പ്രിയ മക്കളെ, നിങ്ങളുടെ കരങ്ങൾ എനിക്കു തരിക, എന്തെന്നാൽ നിങ്ങളുടെ ഒരേയൊരു യഥാർത്ഥ രക്ഷകനിലേക്ക് നിങ്ങളെ നയിക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്. എന്റെ വിളിക്ക് നിങ്ങൾ അനുസരണമുള്ളവരാകുവിൻ. നിങ്ങളിപ്പോൾ ജീവിക്കുന്നത് ദുഃഖങ്ങളുടെ സമയത്താണ്, നിങ്ങൾക്ക് കർത്താവിലേക്ക് തിരികെ വരാനുള്ള സമയം വന്നു ചേർന്നിരിക്കുന്നു. നിങ്ങൾ സത്യത്തിൽ നിന്നും അകലരുത്. പ്രളയമുണ്ടായ സമയത്തേക്കാൾ കൂടുതൽ മോശമായ സമയത്താണ് നിങ്ങളിപ്പോൾ ജീവിക്കുന്നത്. നിങ്ങൾ നിങ്ങളുടെ മുട്ടു കുത്തി പ്രാർത്ഥിക്കുവിൻ. സമർപ്പിതരായ വളരെ കുറച്ച്പേർ മാത്രം സത്യത്തോടൊപ്പം നിലകൊള്ളുന്ന ദിവസം വരുന്നതാണ്. ചെകുത്താന്റെ പുക എല്ലായിടത്തേക്കും പകരും, അത് എന്റെ പാവപ്പെട്ട ഒരുപാട് മക്കളിൽ ആത്മീയാന്ധത സൃഷ്ടിക്കും. ഞാൻ നിങ്ങൾക്കു കാണിച്ചു തന്ന പാതയിൽ നിങ്ങൾ ദൃഡമായി നിൽക്കുക. നിങ്ങൾ സുവിശേഷത്തിൽ വിശ്വസിക്കുവിൻ, കഴിഞ്ഞകാലത്തെ വലിയ പാഠങ്ങൾ നിങ്ങൾ മറന്നു പോകരുത്. നിങ്ങൾ ദിവ്യകാരുണ്യത്തിൽ (പരിശുദ്ധ കുർബാന) ശക്തി കണ്ടെത്തുവിൻ, എന്തെന്നാൽ ഈ വഴിയിലൂടെ മാത്രമെ നിങ്ങൾ വിജയം വരിക്കാനാകുകയുള്ളൂ. നിങ്ങൾ ഭയപ്പെടാതെ മുന്നോട്ടു പോകുക. ഇന്നേ ദിവസം പരമപരിശുദ്ധ ത്രിത്വത്തിന്റെ നാമത്തിൽ ഞാൻ നിങ്ങൾക്ക് അയക്കുന്ന (നൽകുന്ന) സന്ദേശം ഇതാണ്. ഒരിക്കൽ കൂടി നിങ്ങളോടൊത്ത് ചേരാൻ എന്നെ അനുവദിച്ചതിനു നന്ദി. പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ ഞാൻ നിങ്ങളെ ആശീർവ്വദിക്കുന്നു. ആമേൻ. സമാധാനത്തിൽ ആയിരിക്കുക.