പ്രിയ മക്കളെ, ദൈവത്തിന്റെ ശക്തിയിൽ മുറുകെ വിശ്വസിക്കുവിൻ. നിങ്ങളുടെ ശക്തിയും, നിങ്ങളുടെ മോക്ഷവും അവനിലാകുന്നു. വ്യാജ ചിന്താഗതികൾ നിങ്ങളെ സത്യത്തിൽ നിന്നകറ്റാൻ നിങ്ങൾ അനുവദിക്കരുത്. സമർപ്പിതരായ ധാരാളം പേർ മലിനമാക്കപ്പെട്ടിരിക്കുന്നു, അന്ധരായവർ മറ്റ് അന്ധരെ വഴി നയിക്കുന്നതു പോലെ അവർ നടക്കുകയും ചെയ്യുന്നു. ഒരു ആരാധനാലയം പണിയിക്കപ്പെടും, എങ്കിലും ദൈവത്തിന്റെ ആലയത്തിൽ ശത്രുവിന് സ്ഥലം ലഭിക്കില്ല. നിങ്ങൾക്ക് രണ്ട് യജമാൻമാരെ സേവിക്കാൻ കഴിയില്ല. നിങ്ങൾ ഈശോയോടൊപ്പമായിരിക്കുക. അവന്റെ സുവിശേഷത്തെ നിങ്ങൾ സ്വീകരിക്കുക, അവന്റെ സഭയുടെ യഥാർത്ഥ പ്രബോധനങ്ങളെ നിങ്ങൾ ആശ്ലേഷിക്കുക. നിങ്ങൾ നിങ്ങളുടെ മുട്ടുകൾ കുത്തി പ്രാർത്ഥിക്കുക. ദൈവം ധൃതിയിലാണ്. സത്യത്തിൽ നിന്നും നിങ്ങൾ അകന്നു ജീവിക്കരുത്. ഞാൻ നിങ്ങളുടെ മാതാവാകുന്നു, ഞാൻ സ്വർഗ്ഗത്തിൽനിന്നു വന്നത് നിങ്ങളുടെ ഒരേയൊരു യഥാർത്ഥ രക്ഷകനിലേക്ക് നിങ്ങളെ നയിക്കാനാണ്. എന്റെ കർത്താവ് നിങ്ങളെ സ്നേഹിക്കുന്നു, ഇരു കൈകളും നീട്ടി നിങ്ങൾക്കായി കാത്തിരിക്കുന്നു. ലോകത്തിന്റെതായ കാര്യങ്ങൾ എന്റെ മകൻ ഈശോയിൽ നിന്ന് നിങ്ങളെ അകറ്റാൻ നിങ്ങൾ അനുവദിക്കരുത്. നിങ്ങൾ ജാഗ്രതയുളളവരാകുക. ചെകുത്താൻ ശക്തനാണ്, എങ്ങനെ കബളിപ്പിക്കണമെന്നറിയുകയും ചെയ്യും. ഞാൻ കാണിച്ചു തന്ന പാതയിൽ നിങ്ങൾ ദൃഡമായി നിൽക്കുക, നിങ്ങൾ വിജയം പ്രാപിക്കും. നിങ്ങൾ ഭയം കൂടാതെ മുന്നോട്ടു പോകുക. എന്റെ ഈശോയോട് ഞാൻ നിങ്ങൾക്കായ് പ്രാർത്ഥിക്കും. ഇന്നേ ദിവസം പരമപരിശുദ്ധ ത്രിത്വത്തിന്റെ നാമത്തിൽ ഞാൻ നിങ്ങൾക്ക് അയക്കുന്ന (നൽകുന്ന) സന്ദേശം ഇതാണ്. ഒരിക്കൽ കൂടി നിങ്ങളോടൊത്ത് ചേരാൻ എന്നെ അനുവദിച്ചതിനു നന്ദി. പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ ഞാൻ നിങ്ങളെ ആശീർവ്വദിക്കുന്നു. ആമേൻ. സമാധാനത്തിൽ ആയിരിക്കുക.