പ്രിയ മക്കളെ, ദൈവത്തിന്റെ ശക്തിയിൽ നിങ്ങൾ ഉറച്ചു വിശ്വസിക്കുക. നിങ്ങൾ സത്യത്തെ സ്നേഹിക്കുകയും പ്രതിരോധിക്കുകയും ചെയ്യുക. നിങ്ങൾ എൻ്റെ ഈശോയുടെ സുവിശേഷത്തെയും, അവിടുത്തെ സഭയുടെ യഥാർത്ഥ പ്രബോധനത്തിൻ്റെ പഠനങ്ങളെയും സ്വീകരിക്കുക. ദൈവവചനം പുതിയ രീതിയിൽ ഗ്രഹിക്കുന്നതിനായുള്ള അന്വേഷണം വലിയ ആശയക്കുഴപ്പത്തിനും വിഭജനത്തിനും കാരണമാകും. അനേകർക്ക് യഥാർത്ഥ വിശ്വാസം നഷ്ടപ്പെടും. കർത്താവുമായുള്ള നിങ്ങളുടെ ഉടമ്പടിയിൽ നിങ്ങൾ വിശ്വസ്തരായി തുടരുക. നിങ്ങൾ അവിടുത്തേതായതിനാൽ, ലോകത്തെ പിന്തുടരാനും സേവിക്കാനും സാധിക്കയില്ല. അനേകർ ശത്രുവുമായി ഒരു ഉടമ്പടിയിലേർപ്പെടും, മ്ലേച്ഛത ദൈവ ഭവനത്തിൽ പ്രത്യക്ഷപ്പെടുന്നതാണ്. നിങ്ങൾ ശ്രദ്ധാലുവായിരിക്കുക. നിങ്ങൾ എന്റെ അപേക്ഷകൾ സ്വീകരിക്കുക, പരസ്യമാക്കുക. നിങ്ങളെ നിർബന്ധിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല, പക്ഷേ ഞാൻ പറയുന്നത് ഗൗരവമായെടുക്കണം. നിങ്ങൾ നിങ്ങളുടെ മുട്ടു കുത്തി പ്രാർത്ഥിക്കുക. പ്രാർത്ഥനയുടെ ശക്തിയാൽ മാത്രമെ നിങ്ങൾക്ക് വിജയം നേടാൻ കഴിയുകയുള്ളൂ. ധൈര്യമായിരിക്കുക. എന്റെ ഈശോയ്ക്ക് നിങ്ങളുടെ ആത്മാർത്ഥവും ധീരവുമായ സാക്ഷ്യം ആവശ്യമാണ്. ഇന്നേ ദിവസം പരമപരിശുദ്ധ ത്രിത്വത്തിന്റെ നാമത്തിൽ ഞാൻ നിങ്ങൾക്ക് അയക്കുന്ന (നൽകുന്ന) സന്ദേശം ഇതാണ്. ഒരിക്കൽ കൂടി നിങ്ങളോടൊത്ത് ചേരാൻ എന്നെ അനുവദിച്ചതിനു നന്ദി. പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ ഞാൻ നിങ്ങളെ ആശീർവ്വദിക്കുന്നു. ആമേൻ. സമാധാനത്തിൽ ആയിരിക്കുക.