പ്രിയ മക്കളെ, ധൈര്യമായിരിക്കുക. നിങ്ങൾ പിന്തിരിയരുത്. എന്റെ മകൻ ഈശോയിൽ നിങ്ങളെ അകറ്റി കൊണ്ടുപോകാൻ നിങ്ങൾ യാതൊന്നിനെയും അനുവദിക്കരുത്. ആശ്ചര്യകരമായ ഒരു കാര്യം ഈ നാട്ടിൽ നടക്കും, എന്തായാലും നിങ്ങൾ എന്റെ മകൻ ഈശോയോടൊപ്പം നിൽക്കുക. നിങ്ങൾ സ്നേഹിക്കുകയും, സത്യത്തെ നിങ്ങൾ കാക്കുകയും ചെയ്യുവിൻ. വിശ്വസ്തരും സമർപ്പിതരുമായ പുരുഷൻമാരുടെയും സ്ത്രീകളുടെയും ശബ്ദം നിങ്ങൾ ശ്രവിക്കുവിൻ: അവർ എല്ലായ്പ്പോഴും നിങ്ങളെ സത്യത്തിലേക്ക് നയിക്കും. നിങ്ങൾ നിങ്ങളുടെ മുട്ടു കുത്തി പ്രാർത്ഥിക്കുവിൻ. ഞാൻ നിങ്ങളെ സ്നേഹിക്കുന്നു, ഞാൻ സ്വർഗ്ഗത്തിൽ നിന്നു വന്നത് നിങ്ങളെ സഹായിക്കാനാണ്. നിങ്ങൾ അനുസരണമുള്ളവരാകുക. നിങ്ങൾ ഒരിക്കലും മറക്കരുത്: എല്ലാ കാര്യത്തിലും ദൈവമാകണം ഒന്നാമത്. സത്യത്തെ സ്നേഹിക്കുകയും കാക്കുകയും ചെയ്യുന്നവർക്ക് ക്ലേശകരമായ സമയങ്ങൾ വരുന്നതാണ്, പക്ഷേ കർത്താവ് അവരെ ഉപേക്ഷിക്കുകയില്ല. നിങ്ങളുടെ ആദ്ധ്യാത്മിക ജീവിതത്തിൽ നിങ്ങൾ കരുതലുള്ളവരാകുക. പരിശുദ്ധ ജപമാലയും, വേദപുസ്തകവും (ബൈബിൾ) നിങ്ങളുടെ കരങ്ങളിലും; സത്യത്തോടുള്ള സ്നേഹം നിങ്ങളുടെ ഹൃദയത്തിലും ഉണ്ടാകണം. മുന്നോട്ടു പോകുക. എന്റെ ഈശോയോട് ഞാൻ നിങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കാം. ഇന്നേ ദിവസം പരമപരിശുദ്ധ ത്രിത്വത്തിന്റെ നാമത്തിൽ ഞാൻ നിങ്ങൾക്ക് അയക്കുന്ന (നൽകുന്ന) സന്ദേശം ഇതാണ്. ഒരിക്കൽ കൂടി നിങ്ങളോടൊത്ത് ചേരാൻ എന്നെ അനുവദിച്ചതിനു നന്ദി. പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ ഞാൻ നിങ്ങളെ ആശീർവ്വദിക്കുന്നു. ആമേൻ. സമാധാനത്തിൽ ആയിരിക്കുക.