പ്രിയ മക്കളെ, നിങ്ങൾ കർത്താവിന്റെ തിരഞ്ഞെടുക്കപ്പെട്ട മക്കളാണ്, അവൻ നിങ്ങളെ സ്നേഹിക്കുന്നു. ദൈവത്തിന്റെ ശക്തിയിൽ നിങ്ങൾ പരിപൂർണ്ണമായി വിശ്വസിക്കുക അപ്പോൾ നിങ്ങൾക്ക് എല്ലാം ശാന്തമായി ഭവിക്കും. നിങ്ങൾക്ക് തടസ്സങ്ങളുണ്ടാകുമ്പോൾ നിങ്ങൾ നിരാശരാകരുത്. എന്റെ ഈശോ നിങ്ങളോടു കൂടെയുണ്ടാകും. നിങ്ങൾ പ്രാർത്ഥിക്കുക. പ്രാർത്ഥനയുടെ ശക്തിയാൽ മാത്രമെ നിങ്ങൾക്ക് പരീക്ഷണങ്ങളുടെ ഭാരം വഹിക്കാനാകുകയുള്ളൂ. ഞാൻ നിങ്ങളുടെ മാതാവാകുന്നു, ഞാൻ സ്വർഗ്ഗത്തിൽ നിന്നും വന്നത് നിങ്ങളെ സഹായിക്കാനാണ്. പുരോഹിതരേ, നിങ്ങൾ ധൈര്യമായിരിക്കുക. നിങ്ങൾ പീഢിപ്പിക്കപ്പെട്ടേക്കും, എങ്കിലും നിങ്ങൾ പിന്തിരിയരുത്. നിങ്ങൾ കടന്നുകളയരുത്. എന്റെ ഈശോയ്ക്ക് നിങ്ങളെ ആവശ്യമുണ്ട്. എന്റെ ഈശോയ്ക്ക് നിങ്ങളുടെ ധൈര്യവും, ലഭ്യതയും ആവശ്യമുണ്ട്. നിങ്ങൾ അവനെ കാക്കുക. നിങ്ങൾ സത്യം പ്രഘോഷിക്കുക, ശത്രുക്കളെ ജയിക്കാൻ നിങ്ങൾ അനുവദിക്കരുത്. എന്റെ മകൻ ഈശോയോട് നിങ്ങൾ വിശ്വസ്തതയുള്ളവരാകുക. കുരിശില്ലാതെ വിജയമില്ല. എല്ലാ പീഡനങ്ങൾക്കും ശേഷം, കർത്താവ് നിങ്ങളുടെ കണ്ണീർ തുടച്ചുമാറ്റും. നിങ്ങൾ ഭയം കൂടാതെ മുന്നോട്ടു പോകുക. ഇന്നേ ദിവസം പരമപരിശുദ്ധ ത്രിത്വത്തിന്റെ നാമത്തിൽ ഞാൻ നിങ്ങൾക്ക് അയക്കുന്ന (നൽകുന്ന) സന്ദേശം ഇതാണ്. ഒരിക്കൽ കൂടി നിങ്ങളോടൊത്ത് ചേരാൻ എന്നെ അനുവദിച്ചതിനു നന്ദി. പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ ഞാൻ നിങ്ങളെ ആശീർവ്വദിക്കുന്നു. ആമേൻ. സമാധാനത്തിൽ ആയിരിക്കുക.