പ്രിയ മക്കളെ, ധൈര്യമായിരിക്കുക. നിങ്ങളുടെ ആത്മാർത്ഥവും ഭയരഹിതവുമായ സമ്മതം എന്റെ ഈശോയ്ക്ക് ആവശ്യമാണ്. ശത്രുക്കൾ മുന്നേറുകയും, എന്റെ കർത്താവിന്റെ സഭയിൽ ആത്മീയമായ വലിയൊരു തകർച്ചക്ക് ഇടയാവുകയും ചെയ്യും. എന്റെ ഭക്തൻമാരുടെ വിശ്വാസംമൂലം വിശ്വാസവഞ്ചകർ പരാജയപ്പെടും. ധർമ്മബോധമുള്ളവരുടെ നിശ്ശബ്ദത ദൈവത്തിന്റെ ശത്രുക്കളുടെ ശക്തി വർദ്ധിപ്പിക്കും എന്നത് നിങ്ങൾ; എപ്പോഴും ഓർക്കേണ്ടതാകുന്നു. നിങ്ങൾ സ്നേഹിക്കുകയും, സത്യത്തെ നിങ്ങൾ കാക്കുകയും ചെയ്യുവിൻ. സത്യമാകുന്നു നിങ്ങളുടെ ഏറ്റവും വലുതും അമൂല്യവുമായ പ്രതിരോധത്തിന്റെ ആയുധം. നിങ്ങൾ നിരാശരാകരുത്. ഞാൻ നിങ്ങളെ സ്നേഹിക്കുന്നു, ഞാൻ നിങ്ങളോടൊപ്പമുണ്ട്. മഹത്തായ യുദ്ധം എല്ലായിടത്തേക്കും പകരും. നിങ്ങൾ പ്രാർത്ഥനയിലും, ദിവ്യകാരുണ്യത്തിലും (പരിശുദ്ധ കുർബാന) ശക്തി കണ്ടെത്തുവിൻ. എല്ലാ പീഡനങ്ങൾക്കും ശേഷം വിജയം ദൈവത്തിൽ നിന്നും വരുന്നതാണ്. മുന്നോട്ട് പോകുക. ഞാൻ നിങ്ങളെ സ്നേഹിക്കുന്നു, എന്റെ ഈശോയോട് ഞാൻ നിങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കും. നിങ്ങളോരോരുത്തരുടെയും പേര് എനിക്കറിയാം, എന്റെ മകൻ ഈശോയോട് വിശ്വസ്തരായിരിക്കാൻ ഞാൻ നിങ്ങളോടാവശ്യപ്പെടുകയാണ്. ഇന്നേ ദിവസം പരമപരിശുദ്ധ ത്രിത്വത്തിന്റെ നാമത്തിൽ ഞാൻ നിങ്ങൾക്ക് അയക്കുന്ന (നൽകുന്ന) സന്ദേശം ഇതാണ്. ഒരിക്കൽ കൂടി നിങ്ങളോടൊത്ത് ചേരാൻ എന്നെ അനുവദിച്ചതിനു നന്ദി. പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ ഞാൻ നിങ്ങളെ ആശീർവ്വദിക്കുന്നു. ആമേൻ. സമാധാനത്തിൽ ആയിരിക്കുക.