന്നതാണ്, ഉഗ്രഭയം മൂലം ധാരാളം ആളുകൾ നിലംപതിക്കുന്നതാണ്. നിങ്ങളുടെ പീഡനങ്ങളിൽ ഞാൻ വേദനിക്കുകയാണ്. നിങ്ങൾ കർത്താവിലേക്ക് തിരിയുക. അവൻ നിങ്ങളെ സ്നേഹിക്കുകയും, തുറന്ന കരങ്ങളാൽ നിങ്ങളെ കാത്തിരിക്കുകയും ചെയ്യുന്നു. മനുഷ്യകുലം ആത്മീയാന്ധതയാൽ നടക്കുകയാണ്, എന്റെ പാവപ്പെട്ട മക്കൾ ദുരിതത്തിന്റെ പാനപാത്രത്തിൽ നിന്നും കുടിക്കുന്നതാണ്. അവർ സത്യം തേടുകയും, ചിലയിടങ്ങളിൽ മാത്രം അത് കണ്ടെത്തുകയും ചെയ്യും. അവർ ക്ഷീണിക്കുകയും, ചിന്താക്കുഴപ്പത്തിൽ ജീവിക്കുകയും ചെയ്യും. നിങ്ങൾ സത്യത്തെ സ്നേഹിക്കുകയും, കാക്കുകയും ചെയ്യുവിൻ. നിങ്ങളുടെ വിജയം കർത്താവിങ്കലാകുന്നു. നിങ്ങൾ അവനിൽ ആശ്രയിക്കുക, നിങ്ങളുടെ വിശ്വാസം ഉൽകൃഷ്ടമാകും. നിങ്ങൾ പിന്തിരിയരുത്. ഞാൻ നിങ്ങൾക്കു കാണിച്ചു തന്ന പാതയിലൂടെ മുന്നോട്ടു പോകുക. നിങ്ങൾ നിരാശരാകരുത്. കുരിശില്ലാതെ വിജയമില്ല. എല്ലാ പീഡനങ്ങൾക്കും ശേഷം, കർത്താവു നിങ്ങളുടെ കണ്ണീർ തുടച്ചുകളയുകയും, എല്ലാം നിങ്ങൾക്ക് ശുഭമായി അവസാനിക്കുകയും ചെയ്യും. ഇന്നേ ദിവസം പരമപരിശുദ്ധ ത്രിത്വത്തിന്റെ നാമത്തിൽ ഞാൻ നിങ്ങൾക്ക് അയക്കുന്ന (നൽകുന്ന) സന്ദേശം ഇതാണ്. ഒരിക്കൽ കൂടി നിങ്ങളോടൊത്ത് ചേരാൻ എന്നെ അനുവദിച്ചതിനു നന്ദി. പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ ഞാൻ നിങ്ങളെ ആശീർവ്വദിക്കുന്നു. ആമേൻ. സമാധാനത്തിൽ ആയിരിക്കുക.


4,918 – സമാധാനത്തിന്റെ രാജ്ഞിയായ പരിശുദ്ധ അമ്മയിൽ നിന്നുള്ള സന്ദേശം, ലഭിച്ചത് 25/1/2020

പ്രിയ മക്കളെ, ഞാൻ നിങ്ങളുടെ മാതാവാകുന്നു, ഞാൻ നിങ്ങളെ സ്നേഹിക്കുന്നു. നിങ്ങൾ എന്നെ ശ്രവിക്കുക. നിങ്ങൾക്ക് സ്വാതന്ത്ര്യമുണ്ട്, എങ്കിലും ഏറ്റവും ഉചിതമായത് ദൈവഹിതം അനുസരിക്കുകയെന്നതാണ്. നിങ്ങളെ കബളിപ്പിക്കാൻ പിശാചിനെ നിങ്ങൾ അനുവദിക്കരുത്. നിങ്ങൾ കർത്താവിന്റെ സ്വന്തമാണ്, നിങ്ങൾ അനുഗമിക്കുകയും ശുശ്രൂഷിക്കുകയും ചെയ്യേണ്ടത് അവനെ മാത്രമാകുന്നു. വേദനാജനകമായൊരു ഭാവിയിലേക്കാണ് നിങ്ങൾ നടന്നുകൊണ്ടിരിക്കുന്നത്. സത്യത്തോടുള്ള നിങ്ങളുടെ സ്നേഹംമൂലം നിങ്ങൾ പീഡിപ്പിക്കപ്പെടുന്നതാണ്. ഈശോ പത്രോസിനെ ഭരമേൽപ്പിച്ച അവസ്ഥയിലേക്ക് എന്റെ ഈശോയുടെ യഥാർത്ഥ സഭ മടങ്ങിപ്പോകുന്നതാണ്. വലിയ സംഭ്രമം എല്ലായിടത്തേക്കും പടരുകയും, ധാരാളം പേരെ കളങ്കപ്പെടുത്തുകയും ചെയ്യും. നിങ്ങൾ പ്രാർത്ഥനയിലും, ദിവ്യകാരുണ്യത്തിലും ശക്തി കണ്ടെത്തുവിൻ. നിങ്ങൾ തനിച്ചല്ല. ദൈവത്തിന്റെ ശക്തിയിൽ നിങ്ങൾ പൂർണ്ണമായും വിശ്വാസമർപ്പിക്കുക. എല്ലാം നഷ്ടമായി എന്നു കരുതുമ്പോൾ, ദൈവത്തിന്റെ വിജയം നീതിമാൻമാർക്കു ലഭിക്കുന്നതാണ്. എന്തുതന്നെ സംഭവിച്ചാലും, നിങ്ങൾ സ്നേഹിക്കുകയും, സത്യത്തെ നിങ്ങൾ കാക്കുകയും ചെയ്യുവിൻ. നിങ്ങൾ പഴയകാല അനുഭവങ്ങളെ മറക്കരുത്. പഴയകാല അനുഭവങ്ങളിൽനിന്നും നിങ്ങൾ സുരക്ഷിതമായ മാർഗ്ഗോപദേശം കണ്ടെത്തുന്നതാണ്. ഭയം കൂടാതെ മുന്നോട്ടു പോകുക. ഇന്നേ ദിവസം പരമപരിശുദ്ധ ത്രിത്വത്തിന്റെ നാമത്തിൽ ഞാൻ നിങ്ങൾക്ക് അയക്കുന്ന (നൽകുന്ന) സന്ദേശം ഇതാണ്. ഒരിക്കൽ കൂടി നിങ്ങളോടൊത്ത് ചേരാൻ എന്നെ അനുവദിച്ചതിനു നന്ദി. പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ ഞാൻ നിങ്ങളെ ആശീർവ്വദിക്കുന്നു. ആമേൻ. സമാധാനത്തിൽ ആയിരിക്കുക.


4,917 – സമാധാനത്തിന്റെ രാജ്ഞിയായ പരിശുദ്ധ അമ്മയിൽ നിന്നുള്ള സന്ദേശം, ലഭിച്ചത് 21/1/2020

പ്രിയ മക്കളെ, സത്യത്തിന്റെ പ്രകാശം നീതിമാൻമാരുടെ ഹൃദയത്തിൽ വിളങ്ങുകയും, ദൈവത്തിന്റെ വിജയം അവന്റെ സഭയ്ക്കുണ്ടാവുകയും ചെയ്യും. വ്യാജ പ്രബോധനങ്ങളുടെ അഴുക്ക് സമർപ്പിതരായ ധാരാളം പേരെ അശുദ്ധമാക്കും, അന്ധരായവർ മറ്റ് അന്ധരെ വഴി നടത്തുന്നതു പോലെ എന്റെ പാവപ്പെട്ട ധാരാളം മക്കൾ നയിക്കപ്പെടും. നിങ്ങൾ നിങ്ങളുടെ മുട്ടു കുത്തി പ്രാർത്ഥിക്കുക. പിശായ് പരിശുദ്ധമായതിനെ തകർക്കാനാഗ്രഹിക്കുകയാണ്, എന്നിരുന്നാലും എന്നെ ശ്രവിക്കുന്നവരായ നിങ്ങൾ, എന്റെ മകന്റെ സഭയുടെ യഥാർത്ഥ പ്രബോധനങ്ങളോട് വിശ്വസ്തരായിരിക്കുവിൻ. എന്റെ ഭക്തരുടെ യാതനകൾ വലുതായിരിക്കും, എങ്കിലും നിങ്ങളുടെയുള്ളിലെ വിശ്വാസത്തിന്റെ തിരിനാളം അണഞ്ഞുപോകാൻ നിങ്ങൾ അനുവദിക്കരുത്. നിങ്ങൾ മറക്കരുത്: പരിശുദ്ധ ജപമാലയും, വേദപുസ്തകവും (ബൈബിൾ) നിങ്ങളുടെ കരങ്ങളിലും; സത്യത്തോടുള്ള സ്നേഹം നിങ്ങളുടെ ഹൃദയത്തിലും ഉണ്ടാകണം. വിശ്വാസത്തെ ഒറ്റിക്കൊടുക്കുന്നവർ മൂലം ബീഭത്സത ഉളവാക്കുന്ന ദൃശ്യങ്ങൾ നിങ്ങൾ ഇനിയും കാണുന്നതാണ്. എന്തുതന്നെ സംഭവിച്ചാലും, നിങ്ങൾ ഈശോയോടൊത്തായിരിക്കുക. ഭയം കൂടാതെ മുന്നോട്ടു പോകുക. ഇന്നേ ദിവസം പരമപരിശുദ്ധ ത്രിത്വത്തിന്റെ നാമത്തിൽ ഞാൻ നിങ്ങൾക്ക് അയക്കുന്ന (നൽകുന്ന) സന്ദേശം ഇതാണ്. ഒരിക്കൽ കൂടി നിങ്ങളോടൊത്ത് ചേരാൻ എന്നെ അനുവദിച്ചതിനു നന്ദി. പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ ഞാൻ നിങ്ങളെ ആശീർവ്വദിക്കുന്നു. ആമേൻ. സമാധാനത്തിൽ ആയിരിക്കുക.


4,916 – സമാധാനത്തിന്റെ രാജ്ഞിയായ പരിശുദ്ധ അമ്മയിൽ നിന്നുള്ള സന്ദേശം, ലഭിച്ചത് 19/1/2020

പ്രിയ മക്കളെ, ഒരു ഉത്തരവ് (നിയമം) നൽകുന്നതുമൂലം, സെമിനാരിയിലെ ചെറുപ്പക്കാരായ മക്കളുടെ രൂപവൽക്കരണത്തിൽ വലിയൊരു ഹാനി (അപകടം) സംഭവിക്കുന്നതാണ്. നിങ്ങൾക്ക് വരാൻ പോകുന്നതിനെക്കുറിച്ച് ഞാൻ വേദനിക്കുകയാണ്. എന്റെ ഈശോയുടെ സഭയ്ക്കുവേണ്ടി, നിങ്ങൾ നിങ്ങളുടെ മുട്ടുകുത്തി പ്രാർത്ഥിക്കുവിൻ. സത്യം പ്രഘോഷിക്കുക എന്നതാണ് സമർപ്പിതരായ മക്കളുടെ ദൗത്യം. വിശ്വാസികളായ പുരുഷൻമാർക്കും സ്ത്രീകൾക്കും വേദനയുടെ സമയം കടന്നുവരുന്നതാണ്. നിങ്ങളുടെയുള്ളിലെ വിശ്വാസത്തിന്റെ തിരിനാളം ജ്വലിപ്പിച്ചുകൊണ്ടിരിക്കാൻ ഞാൻ നിങ്ങളോടാവശ്യപ്പെടുകയാണ്, ഞാൻ നിങ്ങൾക്കു കാണിച്ചു തന്ന പാതയിൽ നിന്നും നിങ്ങൾ വ്യതിചലിക്കരുത്. എന്റെ ഈശോ നിങ്ങളോടുകൂടെയുണ്ട്, നിങ്ങൾ അവനെ കാണുന്നില്ലെങ്കിൽ കൂടിയും. ഒരു മഹായുദ്ധം സംഭവിക്കുകയും, ദൈവ ഭവനത്തിൽ വിലാപവും നിലവിളിയും ഉണ്ടാകുകയും ചെയ്യും. പ്രാർത്ഥിക്കുക. പ്രാർത്ഥിക്കുക. പ്രാർത്ഥിക്കുക. മനസ്സിനെ പിടിച്ചുകുലുക്കുന്ന ഒരു കൃത്യം ഈ നാട്ടിൽ നടക്കുകയും, ധാരാളം പേരുടെ വിശ്വാസത്തെ ഇളക്കുകയും ചെയ്യും. നിങ്ങളുടെ കരങ്ങൾ എനിക്കു തരിക, എന്റെ മകൻ ഈശോയിലേക്ക് ഞാൻ നിങ്ങളെ നയിക്കാം. നിങ്ങളുടെ ഓരോരുത്തരുടെയും പേര് എനിക്കറിയാം, എന്റെ ഈശോയോട് ഞാൻ നിങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കും. നിങ്ങൾ എന്റെ മകൻ ഈശോയുടെ വചനത്തിലും, ദിവ്യകാരുണ്യത്തിലും ശക്തി കണ്ടെത്തുവിൻ. നിങ്ങളുടെ കുറെ സമയം പ്രാർത്ഥനക്കായി നിങ്ങൾ സമർപ്പിക്കുവിൻ, ഇതിലൂടെ മാത്രമെ വരാൻ പോകുന്ന പരീക്ഷണങ്ങളുടെ ഭാരം നിങ്ങൾക്ക് വഹിക്കാനാകുകയുള്ളൂ. നിങ്ങൾ നിരാശരാകരുത്. ഞാൻ നിങ്ങളോടു കൂടെയുണ്ട്. ഭയം കൂടാതെ മുന്നോട്ടു പോകുക. ഇന്നേ ദിവസം പരമപരിശുദ്ധ ത്രിത്വത്തിന്റെ നാമത്തിൽ ഞാൻ നിങ്ങൾക്ക് അയക്കുന്ന (നൽകുന്ന) സന്ദേശം ഇതാണ്. ഒരിക്കൽ കൂടി നിങ്ങളോടൊത്ത് ചേരാൻ എന്നെ അനുവദിച്ചതിനു നന്ദി. പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ ഞാൻ നിങ്ങളെ ആശീർവ്വദിക്കുന്നു. ആമേൻ. സമാധാനത്തിൽ ആയിരിക്കുക.


4,915 – സമാധാനത്തിന്റെ രാജ്ഞിയായ പരിശുദ്ധ അമ്മയിൽ നിന്നുള്ള സന്ദേശം, ലഭിച്ചത് 18/1/2020

പ്രിയ മക്കളെ, എന്റെ ഈശോ നിങ്ങളെ വിളിക്കുന്നു. നിങ്ങൾ അവനെ ശ്രവിക്കുവിൻ. നിങ്ങൾ നിങ്ങളുടെ കരങ്ങൾ കൂട്ടിക്കെട്ടരുത്. പരസ്യമായതും, ധൈര്യപൂർവ്വകവുമായ സാക്ഷ്യത്തിനുള്ള നിങ്ങളുടെ സമയമാണിത്. നിങ്ങൾ ഭയപ്പെടരുത്. നിങ്ങൾ ദൈവത്തിൽ നിന്നുള്ളവരാണ്. നിങ്ങൾ അവനെ പ്രതിരോധിക്കുവിൻ. മനുഷ്യവർഗ്ഗം ആത്മീയമായൊരന്ധതയിലാണ്, കാൽ നീട്ടിവച്ചു നടന്നു കൊണ്ട്, വലിയൊരു ആത്മീയ പടുകുഴിയിലേക്കാണവർ പോകുന്നത്. നിങ്ങൾ നിങ്ങളുടെ മുട്ടു കുത്തി പ്രാർത്ഥിക്കുവിൻ. പ്രാർത്ഥനയുടെ ശക്തിയാൽ മാത്രമെ നിങ്ങൾക്ക് വിജയം നേടാൻ കഴിയുകയുള്ളൂ. ഞാൻ സ്വർഗ്ഗത്തിൽ നിന്നും വന്നത് നിങ്ങളെ സഹായിക്കാനാണ്. എന്റെ ഈശോയുടെ സുവിശേഷത്തെ നിങ്ങൾ ആശ്ലേഷിക്കുവിൻ. നിങ്ങൾ ദിവ്യകാരുണ്യത്തിൽ ശക്തി കണ്ടെത്തുവിൻ, സത്യത്തിൽ നിന്നും നിങ്ങൾ വേർപിരിയരുത്. വളരെ കുറച്ചുപേർ മാത്രം വിശ്വാസത്തിൽ ദൃഡതയോടെ നിൽക്കാൻ പോകുന്ന ഒരു ഭാവിയിലേക്കാണ് നിങ്ങൾ നടന്നുകൊണ്ടിരിക്കുന്നത്. നിങ്ങൾക്ക് വരാൻ പോകുന്നതിനെക്കുറിച്ച് ഞാൻ വേദനിക്കുകയാണ്. നിങ്ങൾ എന്റെ ഈശോയുടെ സഭയുടെ യഥാർത്ഥ പ്രബോധനത്തോട് വിശ്വസ്തരായിരിക്കുവിൻ, എങ്കിൽ മാത്രമെ നിങ്ങൾക്ക് സത്യത്തിൽ നിലനിൽക്കാൻ സാധിക്കുകയുള്ളൂ. ധൈര്യമായിരിക്കുക. ഈ ജീവിതത്തിലെ നേട്ടങ്ങളെല്ലാം കടന്നു പോകുന്നതാണ്. ദൈവത്തിൽ നിന്നും വരുന്നവയെ നിങ്ങൾ ആദ്യം തേടുവിൻ, സ്വർഗ്ഗത്തിൽ നിങ്ങളുടെ പ്രതിഫലം വലുതായിരിക്കും. മുന്നോട്ടു പോകുക. ഇന്നേ ദിവസം പരമപരിശുദ്ധ ത്രിത്വത്തിന്റെ നാമത്തിൽ ഞാൻ നിങ്ങൾക്ക് അയക്കുന്ന (നൽകുന്ന) സന്ദേശം ഇതാണ്. ഒരിക്കൽ കൂടി നിങ്ങളോടൊത്ത് ചേരാൻ എന്നെ അനുവദിച്ചതിനു നന്ദി. പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ ഞാൻ നിങ്ങളെ ആശീർവ്വദിക്കുന്നു. ആമേൻ. സമാധാനത്തിൽ ആയിരിക്കുക.


4,914 – സമാധാനത്തിന്റെ രാജ്ഞിയായ പരിശുദ്ധ അമ്മയിൽ നിന്നുള്ള സന്ദേശം, ലഭിച്ചത് 16/1/2020

പ്രിയ മക്കളെ, എന്റെ ഈശോയുടെ സഭയ്ക്കുവേണ്ടി, നിങ്ങൾ നിങ്ങളുടെ മുട്ടുകുത്തി പ്രാർത്ഥിക്കുവിൻ. സത്യത്തെ സ്നേഹിക്കുകയും പ്രതിരോധിക്കുകയും ചെയ്യുന്നവർക്ക് കുരിശിന്റെ ഭാരം വലുതായിരിക്കും. ബീഭത്സത ഉളവാക്കുന്ന ദൃശ്യങ്ങൾ നിങ്ങൾ ഇനിയും ദൈവത്തിന്റെ ഭവനത്തിൽ ദർശിക്കും. പരിശുദ്ധമായവ തിരസ്ക്കരിക്കപ്പെടുകയും, അർദ്ധസത്യം എല്ലായിടത്തേക്കും പകരുകയും ചെയ്യും. വലിയൊരു ആത്മീയാന്ധകാരം സമർപ്പിതരായവരിൽ പതിക്കുകയും, അവർ ദൈവീക സത്യത്തെ ഉപേക്ഷിക്കുകയും ചെയ്യും. നിങ്ങൾക്ക് വരാൻ പോകുന്നതിനെക്കുറിച്ച് ഞാൻ വേദനിക്കുകയാണ്. നിങ്ങൾ എന്റെ ഈശോയുടെ സുവിശേഷത്തിലും, ദിവ്യകാരുണ്യത്തിലും ശക്തി കണ്ടെത്തുവിൻ. നിങ്ങളുടെയുള്ളിലെ വിശ്വാസത്തിന്റെ തിരിനാളം അണഞ്ഞുപോകാൻ നിങ്ങൾ അനുവദിക്കരുത്. എന്തുതന്നെ സംഭവിച്ചാലും, നിങ്ങൾ എന്റെ ഈശോയുടെ സഭയുടെ യഥാർത്ഥ പ്രബോധനത്തോട് വിശ്വസ്തരായിരിക്കുവിൻ. മുന്നോട്ടു പോകുക. ഇന്നേ ദിവസം പരമപരിശുദ്ധ ത്രിത്വത്തിന്റെ നാമത്തിൽ ഞാൻ നിങ്ങൾക്ക് അയക്കുന്ന (നൽകുന്ന) സന്ദേശം ഇതാണ്. ഒരിക്കൽ കൂടി നിങ്ങളോടൊത്ത് ചേരാൻ എന്നെ അനുവദിച്ചതിനു നന്ദി. പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ ഞാൻ നിങ്ങളെ ആശീർവ്വദിക്കുന്നു. ആമേൻ. സമാധാനത്തിൽ ആയിരിക്കുക.


4,913 – സമാധാനത്തിന്റെ രാജ്ഞിയായ പരിശുദ്ധ അമ്മയിൽ നിന്നുള്ള സന്ദേശം, ലഭിച്ചത് 14/1/2020

പ്രിയ മക്കളെ, ഞാൻ നിങ്ങളുടെ വ്യാകുലയായ മാതാവാണ്. എന്റെ മകൻ ഈശോയോടും, അവന്റെ സഭയുടെ യഥാർത്ഥ പ്രബോധനത്തോടും വിശ്വസ്തരായിരിക്കാൻ ഞാൻ നിങ്ങളോടാവശ്യപ്പെടുകയാണ്. വലിയൊരു വിശ്വാസത്തകർച്ചയിലേക്കാണ് നിങ്ങൾ നടക്കുന്നത്. സത്യത്തോടുള്ള സ്നേഹക്കുറവ്, എന്റെ പാവപ്പെട്ട മക്കളുടെ ഇടയിൽ വലിയൊരു സംശയവും, ഭിന്നതയും ഉണ്ടാവാനിടയാക്കും. നിങ്ങൾ നിങ്ങളുടെ മുട്ടുകുത്തി പ്രാർത്ഥിക്കുവിൻ. വിശ്വാസികളായ പുരുഷൻമാർക്കും സ്ത്രീകൾക്കും ഇത് വേദനയുടെ സമയമാണ്. എന്തുതന്നെ സംഭവിച്ചാലും നിങ്ങളുടെയുള്ളിലെ വിശ്വാസത്തിന്റെ തിരിനാളം അണഞ്ഞുപോകാൻ നിങ്ങൾ അനുവദിക്കരുത്. നിങ്ങൾ കർത്താവിൽ നിന്നുള്ളവരാണെന്നതിന് എല്ലായിടത്തും നിങ്ങൾ സാക്ഷികളായിരിക്കുവിൻ. ഞാൻ നിങ്ങൾക്കു കാണിച്ചു തന്ന പാതയിൽ നിന്നും നിങ്ങളെ വ്യതിചലിപ്പിക്കാൻ നിങ്ങൾ ഒന്നിനെയും അനുവദിക്കരുത്. നിങ്ങൾ എല്ലായ്പ്പോഴും ഈശോയോടു കൂടെയായിരിക്കുക. നിങ്ങൾ അവനെ ദിവ്യകാരുണ്യത്തിൽ തേടുവിൻ, എങ്കിൽ മാത്രമെ നിങ്ങൾക്ക് വിജയിക്കാനാകുകയുള്ളൂ. നിങ്ങൾ മറക്കരുത്: ശരീരം, രക്തം, ആത്മാവ്, ദിവ്യത്വം, എന്നിവയാൽ എന്റെ മകൻ ഈശോ ദിവ്യകാരുണ്യത്തിൽ സന്നിഹിതനാണ് എന്നത് മാറ്റം വരുത്താൻ പറ്റാത്ത സത്യമാണ്. നിങ്ങൾ ജാഗരൂകരായിരിക്കുക. ഇന്നേ ദിവസം പരമപരിശുദ്ധ ത്രിത്വത്തിന്റെ നാമത്തിൽ ഞാൻ നിങ്ങൾക്ക് അയക്കുന്ന (നൽകുന്ന) സന്ദേശം ഇതാണ്. ഒരിക്കൽ കൂടി നിങ്ങളോടൊത്ത് ചേരാൻ എന്നെ അനുവദിച്ചതിനു നന്ദി. പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ ഞാൻ നിങ്ങളെ ആശീർവ്വദിക്കുന്നു. ആമേൻ. സമാധാനത്തിൽ ആയിരിക്കുക.


4,912 – സമാധാനത്തിന്റെ രാജ്ഞിയായ പരിശുദ്ധ അമ്മയിൽ നിന്നുള്ള സന്ദേശം, ലഭിച്ചത് 11/1/2020

പ്രിയ മക്കളെ, എങ്ങനെ ആയിരിക്കുന്നുവോ, ആ അവസ്ഥയിൽ ഞാൻ നിങ്ങളെ സ്നേഹിക്കുന്നു, ഞാൻ സ്വർഗ്ഗത്തിൽ നിന്നു വന്നത് വിശുദ്ധിയിലേക്ക് നിങ്ങളെ ക്ഷണിക്കാനാണ്. നിങ്ങളുടെ എല്ലാമായവനിലേക്കു തിരിയുവിൻ, അവൻ തുറന്ന കരങ്ങളാൽ നിങ്ങൾക്കായി കാത്തിരിക്കുന്നു. നിങ്ങൾ നിങ്ങളുടെ കരങ്ങൾ കൂട്ടിക്കെട്ടരുത്. ദൈവം തിടുക്കത്തിലാണ്. നിങ്ങൾ ഇപ്പോൾ ചെയ്യേണ്ട കാര്യങ്ങൾ, നാളെയ്ക്കായി നിങ്ങൾ മാറ്റിവെക്കരുത്. ആത്മവിശ്വാസമുള്ളവരായിരിക്കുവാൻ ഞാൻ നിങ്ങളോടാവശ്യപ്പെടുകയാണ്. വിശ്വാസികളായ പുരുഷൻമാർക്കും സ്ത്രീകൾക്കും നാളെ മെച്ചപ്പെട്ടതായിരിക്കും. ഞാൻ നിങ്ങൾക്കു കാണിച്ചു തന്ന പാതയിൽ നിന്നും നിങ്ങൾ അകന്നു ജീവിക്കരുത്. തങ്ങളുടെതന്നെ കരങ്ങളാൽ നിർമ്മിതമായ തകർച്ചയുടെ പടുകുഴിയിലേക്ക് മനുഷ്യകുലം നീങ്ങിക്കൊണ്ടിരിക്കുകയാണ്. പ്രാർത്ഥനയിലും, ദിവ്യകാരുണ്യത്തിലും നിങ്ങൾ ശക്തി കണ്ടെത്തുവിൻ. നിങ്ങൾ ലോകത്തിൽ നിന്നു പിന്തിരിയുവിൻ, കർത്താവിനെ വിശ്വസ്തതയോടെ നിങ്ങൾ ശുശ്രൂഷിക്കുവിൻ. ഈ ജീവിതത്തിലുള്ള എല്ലാം കടന്നുപോകും, എങ്കിലും നിങ്ങളിലുള്ള ദൈവകൃപ നിത്യമായതാണ്. നിങ്ങൾ സത്യത്തെ സ്നേഹിക്കുകയും, കാക്കുകയും ചെയ്യുവിൻ. എന്റെ ഈശോയുടെ സഭ പീഡനത്തിന്റെ പാനപാത്രത്തിൽ നിന്നു കുടിക്കും. സത്യത്തോടുള്ള സ്നേഹത്തിന്റെ കുറവ് ധാരാളം പുരുഷൻമാരെയും, സ്ത്രീകളെയും വലിയൊരു വിശ്വാസത്തകർച്ചയിലേക്ക് നയിക്കും. നിങ്ങൾക്കു സംഭവിക്കാനിരിക്കുന്നവയെ ഓർത്ത് ഞാൻ വേദനയനുഭവിക്കുകയാണ്. കുരിശിനു മുമ്പാകെ നിങ്ങൾ നിങ്ങളുടെ മുട്ടുകുത്തി പ്രാർത്ഥിക്കുവിൻ. നിങ്ങൾ എന്നെ കാണുന്നില്ലെങ്കിലും ഞാൻ എപ്പോഴും നിങ്ങളോടുകൂടെയുണ്ട്. ഭയം കൂടാതെ മുന്നോട്ടു പോകുക. ഇന്നേ ദിവസം പരമപരിശുദ്ധ ത്രിത്വത്തിന്റെ നാമത്തിൽ ഞാൻ നിങ്ങൾക്ക് അയക്കുന്ന (നൽകുന്ന) സന്ദേശം ഇതാണ്. ഒരിക്കൽ കൂടി നിങ്ങളോടൊത്ത് ചേരാൻ എന്നെ അനുവദിച്ചതിനു നന്ദി. പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ ഞാൻ നിങ്ങളെ ആശീർവ്വദിക്കുന്നു. ആമേൻ. സമാധാനത്തിൽ ആയിരിക്കുക.


4,911 – സമാധാനത്തിന്റെ രാജ്ഞിയായ പരിശുദ്ധ അമ്മയിൽ നിന്നുള്ള സന്ദേശം, ലഭിച്ചത് 8/1/2020

പ്രിയ മക്കളെ, നിങ്ങൾ കർത്താവിൽ വിശ്വസിക്കുക. അവൻ നിങ്ങളോടു കൂടെയുണ്ട്, നിങ്ങൾ ഒന്നിനെയും ഭയപ്പെടേണ്ടതില്ല. നിങ്ങളിപ്പോൾ ജീവിക്കുന്നത് കഷ്ടതയുടെ കാലങ്ങളിലാണ്, ഇതിനെക്കാൾ വേദനാജനകമായ ഭാവിയിലേക്കാണ് നിങ്ങൾ നടന്നുകൊണ്ടിരിക്കുന്നത്. നിങ്ങൾ പ്രാർത്ഥിക്കുവിൻ. വിശ്വാസികളായ പുരുഷൻമാർക്കും സ്ത്രീകൾക്കുമുള്ള പീഡാനുഭവം വലുതായിരിക്കും. ഞാൻ നിങ്ങളുടെ വ്യാകുലയായ മാതാവാണ്, നിങ്ങൾക്ക് വരാനിരിക്കുന്നവയെയോർത്ത് ഞാൻ വേദനയനുഭവിക്കുകയാണ്. പിശാചിന്റെ വിത്ത് എല്ലായിടത്തേക്കും പകരും, എങ്കിലും എന്റെ ഈശോയോടും, അവന്റെ സഭയോടുള്ള നിങ്ങളുടെ സ്നേഹവും, കൂറും, എന്റെ വിമലഹൃദയത്തിന്റെ ഉറപ്പായ വിജയത്തിൽ പങ്കുകാരാക്കുകയും ചെയ്യുന്നു. നിങ്ങൾ പിന്തിരിയരുത്. ദൈവത്തോടു കൂടെയിരിക്കുന്ന ഒരാൾ പോലും ഒരിക്കലും പരാജയത്തിന്റെ ഭാരം അനുഭവപ്പെടുകയില്ല. വിശ്വാസത്തെ ഒറ്റുകൊടുക്കുന്നവർ പരാജയപ്പെടും; അവർ മാനസാന്തരപ്പെട്ടിട്ടില്ലെങ്കിൽ നിത്യമായി ശിക്ഷിക്കപ്പെടുന്നതാണ്. ഞാൻ കാണിച്ചു തന്ന പാതയിൽ നിങ്ങൾ ദൃഡതയോടുകൂടെ നിൽക്കുവിൻ. എന്തുതന്നെ സംഭവിച്ചാലും, നിങ്ങൾ പഴയകാല അനുഭവങ്ങളെ മറക്കരുത്. ഇന്നേ ദിവസം പരമപരിശുദ്ധ ത്രിത്വത്തിന്റെ നാമത്തിൽ ഞാൻ നിങ്ങൾക്ക് അയക്കുന്ന (നൽകുന്ന) സന്ദേശം ഇതാണ്. ഒരിക്കൽ കൂടി നിങ്ങളോടൊത്ത് ചേരാൻ എന്നെ അനുവദിച്ചതിനു നന്ദി. പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ ഞാൻ നിങ്ങളെ ആശീർവ്വദിക്കുന്നു. ആമേൻ. സമാധാനത്തിൽ ആയിരിക്കുക.


4,910 – സമാധാനത്തിന്റെ രാജ്ഞിയായ പരിശുദ്ധ അമ്മയിൽ നിന്നുള്ള സന്ദേശം, ലഭിച്ചത് 7/1/2020

പ്രിയ മക്കളെ, നിങ്ങൾ പ്രാർത്ഥിക്കുക, ഇതുവഴി മാത്രമെ വരാൻ പോകുന്ന പരീക്ഷണങ്ങളുടെ ഭാരം നിങ്ങൾക്ക് വഹിക്കാനാവുകയുള്ളൂ. നിങ്ങളുടെ മാതൃകയാലും വാക്കുകളാലും, നിങ്ങൾ ദൈവത്തിന്നുള്ളവരാണെന്നും, ലോകത്തിലുള്ളതൊന്നും നിങ്ങൾക്കുള്ളവയല്ലെന്നതും നിങ്ങൾ എല്ലാവർക്കും കാണിച്ചു കൊടുക്കുവിൻ. ഇനിയും ബീഭത്സത ഉളവാക്കുന്ന ദൃശ്യങ്ങൾ നിങ്ങൾ ഭൂമിയിൽ ദർശിക്കും, അവസാനംവരെ വിശ്വസ്തതയോടുകൂടെ നിലനിൽക്കുന്നവർ പിതാവിനാൽ അനുഗ്രഹീതർ എന്ന് വിളംബരം ചെയ്യപ്പെടും. നിങ്ങൾ കർത്താവിലേക്കു തിരിയുക. അവൻ നിങ്ങളെ സ്നേഹിക്കുകയും, തുറന്ന കരങ്ങളാൽ നിങ്ങൾക്കായി കാത്തിരിക്കുകയും ചെയ്യുന്നു. നിങ്ങൾ മാനസാന്തരപ്പെടുവിൻ, കുമ്പസാരമെന്ന കൂദാശയിലൂടെ എന്റെ ഈശോയിൽ നിന്നും നിങ്ങൾ കാരുണ്യം തേടുവിൻ. നിങ്ങൾ ദിവ്യകാരുണ്യത്തിൽ ശക്തി കണ്ടെത്തുവിൻ, നിങ്ങൾ വിജയികളാകും. നിങ്ങളുടെയുള്ളിലെ വിശ്വാസത്തിന്റെ തിരിനാളം ജ്വലിപ്പിച്ചുകൊണ്ടിരിക്കാൻ ഞാൻ നിങ്ങളോടാവശ്യപ്പെടുകയാണ്. എന്റെ ഈശോയുടെ സുവിശേഷത്തിൽ വിശ്വസിക്കുക, സത്യത്തിൽ നിങ്ങളെ അകറ്റാൻ പിശാചിനെ നിങ്ങൾ അനുവദിക്കരുത്. ഞാൻ നിങ്ങളുടെ മാതാവാണ്, ഞാൻ സ്വർഗ്ഗത്തിൽ നിന്നു വന്നത് നിങ്ങളെ സഹായിക്കാനാണ്. എന്റെ അപേക്ഷക്ക് നിങ്ങൾ അനുസരണമുള്ളവരാകുക. നിങ്ങൾ ജാഗരൂകരായിരിക്കുക. ദൈവത്തിന്റെ ശത്രുക്കൾ നിങ്ങളെ സത്യത്തിൽ നിന്നകറ്റാൻ നിങ്ങൾ അനുവദിക്കരുത്. എന്തുതന്നെ സംഭവിച്ചാലും, നിങ്ങൾ എന്റെ ഈശോയുടെ സഭയുടെ യഥാർത്ഥ പ്രബോധനങ്ങളോട് വിശ്വസ്തരായിരിക്കുക. നിങ്ങളുടെ പ്രതിരോധത്തിന്റെ എക്കാലത്തെയും ആയുധമെന്നത് സത്യമാകുന്നു. ഭയം കൂടാതെ മുന്നോട്ടു പോകുക. ഇന്നേ ദിവസം പരമപരിശുദ്ധ ത്രിത്വത്തിന്റെ നാമത്തിൽ ഞാൻ നിങ്ങൾക്ക് അയക്കുന്ന (നൽകുന്ന) സന്ദേശം ഇതാണ്. ഒരിക്കൽ കൂടി നിങ്ങളോടൊത്ത് ചേരാൻ എന്നെ അനുവദിച്ചതിനു നന്ദി. പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ ഞാൻ നിങ്ങളെ ആശീർവ്വദിക്കുന്നു. ആമേൻ. സമാധാനത്തിൽ ആയിരിക്കുക.


4,909 – സമാധാനത്തിന്റെ രാജ്ഞിയായ പരിശുദ്ധ അമ്മയിൽ നിന്നുള്ള സന്ദേശം, ലഭിച്ചത് 4/1/2020

പ്രിയ മക്കളെ, ഞാൻ നിങ്ങളുടെ വ്യാകുലയായ മാതാവാണ്, നിങ്ങൾക്ക് വരാനിരിക്കുന്നവയെയോർത്ത് ഞാൻ വേദനയനുഭവിക്കുകയാണ്. വലിയൊരു വിശ്വാസത്തകർച്ചയിലേക്കാണ് (കപ്പൽഛേതം) നിങ്ങൾ നീങ്ങിക്കൊണ്ടിരിക്കുന്നത്. സത്യത്തെ സ്നേഹിക്കുകയും, പ്രതിരോധിക്കുകയും, ചെയ്യുന്നതിലാണ് നിങ്ങളുടെ സംരക്ഷണം. നിങ്ങൾ ഈശോയോടുകൂടെ ആയിരിക്കുക. അവനിലാണ് നിങ്ങളുടെ വിജയം. നിങ്ങൾ നിങ്ങളുടെ പരമമായ അസ്തിത്വത്തെ (ജീവിതത്തെ) പൂർണ്ണമായും കർത്താവിനു സമർപ്പിക്കുക, അവൻ നിങ്ങളെ രൂപാന്തരപ്പെടുത്തും. നിങ്ങൾ കർത്താവിന്നുള്ളവരാണ്. ലോകത്തിൽ നിന്നു നിങ്ങൾ തിരിയുവിൻ, ദൈവത്തിൽ നിന്നുള്ള അത്ഭുതങ്ങളെ സ്വീകരിക്കുവിൻ. നിങ്ങളുടെ കുറെ സമയം പ്രാർത്ഥനക്കായി സമർപ്പിക്കുവിൻ. പ്രാർത്ഥനയിൽ നിന്നും നിങ്ങൾ അകന്നിരിക്കുമ്പോൾ, ദൈവത്തിന്റെ ശത്രുവിന്റെ ലക്ഷ്യമായ് നിങ്ങൾ മാറും. നിങ്ങൾ മാനസാന്തരപ്പെടുവിൻ, എന്തെന്നാൽ വിശുദ്ധിയുടെ പാതയിലേക്കുള്ള ആദ്യ കാൽവെപ്പെന്നത് മാനസാന്തരമാകുന്നു. എന്തുതന്നെ സംഭവിച്ചാലും, നിങ്ങൾ എന്റെ മകൻ ഈശോയുടെ സഭയുടെ യഥാർത്ഥ പ്രബോധനങ്ങളോട് വിശ്വസ്തരായിരിക്കുക. ഭയം കൂടാതെ മുന്നോട്ടു പോകുക. ഇന്നേ ദിവസം പരമപരിശുദ്ധ ത്രിത്വത്തിന്റെ നാമത്തിൽ ഞാൻ നിങ്ങൾക്ക് അയക്കുന്ന (നൽകുന്ന) സന്ദേശം ഇതാണ്. ഒരിക്കൽ കൂടി നിങ്ങളോടൊത്ത് ചേരാൻ എന്നെ അനുവദിച്ചതിനു നന്ദി. പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ ഞാൻ നിങ്ങളെ ആശീർവ്വദിക്കുന്നു. ആമേൻ. സമാധാനത്തിൽ ആയിരിക്കുക.


4,908 – സമാധാനത്തിന്റെ രാജ്ഞിയായ പരിശുദ്ധ അമ്മയിൽ നിന്നുള്ള സന്ദേശം, ലഭിച്ചത് 1/1/2020

പ്രിയ മക്കളെ, ഞാൻ സമാധാനത്തിന്റെ രാജ്ഞിയാകുന്നു, ഞാൻ സ്വർഗ്ഗത്തിൽ നിന്നും വന്നത് നിങ്ങളുടെ ഏക വഴിയും സത്യവും ജീവനുമായവനിലേക്ക് നിങ്ങളെ നയിക്കാനാണ്. ആത്മീയമായ വലിയൊരു സംഭ്രമത്തിന്റെ സമയമാണിപ്പോൾ. വിശ്വാസികൾക്കു ചിന്താക്കുഴപ്പം വരുത്തുന്ന ദിവസങ്ങൾ വരുന്നതാണ്. ശത്രുക്കളുമായുള്ള യോജിപ്പ് എന്റെ മകൻ ഈശോയുടെ ഹൃദയത്തിന് വേദനയുളവാക്കുന്നതാണ്. ദൈവത്തിന്റെ സത്യം തിരസ്ക്കരിക്കപ്പെടുകയും, വ്യാജപഠനങ്ങളെ ആശ്ലേഷിക്കപ്പെടുകയും ചെയ്യും. ദൈവ ഭവനത്തിലെ അസ്ഥിരത ധാരാളം പുരുഷൻമാരെയും, സ്ത്രീകളെയും വിശ്വാസത്തിലുള്ള താത്പര്യക്കുറവിലേക്ക് നയിക്കും. നിങ്ങൾക്കുള്ള സംഭവിക്കാനിരിക്കുന്നവയെ ഓർത്ത് ഞാൻ വേദനയനുഭവിക്കുകയാണ്. നിങ്ങൾ നിങ്ങളുടെ മുട്ടുകുത്തി പ്രാർത്ഥിക്കുക. എന്റെ ഈശോയ്ക്ക് നിങ്ങളുടെ പരസ്യമായതും ഭയരഹിതവുമായ സമ്മതം ആവശ്യമാണ്. സത്യത്തെ പ്രതിരോധിക്കാനായി തിരഞ്ഞെടുക്കപ്പെട്ട ധാരാളം പേർ ഭയം മൂലം പിൻവാങ്ങുന്നതാണ്. പരിശുദ്ധമായത് നശിപ്പിക്കാൻ ശത്രുക്കൾ ഒത്തുകൂടും, എങ്കിലും പ്രാർത്ഥനയുടെ ശക്തിയാൽ നിങ്ങൾക്ക് അവരെ പരാജയപ്പെടുത്താൻ സാധിക്കും. നിങ്ങൾ ജാഗരൂകരായിരിക്കുക. നിങ്ങൾ സത്യത്തെ സ്നേഹിക്കുകയും, കാക്കുകയും ചെയ്യുവിൻ. നിങ്ങളുടെ പഴയകാല അനുഭവങ്ങൾ മഹായുദ്ധത്തിനുള്ള ആയുധങ്ങളാണ്. ഭയം കൂടാതെ മുന്നോട്ടു പോകുക. ഇന്നേ ദിവസം പരമപരിശുദ്ധ ത്രിത്വത്തിന്റെ നാമത്തിൽ ഞാൻ നിങ്ങൾക്ക് അയക്കുന്ന (നൽകുന്ന) സന്ദേശം ഇതാണ്. ഒരിക്കൽ കൂടി നിങ്ങളോടൊത്ത് ചേരാൻ എന്നെ അനുവദിച്ചതിനു നന്ദി. പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ ഞാൻ നിങ്ങളെ ആശീർവ്വദിക്കുന്നു. ആമേൻ. സമാധാനത്തിൽ ആയിരിക്കുക.


4,907 – സമാധാനത്തിന്റെ രാജ്ഞിയായ പരിശുദ്ധ അമ്മയിൽ നിന്നുള്ള സന്ദേശം, ലഭിച്ചത് 31/12/2019

പ്രിയ മക്കളെ, ധൈര്യമായിരിക്കുക. നിങ്ങൾ തനിച്ചല്ല. എന്റെ മകൻ ഈശോ നിങ്ങളോടൊപ്പമുണ്ട്. സത്യത്തെ പ്രതിരോധിച്ചുകൊണ്ട് മുന്നോട്ടു പോകുക. ശത്രുക്കളുടെ മുഖംമൂടികൾ അഴിഞ്ഞുവീഴപ്പെടും. വിശ്വാസത്തെ ഒറ്റുകൊടുക്കുന്നവർ നിലംപതിക്കുന്നതാണ്, ദൈവത്തിന്റെ വിജയം നീതിമാൻമാർക്കുണ്ടാകും. എന്റെ ഈശോയുടെ സുവിശേഷത്തോടും, അവന്റെ സഭയുടെ യഥാർത്ഥ പ്രബോധനത്തോടും നിങ്ങൾ വിശ്വസ്തരായിരിക്കുക. ഞാൻ ദൈവപുത്രന്റെയും, നിങ്ങളുടെയും മാതാവാകുന്നു. നിങ്ങൾ എന്നെ ശ്രവിക്കുക. ഞാൻ സ്വർഗ്ഗത്തിൽ നിന്നു വന്നത് നിങ്ങളെ മാനസാന്തരത്തിലേക്ക് ക്ഷണിക്കാനാണ്. പ്രാർത്ഥിക്കുക. പ്രാർത്ഥനയുടെ ശക്തിയാൽ മാത്രമെ നിങ്ങൾക്ക് വരാൻ പോകുന്ന പരീക്ഷണങ്ങളുടെ ഭാരം വഹിക്കാനാകുകയുള്ളൂ. ഞാൻ നിങ്ങളെ സ്നേഹിക്കുന്നു, ഞാൻ നിങ്ങളോടു കൂടെയുണ്ട്. നിങ്ങൾ സന്തോഷിക്കുവിൻ, എന്തെന്നാൽ നിങ്ങളുടെ പേരുകൾ സ്വർഗ്ഗത്തിൽ നേരത്തെതന്നെ കൊത്തിവെച്ചിരിക്കുന്നു. ഇന്നേ ദിവസം പരമപരിശുദ്ധ ത്രിത്വത്തിന്റെ നാമത്തിൽ ഞാൻ നിങ്ങൾക്ക് അയക്കുന്ന (നൽകുന്ന) സന്ദേശം ഇതാണ്. ഒരിക്കൽ കൂടി നിങ്ങളോടൊത്ത് ചേരാൻ എന്നെ അനുവദിച്ചതിനു നന്ദി. പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ ഞാൻ നിങ്ങളെ ആശീർവ്വദിക്കുന്നു. ആമേൻ. സമാധാനത്തിൽ ആയിരിക്കുക.


4,906 – സമാധാനത്തിന്റെ രാജ്ഞിയായ പരിശുദ്ധ അമ്മയിൽ നിന്നുള്ള സന്ദേശം, ലഭിച്ചത് 28/12/2019

പ്രിയ മക്കളെ, വലിയൊരു ആത്മീയ യുദ്ധത്തിന്റെ സമയത്താണ് നിങ്ങളിപ്പോൾ ജീവിക്കുന്നത്. നിങ്ങൾ ക്രിസ്തുവിന്റെ പടയാളികളാണ്. നിങ്ങൾ അകന്നു പോകരുത്. ഈശോയേയും അവന്റെ പഠനങ്ങളേയും നിങ്ങൾ പ്രോത്സാഹിപ്പിക്കുകയും, പ്രതിരോധിക്കുകയും ചെയ്യുവിൻ. നീതിമാൻമാരുടെ നിശ്ശബ്ദത ദൈവത്തിന്റെ ശത്രുക്കളുടെ ശക്തി വർദ്ധിപ്പിക്കുന്നു. എന്റെ മകൻ ഈശോ പിതാവിന്റെ പരമമായ സത്യമാകുന്നു. അവനാകുന്നു നിങ്ങളുടെ ഏക വഴിയും, സത്യവും, ജീവനും. അവന്റെ സുവിശേഷവും, അവന്റെ സഭയുടെ യഥാർത്ഥ പഠനങ്ങളുടെ പ്രബോധനവും നിങ്ങൾ സ്വീകരിക്കുക. നിങ്ങളുടെയുള്ളിലെ വിശ്വാസത്തിന്റെ തിരിനാളം ജ്വലിപ്പിച്ചുകൊണ്ടിരിക്കാൻ ഞാൻ നിങ്ങളോടാവശ്യപ്പെടുകയാണ്. ദൈവം തിടുക്കത്തിലാണ്. നിങ്ങൾ ഇപ്പോൾ ചെയ്യേണ്ട കാര്യങ്ങൾ, നാളെയ്ക്കായി നിങ്ങൾ മാറ്റിവെക്കരുത്. നിങ്ങൾ ജാഗരൂകരായിരിക്കുക. ദൈവത്തിൽ അർദ്ധ സത്യമില്ല. യഥാർത്ഥ പ്രബോധനത്തിൽ ഒട്ടിച്ചേർക്കലുകളോ, കുറുക്കുവഴികളോ ഇല്ല. നിങ്ങൾ പഴയകാല അനുഭവങ്ങളെ മറക്കരുത്. സത്യത്തെ പ്രതിരോധിച്ചു കൊണ്ട് നിങ്ങൾ മുന്നോട്ടു പോകുക. നിങ്ങൾ നിങ്ങളുടെ മുട്ടു കുത്തി പ്രാർത്ഥിക്കുക. ദിവ്യകാരുണ്യത്തിലാകുന്നു നിങ്ങളുടെ വിജയം. ഇന്നേ ദിവസം പരമപരിശുദ്ധ ത്രിത്വത്തിന്റെ നാമത്തിൽ ഞാൻ നിങ്ങൾക്ക് അയക്കുന്ന (നൽകുന്ന) സന്ദേശം ഇതാണ്. ഒരിക്കൽ കൂടി നിങ്ങളോടൊത്ത് ചേരാൻ എന്നെ അനുവദിച്ചതിനു നന്ദി. പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ ഞാൻ നിങ്ങളെ ആശീർവ്വദിക്കുന്നു. ആമേൻ. സമാധാനത്തിൽ ആയിരിക്കുക.


4,905 – സമാധാനത്തിന്റെ രാജ്ഞിയായ പരിശുദ്ധ അമ്മയിൽ നിന്നുള്ള സന്ദേശം, പരിശുദ്ധമായ ക്രിസ്തുമസ് സായാഹ്നത്തിൽ ലഭിച്ചത്, ലഭിച്ചത് 25/12/2019

പ്രിയ മക്കളെ, എന്റെ മകൻ ഈശോ നിങ്ങളെ വിളിക്കുന്നു, തുറന്ന കരങ്ങളാൽ നിങ്ങൾക്കായി കാത്തിരിക്കുന്നു. നിങ്ങൾ അവനെ അനുകരിക്കുക. നിങ്ങൾ ലോകത്താണെങ്കിലും ലോകത്തിന്റേതല്ല. നിങ്ങൾ ഈശോയെ പ്രതിരോധിക്കുക. അവന്റെ രാജത്വം ഈ ലോകത്തിന്റെതല്ലെന്ന് അവൻ നിങ്ങളെ പഠിപ്പിച്ചു. എനിക്ക് നിങ്ങളോടു പറയാനുള്ളത്, അവന്റെ സഭയും, അവന്റെ പ്രബോധനങ്ങളും ഈ ലോകത്തിൽ നിന്നുള്ളവയല്ല എന്നാണ്. എന്റെ ഈശോയുടെ പഠനങ്ങൾക്കു വിരുദ്ധമായി, പലവിധത്തിലുള്ള ചിന്തകളും, ആശയസംഹിതകളും ഉള്ള മനുഷ്യരുള്ള ഒരു സമൂഹമായി മാറ്റി, എന്റെ മകൻ ഈശോയുടെ സഭയെ തകർക്കാൻ പിശാച് ശ്രമിക്കുകയാണ്. നിങ്ങൾ ജാഗരൂകരായിരിക്കുവിൻ. എന്റെ മകന്റെ സഭയുടെ യഥാർത്ഥ പ്രബോധനങ്ങളോടു നിങ്ങൾ വിശ്വസ്തരായിരിക്കുവിൻ. മനുഷ്യർ നിങ്ങൾക്കു നൽകുന്ന വാർത്തകളിൽ നിന്നും നിങ്ങൾ അകന്നു നിൽക്കുവിൻ. നിങ്ങൾ സ്നേഹിക്കുകയും, സത്യത്തെ നിങ്ങൾ കാക്കുകയും ചെയ്യുവിൻ. നിങ്ങൾ ധീരതയുള്ളവരാകുവിൻ. നിങ്ങൾ മറന്നു പോകരുത്: ആർക്കു കൂടുതൽ നൽകപ്പെടുന്നുവോ, അവരിൽ നിന്നും കൂടുതൽ ആവശ്യപ്പെടും. നിങ്ങൾ പ്രാർത്ഥിക്കുവിൻ. സുവിശേഷത്തിലും, ദിവ്യകാരുണ്യത്തിലും നിങ്ങൾ ശക്തി കണ്ടെത്തുവിൻ. ഞാൻ കാണിച്ചു തന്ന പാതയിൽകൂടി നിങ്ങൾ മുന്നോട്ടു പോകുവിൻ. ഇന്നേ ദിവസം പരമപരിശുദ്ധ ത്രിത്വത്തിന്റെ നാമത്തിൽ ഞാൻ നിങ്ങൾക്ക് അയക്കുന്ന (നൽകുന്ന) സന്ദേശം ഇതാണ്. ഒരിക്കൽ കൂടി നിങ്ങളോടൊത്ത് ചേരാൻ എന്നെ അനുവദിച്ചതിനു നന്ദി. പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ ഞാൻ നിങ്ങളെ ആശീർവ്വദിക്കുന്നു. ആമേൻ. സമാധാനത്തിൽ ആയിരിക്കുക.


4,904 – സമാധാനത്തിന്റെ രാജ്ഞിയായ പരിശുദ്ധ അമ്മയിൽ നിന്നുള്ള സന്ദേശം, ലഭിച്ചത് 24/12/2019

പ്രിയ മക്കളെ, ദിവ്യകാരുണ്യത്തിൽ സന്നിഹിതനായ എന്റെ മകൻ ഈശോയെ നിങ്ങൾ ധ്യാനിക്കുകയും ആരാധിക്കുകയും ചെയ്യുകയും, അതുമൂലം അവന്റെ കാരുണ്യമുള്ള കൃപ നിങ്ങളുടെ ജീവിതത്തെ രൂപാന്തരപ്പെടുത്താൻ അനുവദിക്കുകയും ചെയ്യുവിൻ. 'അതെ' എന്നുത്തരത്താൽ, നിങ്ങളെ രക്ഷിക്കാനായി, ഞാൻ അവനെ ലോകത്തിലേക്കു കൊണ്ടുവന്നു. അവൻ നിങ്ങളുടെ എല്ലാമാകുന്നു, നിങ്ങളുടെ യഥാർത്ഥമായ മോചനവും, മോക്ഷവും അവനിൽ മാത്രമാകുന്നു. നിങ്ങളുടെ മികച്ച സേവനം നിങ്ങൾ കാഴ്ചവെക്കുവിൻ, നിങ്ങളുടെ മാതൃകയാലും, വാക്കുകളാലും, കർത്താവിൽ നിന്നുള്ളവരാണെന്നതിന് എല്ലായിടത്തും നിങ്ങൾ സാക്ഷികളായിരിക്കുവിൻ. ഞാൻ നിങ്ങൾക്കു കാണിച്ചു തന്ന പാതയിൽ നിന്നും പാപം നിങ്ങളെ വ്യതിചലിപ്പിക്കാൻ നിങ്ങൾ അനുവദിക്കരുത്. നിങ്ങളുടെ ജീവിതത്തെ രൂപാന്തരപ്പെടുത്തുക, അതിലൂടെ മാത്രമെ എന്റെ മകൻ ഈശോയുടെ ലോകത്തിലുള്ള സാന്നിധ്യത്തിന്റെ അടയാളമായി നിങ്ങൾ മാറുകയുള്ളൂ. ദൈവം എന്നെ അയച്ചത് അവന്റെ കൃപയിലേക്ക് നിങ്ങളെ തിരികെ വിളിക്കുവാനാണ്. നിങ്ങൾ അനുസരണമുള്ളവരായിരിക്കുക, ഇതിലൂടെ മാത്രമെ എന്റെ മകൻ ഈശോയ്ക്ക് നിങ്ങളോടുള്ള സ്നേഹത്തിന്റെ മഹത്വം മനസ്സിലാക്കാൻ നിങ്ങൾക്കു കഴിയുകയുള്ളൂ. ധൈര്യമായിരിക്കുക. ഞാൻ നിങ്ങളെ സ്നേഹിക്കുന്നു, നിങ്ങൾ എന്നെ കാണുന്നില്ലെങ്കിലും ഞാൻ എപ്പോഴും നിങ്ങളോടുകൂടെയുണ്ട്. ഇന്നേ ദിവസം പരമപരിശുദ്ധ ത്രിത്വത്തിന്റെ നാമത്തിൽ ഞാൻ നിങ്ങൾക്ക് അയക്കുന്ന (നൽകുന്ന) സന്ദേശം ഇതാണ്. ഒരിക്കൽ കൂടി നിങ്ങളോടൊത്ത് ചേരാൻ എന്നെ അനുവദിച്ചതിനു നന്ദി. പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ ഞാൻ നിങ്ങളെ ആശീർവ്വദിക്കുന്നു. ആമേൻ. സമാധാനത്തിൽ ആയിരിക്കുക.


4,903 – സമാധാനത്തിന്റെ രാജ്ഞിയായ പരിശുദ്ധ അമ്മയിൽ നിന്നുള്ള സന്ദേശം, ലഭിച്ചത് 21/12/2019

പ്രിയ മക്കളെ, എങ്ങനെ ആയിരിക്കുന്നുവോ, ആ അവസ്ഥയിൽ ഞാൻ നിങ്ങളെ സ്നേഹിക്കുന്നു, ഞാൻ സ്വർഗ്ഗത്തിൽ നിന്നു വന്നത് ആത്മാർത്ഥമായ മാനസാന്തരത്തിലേക്ക് നിങ്ങളെ ക്ഷണിക്കാനാണ്. നിങ്ങൾ മനസാന്തരപ്പെടുകയും, നിങ്ങളുടെ എല്ലാമെല്ലാമായവനിലേക്കു മടങ്ങുകയും ചെയ്യുവിൻ. വിശുദ്ധിയിലേക്കുള്ള പാത തടസ്സങ്ങൾ നിറഞ്ഞതാണ്, എങ്കിലും നിങ്ങൾ തനിച്ചല്ല. എന്റെ ഈശോ നിങ്ങളോടുകൂടെ നടക്കുന്നു. നിങ്ങൾ ലോകത്താണെങ്കിലും, ലോകത്തിന്റേതല്ല. നിങ്ങൾ പിശാചിന്റെ അടിമകളാവരുത്. നിങ്ങൾക്ക് കർത്താവിൽ നിന്നും സ്വാതന്ത്ര്യമുണ്ട്. ഞാൻ നിങ്ങൾക്കു കാണിച്ചു തന്ന പാതയിൽ നിന്നും നിങ്ങൾ വ്യതിചലിക്കരുത്. നിങ്ങൾ ബലഹീനരെന്നു തോന്നുമ്പോൾ, പ്രാർത്ഥനയിലും, ദിവ്യകാരുണ്യത്തിലും നിങ്ങൾ ശക്തി കണ്ടെത്തുവിൻ. വേദനാജനകമായ ഒരു ഭാവിയിലേക്കാണ് നിങ്ങൾ നടന്നുകൊണ്ടിരിക്കുന്നത്. ദൈവത്തിന്റെ ഭവനത്തിൽ (കത്തോലിക്കാ തിരുസഭയിൽ) ഗൗരവമായ സംഘർഷങ്ങൾ ഉണ്ടാകും. ധാരാളം സത്യങ്ങൾ തിരസ്ക്കരിക്കപ്പെടുകയും, അനേകമാളുകൾ വ്യാജപഠനങ്ങളെ ആശ്ലേഷിക്കുകയും ചെയ്യും. പീഡനം ഭയന്ന് വിശ്വാസത്തിൽ തീക്ഷണമായ ധാരാളം പേർ പിൻവാങ്ങുന്നതാണ്. നിങ്ങൾ മറക്കരുത്: കുരിശില്ലാതെ വിജയമില്ല. നിങ്ങളുടെ ഓരോരുത്തരുടെയും പേര് എനിക്കറിയാം, എന്റെ ഈശോയോട് ഞാൻ നിങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കുന്നതാണ്. നിങ്ങൾ അനുസരണമുള്ളവരാകുക. നിങ്ങൾ കരങ്ങൾ എനിക്കു തരിക, ഞാൻ നിങ്ങളെ സദ്ഗുണത്തിന്റെയും, വിശുദ്ധിയുടെയും പാതയിലൂടെ നയിക്കാം. ഭയം കൂടാതെ മുന്നോട്ടു പോകുക. ഇന്നേ ദിവസം പരമപരിശുദ്ധ ത്രിത്വത്തിന്റെ നാമത്തിൽ ഞാൻ നിങ്ങൾക്ക് അയക്കുന്ന (നൽകുന്ന) സന്ദേശം ഇതാണ്. ഒരിക്കൽ കൂടി നിങ്ങളോടൊത്ത് ചേരാൻ എന്നെ അനുവദിച്ചതിനു നന്ദി. പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ ഞാൻ നിങ്ങളെ ആശീർവ്വദിക്കുന്നു. ആമേൻ. സമാധാനത്തിൽ ആയിരിക്കുക.


4,902 – സമാധാനത്തിന്റെ രാജ്ഞിയായ പരിശുദ്ധ അമ്മയിൽ നിന്നുള്ള സന്ദേശം, ലഭിച്ചത് 17/12/2019

പ്രിയ മക്കളെ, ഞാൻ നിങ്ങളുടെ വ്യാകുലയായ മാതാവാണ്, ഞാൻ സ്വർഗ്ഗത്തിൽനിന്നു വന്നത് എന്റെ മകൻ ഈശോയിലേക്ക് നിങ്ങളെ നയിക്കാനാണ്. എന്റെ അപേക്ഷകളോട് അനുസരണമുള്ളവരാകുവാൻ ഞാൻ നിങ്ങളോടാവശ്യപ്പെടുകയാണ്. ഞാൻ നിങ്ങൾക്കു കാണിച്ചു തന്ന പാതയിൽ നിന്നും നിങ്ങൾ അകന്നു ജീവിക്കരുത്. നിങ്ങൾ സ്നേഹിക്കുകയും, സത്യത്തെ നിങ്ങൾ കാക്കുകയും ചെയ്യുവിൻ. വലിയ പരിഭ്രമം എല്ലായിടത്തേക്കും വ്യാപിക്കും, അന്ധരായവർ മറ്റ് അന്ധരെ വഴി നടത്തുന്നതു പോലെ എന്റെ പാവപ്പെട്ട ധാരാളം മക്കൾ നയിക്കപ്പെടും. നിങ്ങൾക്ക് വരാൻ പോകുന്നതിനെക്കുറിച്ച് ഞാൻ വേദനിക്കുകയാണ്. നിങ്ങൾ യേശുവിൽ വിശ്വസിക്കുക. നിങ്ങളുടെ എല്ലാം അവനാകുന്നു, നിങ്ങളുടെ യഥാർത്ഥ മോക്ഷവും അവനിൽ മാത്രമാകുന്നു. നിങ്ങൾ സുവിശേഷത്തോടും, എന്റെ ഈശോയുടെ ഏക സത്യ സഭയുടെ പഠനങ്ങളോടും വിശ്വസ്തരായിരിക്കുക. സത്യത്തിൽ നിന്നും, വ്യാജ പ്രബോധനങ്ങളുടെ അന്ധകാരം, നിങ്ങളെ അകറ്റിക്കൊണ്ടു പോകുവാൻ നിങ്ങൾ അനുവദിക്കരുത്. ദൈവത്തിന്റെ വെളിച്ചത്തിലേക്ക് നിങ്ങൾ നിങ്ങളുടെ ഹൃദയങ്ങൾ തുറക്കുക. നിങ്ങൾ വിശ്വാസികളായ പുരുഷൻമാരും സ്ത്രീകളുമായിരിക്കുവിൻ. നിങ്ങൾ പ്രാർത്ഥിക്കുവിൻ, നിങ്ങളുടെ മുന്നിലുള്ള ബുദ്ധിമുട്ടുകൾ കാരണം നിങ്ങൾ പിന്തിരിയരുത്. ബുദ്ധിമുട്ടുകളുടെ ഭാരം വർദ്ധിക്കുന്നതായി നിങ്ങൾക്കു തോന്നുമ്പോൾ, നിങ്ങൾ ഈശോയെ വിളിക്കുക. നിങ്ങളുടെ ദിവ്യകാരുണ്യത്തിൽ ഈശോയെ തേടുക, നിങ്ങൾ വിജയികളാകും. നിങ്ങൾ ഭയം കൂടാതെ മുന്നോട്ടു പോകുക. ഇന്നേ ദിവസം പരമപരിശുദ്ധ ത്രിത്വത്തിന്റെ നാമത്തിൽ ഞാൻ നിങ്ങൾക്ക് അയക്കുന്ന (നൽകുന്ന) സന്ദേശം ഇതാണ്. ഒരിക്കൽ കൂടി നിങ്ങളോടൊത്ത് ചേരാൻ എന്നെ അനുവദിച്ചതിനു നന്ദി. പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ ഞാൻ നിങ്ങളെ ആശീർവ്വദിക്കുന്നു. ആമേൻ. സമാധാനത്തിൽ ആയിരിക്കുക.


4,901 – സമാധാനത്തിന്റെ രാജ്ഞിയായ പരിശുദ്ധ അമ്മയിൽ നിന്നുള്ള സന്ദേശം, ലഭിച്ചത് 15/12/2019

പ്രിയ മക്കളെ, എങ്ങനെ ആയിരിക്കുന്നുവോ, ആ അവസ്ഥയിൽ ഞാൻ നിങ്ങളെ സ്നേഹിക്കുന്നു, ഞാൻ സ്വർഗ്ഗത്തിൽ നിന്നു വന്നത് നിങ്ങളെ സ്വർഗ്ഗത്തിലേക്ക് തിരികെ കൊണ്ടുപോവാനാണ്. നിങ്ങൾ എന്നെ ശ്രവിക്കുക. നിങ്ങളുടെയുള്ളിലെ വിശ്വാസത്തിന്റെ തിരിനാളം ജ്വലിപ്പിച്ചുകൊണ്ടിരിക്കാൻ ഞാൻ നിങ്ങളോടാവശ്യപ്പെടുകയാണ്. മോക്ഷത്തിന്റെ പാതയിൽ നിന്നും, പാപത്തിന്റെ അന്ധകാരം, നിങ്ങളെ അകറ്റിക്കൊണ്ടു പോകുവാൻ നിങ്ങൾ അനുവദിക്കരുത്. പ്രളയകാലത്തേക്കാൾ മോശമായ സമയത്താണ് നിങ്ങൾ ജീവിക്കുന്നത്, നിങ്ങളുടെ മടങ്ങിവരവിനുള്ള സമയം വന്നു ചേർന്നിരിക്കുന്നു. ദൈവം തിടുക്കത്തിലാണെന്ന് നിങ്ങൾ എല്ലാവരോടും പറയുവിൻ, ഇത് കൃപയുടെ സമയം കൂടിയാകുന്നു. നിങ്ങൾ എങ്ങാനും വീണുപോകുകയാണെങ്കിൽ, നിങ്ങൾ ഈശോയിൽ ശക്തി കണ്ടെത്തുവിൻ. നിങ്ങളുടെ എല്ലാം അവനാകുന്നു, നിങ്ങളുടെ യഥാർത്ഥ മോചനവും മോക്ഷവും അവനിൽ മാത്രമാകുന്നു. നിങ്ങൾ കർത്താവിന്റെ ജനമാണ്. എന്റെ ഈശോയുടെ സുവിശേഷം അകലങ്ങളിലായിരിക്കുന്ന എല്ലാവരോടും നിങ്ങൾ പ്രഘോഷിക്കുവിൻ. തങ്ങളുടെതന്നെ കരങ്ങളാൽ നിർമ്മിതമായ തകർച്ചയുടെ പടുകുഴിയിലേക്ക് മനുഷ്യർ നീങ്ങിക്കൊണ്ടിരിക്കുകയാണ്. നിങ്ങളുടെ കരങ്ങൾ എനിക്കു തരിക, നിങ്ങളുടെ ഏക വഴിയും, സത്യവും, ജീവനുമായവനിലേക്ക് ഞാൻ നിങ്ങളെ നയിക്കാം. ദിവ്യകാരുണ്യത്തിലാണ് നിങ്ങളുടെ വിജയം. സത്യത്തിന്റെ പ്രകാശം നിങ്ങളുടെ ഹൃദയത്തിൽ നിന്നും എടുത്തുമാറ്റാൻ നിങ്ങൾ നിങ്ങളുടെ ശത്രുക്കളെ അനുവദിക്കരുത്. വ്യാജമായ എല്ലാറ്റിനെയും നിങ്ങൾ നിരസിക്കുകയും, എന്റെ ഈശോയുടെ സഭയുടെ യഥാർത്ഥ പ്രബോധനങ്ങളോട് നിങ്ങൾ വിശ്വസ്തരായിരിക്കുകയും ചെയ്യുക. നിങ്ങളുടെ ഓരോരുത്തരുടെയും പേര് എനിക്കറിയാം, എന്റെ ഈശോയോട് ഞാൻ നിങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കാം. സത്യത്തെ കാത്തുകൊണ്ട് നിങ്ങൾ മുന്നോട്ടു പോകുവിൻ. ഇന്നേ ദിവസം പരമപരിശുദ്ധ ത്രിത്വത്തിന്റെ നാമത്തിൽ ഞാൻ നിങ്ങൾക്ക് അയക്കുന്ന (നൽകുന്ന) സന്ദേശം ഇതാണ്. ഒരിക്കൽ കൂടി നിങ്ങളോടൊത്ത് ചേരാൻ എന്നെ അനുവദിച്ചതിനു നന്ദി. പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ ഞാൻ നിങ്ങളെ ആശീർവ്വദിക്കുന്നു. ആമേൻ. സമാധാനത്തിൽ ആയിരിക്കുക.


4,900 – സമാധാനത്തിന്റെ രാജ്ഞിയായ പരിശുദ്ധ അമ്മയിൽ നിന്നുള്ള സന്ദേശം, ലഭിച്ചത് 14/12/2019

പ്രിയ മക്കളെ, നിങ്ങൾ നിങ്ങളുടെ ഹൃദയങ്ങൾ തുറക്കുകയും, നിങ്ങളുടെ ജീവിതത്തെക്കുറിച്ചുള്ള ദൈവീകപദ്ധതി അംഗീകരിക്കുകയും ചെയ്യുവിൻ. ഞാൻ നിങ്ങൾക്കു കാണിച്ചു തന്ന പാതയിൽ നിന്നും നിങ്ങൾ വ്യതിചലിക്കരുത്. നിങ്ങൾക്ക് തിരികെ വരാനുള്ള ഉചിതമായ സമയം ഇപ്പോഴാകുന്നു. എന്റെ മകൻ ഈശോ നിങ്ങളെ സ്നേഹിക്കുന്നു, നിങ്ങൾക്കായി കാത്തിരിക്കുന്നു. നിങ്ങൾ സത്യത്തിന്റെ കാവലാളൻമാരാകുക. നിങ്ങൾ കർത്താവിൽ നിന്നുള്ളവരാണെന്നും, ലോകത്തിന്റെതായ കാര്യങ്ങൾ നിങ്ങൾക്കുള്ളവയല്ലെന്നതിനും, നിങ്ങൾ എല്ലായിടത്തും സാക്ഷികളായിരിക്കുവിൻ. അസത്യം പ്രബലപ്പെടാൻ (വിജയിക്കാൻ) നിങ്ങൾ അനുവദിക്കരുത്. നിങ്ങൾ പ്രാർത്ഥനയിൽ ശക്തി കണ്ടെത്തുക, സുവിശേഷം ശ്രവിക്കുന്നതിലൂടെയും, ദിവ്യകാരുണ്യത്തിലും. ഞാൻ നിങ്ങളുടെ മാതാവാണ്, ഞാൻ സ്വർഗ്ഗത്തിൽ നിന്നു വന്നത് നിങ്ങളെ സഹായിക്കാനാണ്. നിങ്ങൾക്ക് സ്വാതന്ത്ര്യമുണ്ട്, എങ്കിലും ഏറ്റവും മികച്ച കാര്യമെന്നത് ദൈവഹിതം നിറവേറ്റുന്നതാകുന്നു. നിങ്ങൾ മറക്കരുത്: സത്യം നശിച്ചുപോകാത്ത രീതിയിൽ നിലനിർത്തിയിരിക്കുന്നത് കത്തോലിക്കാ തിരുസഭയിൽ മാത്രമാണ്. സത്യം അന്വേഷിക്കാൻ മറ്റുവഴികൾ ഉണ്ടെന്ന് ശത്രുക്കൾ പറയും, എങ്കിലും എന്റെ ഈശോയുടെ സഭയുടെ യഥാർത്ഥ പ്രബോധനങ്ങളുടെ പഠനങ്ങളെ പ്രതിരോധിക്കുക. നിങ്ങൾ ജാഗ്രതയുള്ളവരാകുക. ദൈവത്തിൽ അർദ്ധസത്യമെന്നത് ഇല്ല. ഇന്നേ ദിവസം പരമപരിശുദ്ധ ത്രിത്വത്തിന്റെ നാമത്തിൽ ഞാൻ നിങ്ങൾക്ക് അയക്കുന്ന (നൽകുന്ന) സന്ദേശം ഇതാണ്. ഒരിക്കൽ കൂടി നിങ്ങളോടൊത്ത് ചേരാൻ എന്നെ അനുവദിച്ചതിനു നന്ദി. പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ ഞാൻ നിങ്ങളെ ആശീർവ്വദിക്കുന്നു. ആമേൻ. സമാധാനത്തിൽ ആയിരിക്കുക.


4,899 – സമാധാനത്തിന്റെ രാജ്ഞിയായ പരിശുദ്ധ അമ്മയിൽ നിന്നുള്ള സന്ദേശം, ലഭിച്ചത് 10/12/2019

പ്രിയ മക്കളെ, ഞാൻ നിങ്ങളുടെ വ്യാകുലയായ മാതാവാണ്, നിങ്ങൾക്ക് വരാനിരിക്കുന്നവയെയോർത്ത് ഞാൻ വേദനയനുഭവിക്കുകയാണ്. വഴിപിഴച്ച മനുഷ്യർ എന്റെ മകൻ ഈശോയെ വിധിക്കും, വിശ്വാസികൾ ശിക്ഷിക്കപ്പെടുകയും ചെയ്യും, അനേകം സക്രാരികളിൽ അവർക്ക് അവനെ കണ്ടെത്താൻ കഴിയുകയുമില്ല. വേദനാജനകമായ ഒരു ഭാവിയിലേക്കാണ് നിങ്ങൾ നീങ്ങികൊണ്ടിരിക്കുന്നത്, പ്രാർത്ഥനയുടെ ശക്തിയാൽ മാത്രമെ നിങ്ങൾക്ക് പരീക്ഷണങ്ങളുടെ ഭാരം വഹിക്കാനാകുകയുള്ളൂ. എന്തുതന്നെ സംഭവിച്ചാലും, നിങ്ങൾ മറക്കരുതാത്തതായത്: ശരീരം, രക്തം, ആത്മാവ്, ദിവ്യത്വം, എന്നിവയാൽ എന്റെ ഈശോ ദിവ്യകാരുണ്യത്തിൽ സന്നിഹിതനാണ്. ഞാൻ ആവർത്തിക്കുകയാണ്: നിങ്ങൾ ഒരിക്കലും മറക്കരുത്: എല്ലാ കാര്യത്തിലും ദൈവത്തിനാകണം പ്രഥമ സ്ഥാനം. ഞാൻ നിങ്ങളെ സ്നേഹിക്കുന്നു, എല്ലായ്പ്പോഴും ഞാൻ നിങ്ങളോടൊപ്പമായിരിക്കുന്നതുമാണ്. നിങ്ങൾ സ്നേഹിക്കുകയും, സത്യത്തെ നിങ്ങൾ കാക്കുകയും ചെയ്യുവിൻ. കുരിശില്ലാതെ വിജയമില്ല. ധൈര്യമായിരിക്കുക. അവസാനംവരെ വിശ്വസ്തതയോടുകൂടെ നിലനിൽക്കുന്നവർ പിതാവിനാൽ അനുഗ്രഹീതർ എന്ന് വിളംബരം ചെയ്യപ്പെടും. സത്യത്തെ കാത്തു കൊണ്ട് നിങ്ങൾ മുന്നോട്ടു പോകുക. ഇന്നേ ദിവസം പരമപരിശുദ്ധ ത്രിത്വത്തിന്റെ നാമത്തിൽ ഞാൻ നിങ്ങൾക്ക് അയക്കുന്ന (നൽകുന്ന) സന്ദേശം ഇതാണ്. ഒരിക്കൽ കൂടി നിങ്ങളോടൊത്ത് ചേരാൻ എന്നെ അനുവദിച്ചതിനു നന്ദി. പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ ഞാൻ നിങ്ങളെ ആശീർവ്വദിക്കുന്നു. ആമേൻ. സമാധാനത്തിൽ ആയിരിക്കുക.


4,898 – സമാധാനത്തിന്റെ രാജ്ഞിയായ പരിശുദ്ധ അമ്മയിൽ നിന്നുള്ള സന്ദേശം, അമലോത്ഭവ തിരുനാൾ ദിവസം, ലഭിച്ചത് 8/12/2019

പ്രിയ മക്കളെ, ഞാൻ 'നിർമ്മല ഗർഭവതി'യാകുന്നു (അമലോത്ഭവം). ഞാൻ സ്വർഗ്ഗത്തിൽ നിന്നും വന്നത് നിങ്ങളുടെ വിശ്വാസം വലുതാക്കുന്നതിനും, എന്റെ സ്നേഹം നിങ്ങൾക്കു നൽകുന്നതിനുമാണ്. നിങ്ങൾ എന്റെ വിളിക്ക് അനുസരണമുള്ളവരാകുക. എന്റെ മകൻ ഈശോയിൽനിന്നും നിങ്ങളെ അകറ്റുന്ന എല്ലാറ്റിൽ നിന്നും നിങ്ങൾ അകന്നു നിൽക്കുവിൻ. നിങ്ങൾ കർത്താവിന് പ്രിയപ്പെട്ടതാകുന്നു, അവൻ നിങ്ങളിൽ നിന്ന് ധാരാളം പ്രതീക്ഷികുകയും ചെയ്യുന്നു. നിങ്ങൾ പാപത്തിന്റെ അടിമകളാവരുത്. നിങ്ങൾ കർത്താവിന്റെ സ്വന്തമാണ്, നിങ്ങൾ അനുഗമിക്കുകയും ശുശ്രൂഷിക്കുകയും ചെയ്യേണ്ടത് അവനെ മാത്രമാകുന്നു. എന്റെ മകൻ ഈശോയിലേക്ക് നിങ്ങൾ തിരിയുക, നിങ്ങളുടെ ജീവിതത്തിൽ എല്ലായിടത്തും ദൈവത്തിന്റെ അത്ഭുതങ്ങൾക്ക് നിങ്ങൾ സാക്ഷികളാകുവിൻ. പ്രാർത്ഥനയിൽ നിന്നും നിങ്ങൾ പിന്തിരിയരുത്. അപകടകരമായൊരു ഭാവിയിലേക്കാണ് നിങ്ങൾ നടന്നുകൊണ്ടിരിക്കുന്നത്, കുറച്ചുപേർ മാത്രമെ വിശ്വാസത്തിൽ ശക്തമായി നിലകൊള്ളുകയുള്ളൂ. വ്യാജമായ പഠനങ്ങളിലൂടെ പിശാച് എന്റെ പാവപ്പെട്ട ധാരാളം മക്കളെ കബളിപ്പിക്കുകയും, അത് എല്ലായിടത്തേക്കും പടരുകയും ചെയ്യും. നിങ്ങൾ ജാഗ്രതയുള്ളവരായിരിക്കുവിൻ. നിങ്ങൾ സ്നേഹിക്കുകയും, സത്യത്തെ നിങ്ങൾ കാക്കുകയും ചെയ്യുവിൻ. നിങ്ങൾ എന്നെ ശ്രവിക്കുക, ഞാൻ നിങ്ങളെ സദ്ഗുണത്തിന്റെയും, വിശുദ്ധിയുടെയും പാതയിലൂടെ നയിക്കാം. നിങ്ങൾ ഈശോയോടും, അവന്റെ സഭയുടെ യഥാർത്ഥ പഠനങ്ങളുടെ പ്രബോധനത്തോടും വിശ്വസ്തരായിരിക്കുക. സത്യത്തെ പ്രതിരോധിക്കുന്നതിലൂടെയാണ് നിങ്ങളുടെ വിജയമടങ്ങിയിരിക്കുന്നത്. ഞാൻ നിങ്ങൾക്കു കാണിച്ചു തന്ന പാതയിൽ നിന്നും നിങ്ങൾ വ്യതിചലിക്കരുത്. നിങ്ങളെ കബളിപ്പിക്കുന്നതിനും, മോക്ഷത്തിന്റെ പാതയിൽ നിന്നും നിങ്ങളെ വഴിതെറ്റിക്കുന്നതിനും സർപ്പത്തെ നിങ്ങൾ അനുവദിക്കരുത്. ധൈര്യമായിരിക്കുക. എന്റെ ഈശോ നിങ്ങളോടുകൂടെയുണ്ട്. ഇന്നേ ദിവസം പരമപരിശുദ്ധ ത്രിത്വത്തിന്റെ നാമത്തിൽ ഞാൻ നിങ്ങൾക്ക് അയക്കുന്ന (നൽകുന്ന) സന്ദേശം ഇതാണ്. ഒരിക്കൽ കൂടി നിങ്ങളോടൊത്ത് ചേരാൻ എന്നെ അനുവദിച്ചതിനു നന്ദി. പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ ഞാൻ നിങ്ങളെ ആശീർവ്വദിക്കുന്നു. ആമേൻ. സമാധാനത്തിൽ ആയിരിക്കുക.


4,897 – സമാധാനത്തിന്റെ രാജ്ഞിയായ പരിശുദ്ധ അമ്മയിൽ നിന്നുള്ള സന്ദേശം, ലഭിച്ചത് 7/12/2019

പ്രിയ മക്കളെ, ഞാൻ നിങ്ങളുടെ മാതാവാണ്, ഞാൻ സ്വർഗ്ഗത്തിൽ നിന്നു വന്നത് നിങ്ങളെ ആത്മാർത്ഥമായ മാനസാന്തരത്തിലേക്ക് ക്ഷണിക്കാനാണ്. നിങ്ങൾ നിങ്ങളുടെ കൈകൾ കൂട്ടിക്കെട്ടരുത്. നിങ്ങൾ ഇപ്പോൾ ചെയ്യേണ്ട കാര്യങ്ങൾ, നാളെയ്ക്കായി നിങ്ങൾ മാറ്റിവെക്കരുത്. നിങ്ങളുടെയുള്ളിലെ വിശ്വാസത്തിന്റെ തിരിനാളം ജ്വലിച്ചുകൊണ്ടിരിക്കാൻ ഞാൻ നിങ്ങളോടാവശ്യപ്പെടുകയാണ്. തങ്ങളുടെതന്നെ കരങ്ങളാൽ നിർമ്മിതമായ തകർച്ചയുടെ പടുകുഴിയിലേക്ക് മനുഷ്യകുലം നീങ്ങിക്കൊണ്ടിരിക്കുകയാണ്. നിങ്ങളുടെ ഒരേയൊരു യഥാർത്ഥ രക്ഷകനിലേക്ക് നിങ്ങൾ തിരിയുവിൻ. നിങ്ങൾ ലോകത്താണെങ്കിലും ലോകത്തിന്റേതല്ല. നിങ്ങൾ നിങ്ങളുടെ മുട്ടു കുത്തി പ്രാർത്ഥിക്കുക. ഗുരുതരമായൊരു ആത്മീയ സംഘർഷത്തിലേക്കാണ്‌ നിങ്ങൾ നീങ്ങിക്കൊണ്ടിരിക്കുന്നത്, പ്രാർത്ഥനയുടെ ശക്തിയാൽ മാത്രമെ നിങ്ങൾക്ക് വരാൻ പോകുന്ന പരീക്ഷണങ്ങളുടെ ഭാരം വഹിക്കാനാകുകയുള്ളൂ. നിങ്ങൾ സുവിശേഷത്തിലും, ദിവ്യകാരുണ്യത്തിലും (പരിശുദ്ധ കുർബാന) ശക്തി കണ്ടെത്തുവിൻ. നിങ്ങൾ ഒരിക്കലും മറക്കരുത്: എല്ലാ കാര്യത്തിലും ദൈവത്തിനാകണം ഒന്നാം സ്ഥാനം. നിങ്ങൾ സത്യത്തിൽ നിന്നും അകലരുത്. നിങ്ങൾ ഭയപ്പെടാതെ മുന്നോട്ടു പോകുക. ഇന്നേ ദിവസം പരമപരിശുദ്ധ ത്രിത്വത്തിന്റെ നാമത്തിൽ ഞാൻ നിങ്ങൾക്ക് അയക്കുന്ന (നൽകുന്ന) സന്ദേശം ഇതാണ്. ഒരിക്കൽ കൂടി നിങ്ങളോടൊത്ത് ചേരാൻ എന്നെ അനുവദിച്ചതിനു നന്ദി. പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ ഞാൻ നിങ്ങളെ ആശീർവ്വദിക്കുന്നു. ആമേൻ. സമാധാനത്തിൽ ആയിരിക്കുക.Buscar no site:
Loja Virtual
Loja Virtual
Clique para comprar artigos religiosos.

അടിയന്തര അപ്പീലുകൾ

സമാധാനത്തിന്റെ രാഞ്ജിയായ നമ്മുടെ അമ്മ
അങ്കുറ, ബഹിയ, ബ്രസീൽ
português (Brasil) / Portuguese (Brazil) español (España, alfabetización internacional) / Spanish (Spain, International Sort) English (United States) / English (United States) العربية (الإمارات العربية المتحدة) / Arabic (United Arab Emirates) Deutsch (Deutschland) / German (Germany) italiano (Italia) / Italian (Italy) français (France) / French (France) українська (Україна) / Ukrainian (Ukraine) polski (Polska) / Polish (Poland) русский (Россия) / Russian (Russia) 中文(中国) / Chinese (Simplified, China) 日本語 (日本) / Japanese (Japan) čeština (Česká republika) / Czech (Czech Republic) മലയാളം (ഇന്ത്യ) / Malayalam (India) 한국어(대한민국) / Korean (Korea) עברית (ישראל) / Hebrew (Israel)