പ്രിയ മക്കളെ, നിങ്ങൾ കർത്താവിന്റേതാണ്, നിങ്ങൾ അനുഗമിക്കുകയും, ശുശ്രൂഷിക്കുകയും ചെയ്യേണ്ടത് അവിടുത്തെ മാത്രമാകുന്നു. നിങ്ങൾ ലോകത്തിൽ നിന്നും അകന്നു നിൽക്കുക, പറുദീസായായെ ലക്ഷ്യമാക്കി ജീവിക്കുക, അതിനു മാത്രമായാണ് നിങ്ങൾ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തങ്ങളുടെതന്നെ കരങ്ങളാൽ നിർമ്മിതമായ ആത്മനാശത്തിൻ്റെ പാതയിലൂടെ മനുഷ്യകുലം നടന്നുകൊണ്ടിരിക്കുകയാണ്. നിങ്ങൾ മാനസാന്തരപ്പെടുകയും, നിങ്ങളുടെ എക വഴിയും, സത്യവും, ജീവനുമായവനിലേക്ക് തിരിയുകയും ചെയ്യുവിൻ. പ്രത്യാശയാൽ നിങ്ങൾ നിങ്ങളെത്തന്നെ നിറയ്ക്കുവിൻ. കർത്താവിനോടൊപ്പമുള്ള ഏതൊരുവനും ഒരിക്കലും പരാജയത്തിന്റെ ഭാരം അനുഭവിക്കുകയില്ല. നിങ്ങൾ പ്രാർത്ഥിക്കുന്ന പുരുഷൻമാരും സ്ത്രീകളുമാകുവിൻ. വേദനാജനകമായ ഒരു ഭാവിയിലേക്കാണ് നിങ്ങൾ നടക്കുന്നത്. സത്യത്തെ സ്നേഹിക്കുകയും പ്രതിരോധിക്കുകയും ചെയ്യുന്നവർ വളരെയധികം പീഡിപ്പിക്കപ്പെടുകയും, എന്റെ പാവപ്പെട്ട മക്കളുടെ വേദന വളരെ വലുതായിരിക്കുകയും ചെയ്യും. ധൈര്യമായിരിക്കുക. എല്ലാ പീഡനങ്ങൾക്കും ശേഷം, ദൈവത്തിൻ്റെ വിജയം നിങ്ങൾ കാണുന്നതാണ്. നിങ്ങൾ നിരാശരാകരുത്. ഞാൻ നിങ്ങളെ സ്നേഹിക്കുന്നു, ഞാൻ നിങ്ങളോടു കൂടെയുണ്ട്. സന്തോഷത്തോടെ മുന്നോട്ട് പോകുക, എന്തെന്നാൽ എന്റെ ഈശോ നിങ്ങളെ സ്നേഹിക്കുകയും തുറന്ന കരങ്ങളാൽ നിങ്ങളെ കാത്തിരിക്കുകയും ചെയ്യുന്നു. ഇന്നേ ദിവസം പരമപരിശുദ്ധ ത്രിത്വത്തിന്റെ നാമത്തിൽ ഞാൻ നിങ്ങൾക്ക് അയക്കുന്ന (നൽകുന്ന) സന്ദേശം ഇതാണ്. ഒരിക്കൽ കൂടി നിങ്ങളോടൊത്ത് ചേരാൻ എന്നെ അനുവദിച്ചതിനു നന്ദി. പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ ഞാൻ നിങ്ങളെ ആശീർവ്വദിക്കുന്നു. ആമേൻ. സമാധാനത്തിൽ ആയിരിക്കുക.