പ്രിയ മക്കളെ, രണ്ട് ആരാധനാസ്ഥലങ്ങളും, ഒരു ഉടമ്പടിയും; ഏഴു കുന്നുകളുടെ നഗരവും, വിശുദ്ധ കുരിശിന്റെ നാടും. വിശ്വാസികളായ പുരുഷൻമാർക്കും സ്ത്രീകൾക്കും പീഡാനുഭവം ഉണ്ടാകുന്നതാണ്. ഞാൻ നിങ്ങളോടു പറയുന്നതെന്തെന്ന് നിങ്ങൾക്കിപ്പോൾ മനസ്സിലാക്കാൻ കഴിയില്ല, എങ്കിലും എന്റെ ഈശോയുടെ സഭയ്ക്കായി തീവ്രതയോടെ പ്രാർത്ഥിക്കുവാൻ ഞാൻ നിങ്ങളോടാവശ്യപ്പെടുകയാണ്. നിങ്ങൾ ധൈര്യവും, വിശ്വാസവും, പ്രത്യാശയും ഉള്ളവരായിരിക്കുവിൻ. എന്റെ പദ്ധതികളുടെ സാക്ഷാത്കാരത്തിന് നിങ്ങൾ വളരെ പ്രധാനപ്പെട്ടതാകുന്നു. ദൈവം നിങ്ങളെ ഭരമേൽപ്പിച്ചിരിക്കുന്ന കർത്തവ്യത്തിൽ നിങ്ങളുടെ മികച്ച സേവനം നിങ്ങൾ കാഴ്ചവെക്കുവിൻ. ദൈവം തിടുക്കത്തിലാണെന്ന് നിങ്ങൾ എല്ലാവരോടും പറയുവിൻ. ആത്മീയമായ തകർച്ചയുടെ പടുകുഴിയിലേക്കാണ് മനുഷ്യകുലം നീങ്ങിക്കൊണ്ടിരിക്കുന്നത്. നിങ്ങൾ സ്നേഹിക്കുവിൻ, സത്യത്തെ നിങ്ങൾ കാക്കുകയും ചെയ്യുവിൻ. നിങ്ങൾ മാനസാന്തരപ്പെടുക, നിങ്ങൾ തിരിച്ചു വരിക. നിങ്ങൾ ഇപ്പോൾ ചെയ്യേണ്ട കാര്യങ്ങൾ, നാളെയ്ക്കായി നിങ്ങൾ മാറ്റിവെക്കരുത്. ഈ ക്ലേശകരമായ സമയങ്ങളിൽ, നിങ്ങൾ പ്രാർത്ഥനയിലും, ദിവ്യകാരുണ്യത്തിലും (പരിശുദ്ധ കുർബാന) ശക്തി കണ്ടെത്തുവിൻ. എന്റെ ഈശോയുടെ സുവിശേഷം നിങ്ങൾ സ്വീകരിക്കുകയും, എല്ലായിത്തും നിങ്ങളുടെ വിശ്വാസത്തിന് നിങ്ങൾ സാക്ഷ്യം വഹിക്കുകയും ചെയ്യുവിൻ. നിങ്ങൾ പിന്തിരിയരുത്. ഞാൻ നിങ്ങളെ സ്നേഹിക്കുന്നു, എല്ലായ്പ്പോഴും ഞാൻ നിങ്ങളോടടുത്തായിരിക്കുന്നതുമാണ്. ഇന്നേ ദിവസം പരമപരിശുദ്ധ ത്രിത്വത്തിന്റെ നാമത്തിൽ ഞാൻ നിങ്ങൾക്ക് അയക്കുന്ന (നൽകുന്ന) സന്ദേശം ഇതാണ്. ഒരിക്കൽ കൂടി നിങ്ങളോടൊത്ത് ചേരാൻ എന്നെ അനുവദിച്ചതിനു നന്ദി. പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ ഞാൻ നിങ്ങളെ ആശീർവ്വദിക്കുന്നു. ആമേൻ. സമാധാനത്തിൽ ആയിരിക്കുക.