പ്രിയ മക്കളെ, കുരിശില്ലാതെ വിജയമില്ല. നിങ്ങൾ ഈശോയോടുകൂടെയായിരിക്കുക. അവനിലാകുന്നു നിങ്ങളുടെ ശക്തി. നിങ്ങൾ നിരാശരാകരുത്. എല്ലാ പീഡനങ്ങൾക്കും ശേഷം, നിങ്ങൾക്ക് ദൈവത്തിൽ നിന്നും വിജയം വരുന്നതാണ്. കനം കൂടിയൊരന്ധകാരം എല്ലായിടത്തേക്കും പകരും, എങ്കിലും ദൈവത്തിൽ നിന്നുള്ള വെളിച്ചം നീതിമാൻമാരിലേക്കു കടന്നു വരുന്നതാണ്. നിങ്ങൾ നിങ്ങളുടെ മുട്ടു കുത്തി പ്രാർത്ഥിക്കുക. എന്റെ മകൻ ഈശോയുടെ സുവിശേഷത്തിൽ നിങ്ങൾ വിശ്വസിക്കുക, എന്തെന്നാൽ ഇതിലൂടെ മാത്രമെ നിങ്ങളുടെ വിശ്വാസത്തിൽ സ്ഥിരമായി നിലനിൽക്കാൻ നിങ്ങൾക്ക് കഴിയുകയുള്ളൂ. ഞാൻ നിങ്ങളുടെ മാതാവാണ്, ഞാൻ സ്വർഗ്ഗത്തിൽ നിന്നു വന്നത് നിങ്ങളെ സഹായിക്കാനാണ്. സൗമ്യതയും, എളിമയും ഉള്ള ഹൃദയങ്ങളുള്ളവരാകുക, എല്ലാം നിങ്ങൾക്ക് ശുഭമായി അവസാനിക്കും. സത്യത്തെ കാത്തു കൊണ്ട് നിങ്ങൾ മുന്നോട്ടു പോകുക. ഇന്നേ ദിവസം പരമപരിശുദ്ധ ത്രിത്വത്തിന്റെ നാമത്തിൽ ഞാൻ നിങ്ങൾക്ക് അയക്കുന്ന (നൽകുന്ന) സന്ദേശം ഇതാണ്. ഒരിക്കൽ കൂടി നിങ്ങളോടൊത്ത് ചേരാൻ എന്നെ അനുവദിച്ചതിനു നന്ദി. പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ ഞാൻ നിങ്ങളെ ആശീർവ്വദിക്കുന്നു. ആമേൻ. സമാധാനത്തിൽ ആയിരിക്കുക.