പ്രിയ മക്കളെ, കുരിശിനു മുമ്പിൽ നിന്നും നിങ്ങൾ വളരെ അധികം പ്രാർത്ഥിക്കുക. സഭയുടെ ഹൃദയാന്തരഭാഗത്ത്, വിശ്വാസത്തിലെ കുറവുമൂലമുള്ള അന്ധകാരം, വലുതായിരിക്കും. യൂദാസിന്റെതുപോലുള്ള ധൈര്യം പലർക്കും ഉണ്ടാകുകയും, എന്റെ പാവപ്പെട്ട ധാരാളം മക്കളെ മലിനമാക്കുകയും ചെയ്യും. സുവിശേഷത്തിന്റെ സത്യം നിങ്ങൾ പ്രഘോഷിക്കുവിൻ. നിങ്ങൾ എന്റെ ഈശോയുടെ സഭയുടെ യഥാർത്ഥ പ്രബോധനങ്ങളുടെ പഠനങ്ങളെ പ്രതിരോധിക്കുവിൻ. സത്യത്തെ സ്നേഹിക്കുന്നവരെ സാത്താന് മറികടക്കാൻ കഴിയില്ല. ദൈവം നിങ്ങളെ ഭരമേൽപ്പിച്ചിരിക്കുന്ന കർത്തവ്യത്തിൽ നിങ്ങളുടെ മികച്ച സേവനം നിങ്ങൾ കാഴ്ചവെക്കുവിൻ. നിങ്ങൾ പിന്തിരിയരുത്. കുരിശില്ലാതെ വിജയമില്ല. ഞാൻ നിങ്ങൾക്കു കാണിച്ചു തന്ന പാതയിലൂടെ മുന്നോട്ടു പോകുക. ഇന്നേ ദിവസം പരമപരിശുദ്ധ ത്രിത്വത്തിന്റെ നാമത്തിൽ ഞാൻ നിങ്ങൾക്ക് അയക്കുന്ന (നൽകുന്ന) സന്ദേശം ഇതാണ്. ഒരിക്കൽ കൂടി നിങ്ങളോടൊത്ത് ചേരാൻ എന്നെ അനുവദിച്ചതിനു നന്ദി. പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ ഞാൻ നിങ്ങളെ ആശീർവ്വദിക്കുന്നു. ആമേൻ. സമാധാനത്തിൽ ആയിരിക്കുക.