പ്രിയ മക്കളെ, മോശമായ ഇടയന്മാർ കാരണം, വിശ്വാസ തീക്ഷ്ണതയുള്ള അനേകർ, സംശയങ്ങൾ നിറഞ്ഞ അവസ്ഥയിലൂടെ കടന്നു പോകുന്ന ദിവസങ്ങൾ വരുന്നതാണ്. നിങ്ങളുടെയുള്ളിലെ വിശ്വാസത്തിന്റെ തിരിനാളം അണഞ്ഞുപോകാൻ നിങ്ങൾ അനുവദിക്കരുത്. നിങ്ങൾ യേശുവിൽ വിശ്വസിക്കുക. നിങ്ങൾ അവനിൽ വിശ്വസിക്കുകയും, അവിടുത്തെ പഠനങ്ങൾ സ്വീകരിക്കുകയും ചെയ്യുക. സത്യത്തെ പ്രതിരോധിക്കാൻ തിരഞ്ഞെടുത്ത പലരും നിങ്ങളെ മറ്റ് ദിശകളിലേക്ക് നയിക്കുന്നെങ്കിൽകൂടിയും, എൻ്റെ ഈശോയുടെ സഭയുടെ യഥാർത്ഥ പ്രബോധനത്തിൻ്റെ പഠനങ്ങൾക്കൊപ്പം നിങ്ങൾ നിലകൊള്ളുക. നിങ്ങളുടെ ആദ്ധ്യാത്മിക ജീവിതത്തിൽ നിങ്ങൾ കരുതലുള്ളവരാകുക. ഈ ജീവിതത്തിലുള്ള എല്ലാം കടന്നുപോകും, എങ്കിലും നിങ്ങളിലുള്ള ദൈവകൃപ നിത്യമായതാണ്. കുമ്പസാരം, പരിശുദ്ധ കുർബാന, വിശുദ്ധ ഗ്രന്ഥം, പരിശുദ്ധ ജപമാല, എൻ്റെ വിമലഹൃദയത്തോടുള്ള പ്രതിഷ്ഠ, തിരുസഭയുടെ യഥാർത്ഥ പ്രബോധനത്തോടുള്ള വിശ്വസ്തത. മേൽപ്പറഞ്ഞവയാകുന്നു വിജയത്തിനായുള്ള നിങ്ങളുടെ ആയുധങ്ങൾ. ഭയം കൂടാതെ നിങ്ങൾ മുന്നേറുക. ഇന്നേ ദിവസം പരമപരിശുദ്ധ ത്രിത്വത്തിന്റെ നാമത്തിൽ ഞാൻ നിങ്ങൾക്ക് അയക്കുന്ന (നൽകുന്ന) സന്ദേശം ഇതാണ്. ഒരിക്കൽ കൂടി നിങ്ങളോടൊത്ത് ചേരാൻ എന്നെ അനുവദിച്ചതിനു നന്ദി. പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ ഞാൻ നിങ്ങളെ ആശീർവ്വദിക്കുന്നു. ആമേൻ. സമാധാനത്തിൽ ആയിരിക്കുക.