പ്രിയ മക്കളെ, ശ്രദ്ധിക്കുക, നീതിമാൻമാർക്ക് ഇത് വേദനയുടെ സമയമാണ്. ധാരാളം സമർപ്പിതർ പീഢിപ്പിക്കപ്പെടുകയും, പുറത്താക്കപ്പെടുകയും ചെയ്യുന്ന ദിവസങ്ങൾ വന്നു ചേരും. സത്യം കുറച്ചു സ്ഥലങ്ങളിൽ മാത്രം അവശേഷിക്കപ്പെടുകയും, എന്റെ പാവം മക്കൾ ദുഃഖത്തിന്റെ പാനപാത്രത്തിൽ നിന്നു കുടിക്കുകയും ചെയ്യും. ദൈവം നിങ്ങളെ ഏൽപ്പിച്ചിരിക്കുന്ന ദൗത്യത്തിൽ നിങ്ങളുടെ മികച്ച സേവനം നിങ്ങൾ കാഴ്ചവെക്കുവിൽ. നിങ്ങൾ ലോകത്താണെങ്കിലും ലോകത്തിന്റേതല്ല എന്നതിന് എല്ലായിടത്തും നിങ്ങൾ സാക്ഷികളാകുകയും, വിധേയരാവുകയും ചെയ്യുവിൻ. ഞാൻ സ്വർഗ്ഗത്തിൽ നിന്നു വന്നത് നിങ്ങളെ സഹായിക്കാനാണ്. നിങ്ങൾ എന്നെ അനുസരിക്കുവിൻ. ശത്രുക്കളെ വിജയിക്കാൻ നിങ്ങൾ അനുവദിക്കരുത്. നിങ്ങൾ എല്ലായിടത്തും സത്യം പ്രഘോഷിക്കുവിൻ. എന്റെ ഈശോ നിങ്ങളോടുകൂടെ ഉണ്ടായിരിക്കും. നിങ്ങൾ പിന്തിരിയരുത്. എന്റെ ഈശോയുടെ സഭ കാൽവരിയിലേക്ക് നടന്നു കൊണ്ടിരിക്കുകയാണ്. സത്യത്തെ സ്നേഹിക്കുന്നവർക്ക് ഇത് വേദനയുടെ ഒരു സമയമായിരിക്കും. നിങ്ങളുടെ കരങ്ങൾ എനിക്കു തരിക, ഞാൻ നിങ്ങളെ നൻമയുടെയും വിശുദ്ധിയുടെയും പാതയിൽ നയിക്കാം. നിങ്ങൾ മുന്നോട്ടു പോകുക. കുരിശില്ലാതെ വിജയമില്ല. ഈ സമയത്ത്, അസാധാരണമായ ഒരു കൃപയുടെ വർഷം സ്വർഗ്ഗത്തിൽ നിന്നും നിങ്ങളിൽ ചൊരിയപ്പെടാൻ ഞാൻ ഇടയാക്കും. ധൈര്യമായിരിക്കുക. നിങ്ങൾ ഇപ്പോൾ ചെയ്യേണ്ടവ, നാളെയ്ക്കായി മാറ്റി വെക്കരുത്. ഇന്നേ ദിവസം പരമപരിശുദ്ധ ത്രിത്വത്തിന്റെ നാമത്തിൽ ഞാൻ നിങ്ങൾക്ക് അയക്കുന്ന (നൽകുന്ന) സന്ദേശം ഇതാണ്. ഒരിക്കൽ കൂടി നിങ്ങളോടൊത്ത് ചേരാൻ എന്നെ അനുവദിച്ചതിനു നന്ദി. പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ ഞാൻ നിങ്ങളെ ആശീർവ്വദിക്കുന്നു. ആമേൻ. സമാധാനത്തിൽ ആയിരിക്കുക.