പ്രിയ മക്കളെ, യൂദാസിന്റെ ഭീരുത്വമല്ല, സ്നാപക യോഹന്നാന്റെ ധൈര്യമാണ് സത്യത്തെ കാക്കാൻ വേണ്ടതെന്ന് ഞാൻ നിങ്ങളോടാവശ്യപ്പെടുകയാണ്. അന്ധകാരത്തിന്റെതായ നാളുകൾ വരും, അന്ധരായവർ മറ്റ് അന്ധരെ വഴി നടത്തുന്നതു പോലെ എന്റെ പാവപ്പെട്ട മക്കൾ നടക്കും. നിങ്ങൾ നിങ്ങളുടെ മുട്ടുകുത്തി പ്രാർത്ഥിക്കുക. എന്റെ ഈശോയ്ക്ക് നിങ്ങളെ എല്ലാവരെയും ആവശ്യമുണ്ട്. നിങ്ങൾ സുവിശേഷത്തോടും, അവന്റെ സഭയുടെ യഥാർത്ഥ പ്രബോധനങ്ങളോടും വിശ്വസ്തരായിരിക്കുക. നിങ്ങളിലെ ഏറ്റവും അമൂല്യമായതിനെ കവർന്നെടുക്കാൻ നിങ്ങൾ പിശാചിനെ അനുവദിക്കരുത്. നിങ്ങൾ കർത്താവിൽ നിന്നുള്ളവരാകുന്നു, നിങ്ങൾ അനുഗമിക്കുകയും ശുശ്രൂഷിക്കുകയും ചെയ്യേണ്ടത് അവനെ മാത്രമാകുന്നു. നിങ്ങളുടെ വഴിയും, സത്യവും, ജീവനും, എന്റെ ഈശോ മാത്രമാകുന്നു. സത്യം നിങ്ങളുടെ ജീവിതത്തിൽ സ്ഥാനമുറപ്പിക്കുവാൻ നിങ്ങൾ അനുവദിക്കുവിൻ. ദൈവത്തിൽനിന്നും നിങ്ങളെ അകറ്റുന്നതിൽ നിന്നെല്ലാം നിങ്ങൾ ഒഴിഞ്ഞുമാറുവിൻ. സത്യത്തിലൂടെ മാത്രമെ നിങ്ങൾക്ക് സ്വർഗ്ഗത്തിലേക്കുള്ള വഴി കണ്ടെത്താനാകൂ. ഞാൻ നിങ്ങളുടെ വ്യാകുലയായ മാതാവാണ്. നിങ്ങൾക്കുള്ള സംഭവിക്കാനിരിക്കുന്നവയെ ഓർത്ത് ഞാൻ വേദനയനുഭവിക്കുകയാണ്. എന്തുതന്നെ സംഭവിച്ചാലും, ഞാൻ നിങ്ങൾക്കു കാണിച്ചു തന്ന പാതയിൽ നിന്നും നിങ്ങൾ വ്യതിചലിക്കരുത്. ക്ലേശകരമായ ഈ സമയത്ത്, നിങ്ങളുടെ പ്രാർത്ഥനകൾ തീവ്രമാക്കുവിൻ. അർദ്ധസത്യത്താൽ ശത്രുക്കൾ കബളിപ്പിക്കും, എങ്കിലും ദൈവത്തിന്റെ വിജയം നീതിമാൻമാരിലേക്ക് വരും. ധൈര്യമായിരിക്കുക. ഇന്നേ ദിവസം പരമപരിശുദ്ധ ത്രിത്വത്തിന്റെ നാമത്തിൽ ഞാൻ നിങ്ങൾക്ക് അയക്കുന്ന (നൽകുന്ന) സന്ദേശം ഇതാണ്. ഒരിക്കൽ കൂടി നിങ്ങളോടൊത്ത് ചേരാൻ എന്നെ അനുവദിച്ചതിനു നന്ദി. പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ ഞാൻ നിങ്ങളെ ആശീർവ്വദിക്കുന്നു. ആമേൻ. സമാധാനത്തിൽ ആയിരിക്കുക.