പ്രിയ മക്കളെ, നിങ്ങൾ ഭയപ്പെടരുത്. യാതൊന്നിനുമോ അതോ ഏതൊരു വ്യക്തിക്കോ ദൈവത്തിൽനിന്നു വരുന്നവയെ നശിപ്പിക്കുവാൻ കഴിയില്ല. ശത്രുക്കൾ കുഴപ്പം സൃഷ്ടിക്കും, എങ്കിലും വിജയം കർത്താവിന്റെതാകുന്നു. നിങ്ങൾ സ്നേഹിക്കുകയും, സത്യത്തെ നിങ്ങൾ കാക്കുകയും ചെയ്യുവിൻ. നിങ്ങളുടെ ആദ്ധ്യാത്മിക ജീവിതത്തിൽ നിങ്ങൾ കരുതലുള്ളവരാകുക. നിങ്ങൾ ദൈവത്തിൽനിന്നുള്ള നിധികൾ തേടുവിൻ, എന്തെന്നാൽ അത് നിങ്ങളുടെ വിശ്വാസത്തിന്റെ വളർച്ചക്ക് ഉപകരിക്കും. ഞാൻ നിങ്ങൾക്കു കാണിച്ചു തന്ന പാതയിൽ നിന്നും നിങ്ങൾ വ്യതിചലിക്കരുത്. കഠിനമായ സമയങ്ങൾ ഉണ്ടാകുന്നതാണ്, സത്യത്തെ സ്നേഹിക്കുന്നവർ മാത്രമെ വിശ്വാസത്തിൽ സ്ഥിരതയോടുകൂടെ നിലനിൽക്കുകയുള്ളൂ. നിങ്ങൾ പ്രാർത്ഥിക്കുക. നിങ്ങൾ സുവിശേഷത്തിലും, ദിവ്യകാരുണ്യത്തിലും ശക്തി കണ്ടെത്തുവിൻ. എല്ലാ പീഡനങ്ങൾക്കും ശേഷം, നിങ്ങളുടെ വിശ്വസ്തതയ്ക്കായ് കർത്താവ് നിങ്ങൾക്ക് ഉദാരമായ പ്രതിഫലം നൽകുന്നതാണ്. നിങ്ങൾ പിന്തിരിയരുത്. ഇന്നേ ദിവസം പരമപരിശുദ്ധ ത്രിത്വത്തിന്റെ നാമത്തിൽ ഞാൻ നിങ്ങൾക്ക് അയക്കുന്ന (നൽകുന്ന) സന്ദേശം ഇതാണ്. ഒരിക്കൽ കൂടി നിങ്ങളോടൊത്ത് ചേരാൻ എന്നെ അനുവദിച്ചതിനു നന്ദി. പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ ഞാൻ നിങ്ങളെ ആശീർവ്വദിക്കുന്നു. ആമേൻ. സമാധാനത്തിൽ ആയിരിക്കുക.