പ്രിയ മക്കളെ, നിങ്ങൾ നിങ്ങളുടെ ഹൃദയങ്ങൾ തുറക്കുകയും, നിങ്ങളുടെ ജീവിതത്തെക്കുറിച്ചുള്ള ദൈവീകപദ്ധതി അംഗീകരിക്കുകയും ചെയ്യുവിൻ. ഞാൻ നിങ്ങൾക്കു കാണിച്ചു തന്ന പാതയിൽ നിന്നും നിങ്ങൾ വ്യതിചലിക്കരുത്. നിങ്ങൾക്ക് തിരികെ വരാനുള്ള ഉചിതമായ സമയം ഇപ്പോഴാകുന്നു. എന്റെ മകൻ ഈശോ നിങ്ങളെ സ്നേഹിക്കുന്നു, നിങ്ങൾക്കായി കാത്തിരിക്കുന്നു. നിങ്ങൾ സത്യത്തിന്റെ കാവലാളൻമാരാകുക. നിങ്ങൾ കർത്താവിൽ നിന്നുള്ളവരാണെന്നും, ലോകത്തിന്റെതായ കാര്യങ്ങൾ നിങ്ങൾക്കുള്ളവയല്ലെന്നതിനും, നിങ്ങൾ എല്ലായിടത്തും സാക്ഷികളായിരിക്കുവിൻ. അസത്യം പ്രബലപ്പെടാൻ (വിജയിക്കാൻ) നിങ്ങൾ അനുവദിക്കരുത്. നിങ്ങൾ പ്രാർത്ഥനയിൽ ശക്തി കണ്ടെത്തുക, സുവിശേഷം ശ്രവിക്കുന്നതിലൂടെയും, ദിവ്യകാരുണ്യത്തിലും. ഞാൻ നിങ്ങളുടെ മാതാവാണ്, ഞാൻ സ്വർഗ്ഗത്തിൽ നിന്നു വന്നത് നിങ്ങളെ സഹായിക്കാനാണ്. നിങ്ങൾക്ക് സ്വാതന്ത്ര്യമുണ്ട്, എങ്കിലും ഏറ്റവും മികച്ച കാര്യമെന്നത് ദൈവഹിതം നിറവേറ്റുന്നതാകുന്നു. നിങ്ങൾ മറക്കരുത്: സത്യം നശിച്ചുപോകാത്ത രീതിയിൽ നിലനിർത്തിയിരിക്കുന്നത് കത്തോലിക്കാ തിരുസഭയിൽ മാത്രമാണ്. സത്യം അന്വേഷിക്കാൻ മറ്റുവഴികൾ ഉണ്ടെന്ന് ശത്രുക്കൾ പറയും, എങ്കിലും എന്റെ ഈശോയുടെ സഭയുടെ യഥാർത്ഥ പ്രബോധനങ്ങളുടെ പഠനങ്ങളെ പ്രതിരോധിക്കുക. നിങ്ങൾ ജാഗ്രതയുള്ളവരാകുക. ദൈവത്തിൽ അർദ്ധസത്യമെന്നത് ഇല്ല. ഇന്നേ ദിവസം പരമപരിശുദ്ധ ത്രിത്വത്തിന്റെ നാമത്തിൽ ഞാൻ നിങ്ങൾക്ക് അയക്കുന്ന (നൽകുന്ന) സന്ദേശം ഇതാണ്. ഒരിക്കൽ കൂടി നിങ്ങളോടൊത്ത് ചേരാൻ എന്നെ അനുവദിച്ചതിനു നന്ദി. പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ ഞാൻ നിങ്ങളെ ആശീർവ്വദിക്കുന്നു. ആമേൻ. സമാധാനത്തിൽ ആയിരിക്കുക.