പ്രിയ മക്കളെ, എന്റെ മകൻ ഈശോയ്ക്ക് നിങ്ങളെ വളരെയധികം ആവശ്യമുണ്ട്. നിങ്ങൾ കർത്താവിൽ നിന്നുള്ളവരാണെന്നും, ലോകത്തിന്റെതായ കാര്യങ്ങൾ നിങ്ങൾക്കുള്ളവയല്ലെന്നും എന്നതിന് നിങ്ങൾ എല്ലായിടത്തും സാക്ഷികളായിരിക്കുവിൻ. നിങ്ങളുടെയുള്ളിലെ വിശ്വാസത്തിന്റെ തിരിനാളം അണഞ്ഞുപോകാൻ നിങ്ങൾ അനുവദിക്കരുത്. ആത്മീയമായ വലിയൊരു സംഭ്രമത്തിന്റെ സമയത്താണ് നിങ്ങൾ ജീവിക്കുന്നത്. നിങ്ങൾ നിങ്ങളുടെ മുട്ടുകുത്തി പ്രാർത്ഥിക്കുവിൻ. ദൈവം തിടുക്കത്തിലാണ്. നിങ്ങൾ പശ്ചാത്തപിക്കുകയും, നിങ്ങളുടെ ഒരേയൊരു യഥാർത്ഥ രക്ഷകനിലേക്ക് നിങ്ങൾ തിരിയുകയും ചെയ്യുവിൻ. ഞാൻ നിങ്ങളെ നിർബന്ധിക്കാൻ ആഗ്രഹിക്കുന്നില്ല, എങ്കിലും ഞാൻ പറയുന്നത് നിങ്ങൾ ഗൗരവമായി എടുക്കുക. നിങ്ങൾ സ്നേഹിക്കുകയും, സത്യത്തെ നിങ്ങൾ കാക്കുകയും ചെയ്യുവിൻ. അസത്യം വിജയിക്കാനായി നിങ്ങൾ അനുവദിക്കരുത്. ഞാൻ നിങ്ങളെ സ്നേഹിക്കുന്നു, ഞാൻ സ്വർഗ്ഗത്തിൽ നിന്നു വന്നത് നിങ്ങളെ മാനസാന്തരത്തിലേക്ക് നയിക്കാനാണ്. നിങ്ങൾ അനുസരണമുള്ളവരാകുക. പരിശുദ്ധ ജപമാലയും, വേദപുസ്തകവും (ബൈബിൾ) നിങ്ങളുടെ കരങ്ങളിലും; സത്യത്തോടുള്ള സ്നേഹം നിങ്ങളുടെ ഹൃദയത്തിലും ഉണ്ടാകണം. ഞാൻ നിങ്ങൾക്കു കാണിച്ചു തന്ന പാതയിൽ നിന്നും നിങ്ങൾ വ്യതിചലിക്കരുത്. എന്തുതന്നെ സംഭവിച്ചാലും, നിങ്ങൾ ഈശോയോടൊപ്പമായിരിക്കുകയും, അവന്റെ സഭയുടെ യഥാർത്ഥ പ്രബോധനങ്ങളെ നിങ്ങൾ അനുസരിക്കുകയും ചെയ്യുവിൻ. ധൈര്യമായിരിക്കുക. എനിക്ക് നിങ്ങളുടെ ആവശ്യങ്ങൾ അറിയാം, എന്റെ ഈശോയോട് ഞാൻ നിങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കാം. ദൈവത്തിന്റെ സത്യം എല്ലായ്പ്പോഴും നേരായതാണ്. ദൈവത്തിന്റെ നിയമങ്ങൾ നിത്യമായതായിരിക്കും. നിങ്ങൾ ജാഗ്രതയുള്ളവരാകുക. ഇന്നേ ദിവസം പരമപരിശുദ്ധ ത്രിത്വത്തിന്റെ നാമത്തിൽ ഞാൻ നിങ്ങൾക്ക് അയക്കുന്ന (നൽകുന്ന) സന്ദേശം ഇതാണ്. ഒരിക്കൽ കൂടി നിങ്ങളോടൊത്ത് ചേരാൻ എന്നെ അനുവദിച്ചതിനു നന്ദി. പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ ഞാൻ നിങ്ങളെ ആശീർവ്വദിക്കുന്നു. ആമേൻ. സമാധാനത്തിൽ ആയിരിക്കുക.