പ്രിയ മക്കളെ, ഞാൻ നിങ്ങളെ സ്നേഹിക്കുന്നു, ഞാൻ സ്വർഗ്ഗത്തിൽനിന്നും വന്നത് നിങ്ങളെ ആത്മാർത്ഥമായ മാനസാന്തരത്തിലേക്ക് ക്ഷണിക്കുവാനാണ്. നിങ്ങൾ നിങ്ങളുടെ ഹൃദയങ്ങൾ തുറക്കുകയും, നിങ്ങളുടെ ജീവിതത്തെക്കുറിച്ചുള്ള ദൈവീകപദ്ധതി അംഗീകരിക്കുകയും ചെയ്യുവിൻ. നിങ്ങൾ നിങ്ങളുടെ കരങ്ങൾ എനിക്കു തരിക, ഞാൻ നിങ്ങളെ എന്റെ മകൻ ഈശോയിലേക്ക് നയിക്കാം. നിങ്ങൾ നിങ്ങളുടെ കരങ്ങൾ കൂട്ടിക്കെട്ടരുത്. ദൈവം തിടുക്കത്തിലാണ്. നിങ്ങൾ പ്രാർത്ഥനയിലും, ദിവ്യകാരുണ്യത്തിലും (പരിശുദ്ധ കുർബാന) ശക്തി കണ്ടെത്തുവിൻ. നിങ്ങൾക്കുള്ള മോക്ഷം നിരസിക്കരുത്. എന്റെ ഈശോ നിങ്ങളിൽ നിന്ന് ഒരുപാട് പ്രതീക്ഷിക്കുന്നു. എന്റെ ഈശോയുടെ സഭ കാൽവരിയിലേക്കുള്ള പാതയിലാണ്. സത്യം കാക്കുവാൻ തിരഞ്ഞെടുക്കപ്പെട്ട ധാരാളം പേർ പിൻവാങ്ങിയിരിക്കുന്നു, എങ്കിലും നിങ്ങൾ, ദൈവത്തിൽ നിന്നുള്ളവരായവർ, നിങ്ങൾ ഭയരഹിതരായിരിക്കുകയും, നിങ്ങളുടെ വിശ്വാസത്തിന് നിങ്ങൾ സാക്ഷ്യം വഹിക്കുകയും ചെയ്യുവിൻ. ദൈവത്തിന്റെ ഭവനത്തിൽ ഭയാനകമായ സംഭവങ്ങൾ നിങ്ങൾ ഇനിയും കാണും. നിങ്ങൾ നിങ്ങളുടെ മുട്ടുകുത്തി പ്രാർത്ഥിക്കുക. നിങ്ങൾക്കുള്ള സംഭവിക്കാനിരിക്കുന്നവയെ ഓർത്ത് ഞാൻ വേദനയനുഭവിക്കുകയാണ്. സത്യത്തിൽ നിന്നും നിങ്ങൾ അകന്നു പോകരുത്. ഇന്നേ ദിവസം പരമപരിശുദ്ധ ത്രിത്വത്തിന്റെ നാമത്തിൽ ഞാൻ നിങ്ങൾക്ക് അയക്കുന്ന (നൽകുന്ന) സന്ദേശം ഇതാണ്. ഒരിക്കൽ കൂടി നിങ്ങളോടൊത്ത് ചേരാൻ എന്നെ അനുവദിച്ചതിനു നന്ദി. പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ ഞാൻ നിങ്ങളെ ആശീർവ്വദിക്കുന്നു. ആമേൻ. സമാധാനത്തിൽ ആയിരിക്കുക.