പ്രിയ മക്കളെ, ഉന്നത സ്ഥാനീയരായ പുരോഹിതർ അധികാരത്തിനായി ശത്രുക്കളുമായി കൂട്ടുചേർന്ന് സ്വയം മലിനപ്പെടുത്തിയിരിക്കുകയാണ്, ഇതുമൂലം അവർ എന്റെ മകനായ ഈശോയ്ക്കെതിരായി പ്രവർത്തിച്ചിരിക്കുന്നു. നിങ്ങൾ വലിയ പരീക്ഷണങ്ങളുടെ സമയത്താണ് ജീവിക്കുന്നത്, എങ്കിലും എന്റെ കർത്താവ് നിങ്ങളോടുകൂടെയുണ്ട്. ദൈവത്തിൽ നിന്നുള്ളവരായ നിങ്ങൾ, ദൈവത്തിന്റെ ഭവനത്തെ ശത്രുക്കൾക്ക് അധികാരം നൽകുന്ന ഒരു സംഭരണകേന്ദ്രമായി മാറാൻ അനുവദിക്കരുത്. മനുഷ്യന്റെ വക്രത എന്റെ പാവപ്പെട്ട ധാരാളം മക്കളെ ദുഷിപ്പിക്കുകയും, അതുമൂലം വലിയൊരു ആത്മീയാന്ധത ഉളവാക്കുകയും ചെയ്തു. എന്റെ ഈശോയുടെ സഭ കാൽവരിയിലേക്ക് നടന്നുകൊണ്ടിരിക്കുകയാണ്. നീതിമാൻമാർ ദുഃഖത്തിന്റെ പാനപാത്രത്തിൽ നിന്നു കുടിക്കും. നിങ്ങൾ സ്നേഹിക്കുകയും, സത്യത്തെ നിങ്ങൾ കാക്കുകയും ചെയ്യുവിൻ. നീതിമാൻമാരുടെ നിശ്ശബ്ദത ദൈവത്തിന്റെ ശത്രുവിന്റെ ശക്തി വർദ്ധിപ്പിക്കുന്നു. അസത്യം വിജയിക്കാനായി നിങ്ങൾ അനുവദിക്കരുത്. നിങ്ങൾ കർത്താവിന്നുള്ളവരാണ്, അവൻ നിങ്ങളെ സ്നേഹിക്കുന്നു. പ്രാർത്ഥനയിൽ നിന്നും നിങ്ങൾ അകന്നു ജീവിക്കരുത്. ദിവുകാരുണ്യത്തിൽ (പരിശുദ്ധ കുർബാന) ശക്തി കണ്ടെത്തുവിൻ, ഞാൻ നിങ്ങൾക്കു കാണിച്ചുതന്ന പാതയിൽ നിങ്ങൾ ഉറച്ചു നിൽക്കുവിൻ. കുരിശില്ലാതെ വിജയമില്ല. ധൈര്യമായിരിക്കുക. നിങ്ങളുടെ വിശ്വാസം നിങ്ങൾ നഷ്ടപ്പെടുത്തരുത്. നിങ്ങൾ ഈശോയോടുകൂടി ആയിരിക്കുക, നിങ്ങൾ വിജയികളാകും. ഇന്നേ ദിവസം പരമപരിശുദ്ധ ത്രിത്വത്തിന്റെ നാമത്തിൽ ഞാൻ നിങ്ങൾക്ക് അയക്കുന്ന (നൽകുന്ന) സന്ദേശം ഇതാണ്. ഒരിക്കൽ കൂടി നിങ്ങളോടൊത്ത് ചേരാൻ എന്നെ അനുവദിച്ചതിനു നന്ദി. പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ ഞാൻ നിങ്ങളെ ആശീർവ്വദിക്കുന്നു. ആമേൻ. സമാധാനത്തിൽ ആയിരിക്കുക.