പ്രിയ മക്കളേ, നിങ്ങൾ ആത്മവിശ്വാസവും വിശ്വാസവും പ്രത്യാശയും ഉള്ളവരായിരിക്കുക. നിങ്ങൾ കർത്താവിനെ തേടുക, നാളെ നിങ്ങൾക്കെല്ലാവർക്കും കൂടുതൽ നല്ലതായിരിക്കും. ഞാൻ നിങ്ങളുടെ മാതാവാണ്, എന്റെ ഈശോയോട് ഞാൻ നിങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കും. എന്റെ വിളിക്ക് നിങ്ങൾ നിങ്ങളുടെ ഹൃദയങ്ങൾ തുറക്കുക, എല്ലാത്തിലും നിങ്ങൾ ഈശോയെപ്പോലെയാകുക. ബുദ്ധിമുട്ടുകൾ നേരിടുമ്പോൾ നിങ്ങൾ നിരുത്സാഹരാകരുത്. കുരിശില്ലാതെ വിജയമില്ല. നിങ്ങൾ നിങ്ങളുടെ മുട്ടു കുത്തി പ്രാർത്ഥിക്കുവിൻ, എല്ലാം നിങ്ങൾക്ക് നല്ലതായി അവസാനിക്കും. നിങ്ങൾ, എൻ്റെ ഈശോയുടെ സുവിശേഷം സ്വീകരിക്കുകയും, അവിടുത്തെ സഭയുടെ യഥാർത്ഥ പ്രബോധനത്തോട് വിശ്വസ്തരായിരിക്കുകയും ചെയ്യുക. എല്ലാ വേദനകൾക്കും ശേഷം, കർത്താവ് നിങ്ങളുടെ കണ്ണുനീർ തുടയ്ക്കുകയും, നിങ്ങൾ പുതിയ ആകാശവും പുതിയ ഭൂമിയും കാണുകയും ചെയ്യും. വിശ്വാസികളായ പുരുഷന്മാരും സ്ത്രീകളും ഭാരമേറിയ കുരിശ് ചുമക്കുന്നതാണ്, എങ്കിലും നിങ്ങൾ പിൻവാങ്ങരുത്. കർത്താവിനോടൊപ്പം നടക്കുന്നയാൾ ഒരിക്കലും പരാജയത്തിന്റെ ഭാരം അനുഭവിക്കുകയില്ല. ദൈവത്തിന്റെ ശത്രുക്കൾ മുന്നേറുന്നതാണ്, എന്നാൽ സത്യത്തെ സ്നേഹിക്കുകയും പ്രതിരോധിക്കുകയും ചെയ്യുന്നവരിലൂടെ വിജയം വരും. ഞാൻ നിങ്ങൾക്ക് കാണിച്ചുതന്ന പാതയിലൂടെ മുന്നോട്ട് പോകുക. ഇന്നേ ദിവസം പരമപരിശുദ്ധ ത്രിത്വത്തിന്റെ നാമത്തിൽ ഞാൻ നിങ്ങൾക്ക് അയക്കുന്ന (നൽകുന്ന) സന്ദേശം ഇതാണ്. ഒരിക്കൽ കൂടി നിങ്ങളോടൊത്ത് ചേരാൻ എന്നെ അനുവദിച്ചതിനു നന്ദി. പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ ഞാൻ നിങ്ങളെ ആശീർവ്വദിക്കുന്നു. ആമേൻ. സമാധാനത്തിൽ ആയിരിക്കുക.