പ്രിയ മക്കളെ, ഞാൻ സമാധാനത്തിന്റെ രാജ്ഞിയാകുന്നു, ഞാൻ സ്വർഗ്ഗത്തിൽ നിന്നും വന്നത് നിങ്ങളുടെ ഏക വഴിയും സത്യവും ജീവനുമായവനിലേക്ക് നിങ്ങളെ നയിക്കാനാണ്. ആത്മീയമായ വലിയൊരു സംഭ്രമത്തിന്റെ സമയമാണിപ്പോൾ. വിശ്വാസികൾക്കു ചിന്താക്കുഴപ്പം വരുത്തുന്ന ദിവസങ്ങൾ വരുന്നതാണ്. ശത്രുക്കളുമായുള്ള യോജിപ്പ് എന്റെ മകൻ ഈശോയുടെ ഹൃദയത്തിന് വേദനയുളവാക്കുന്നതാണ്. ദൈവത്തിന്റെ സത്യം തിരസ്ക്കരിക്കപ്പെടുകയും, വ്യാജപഠനങ്ങളെ ആശ്ലേഷിക്കപ്പെടുകയും ചെയ്യും. ദൈവ ഭവനത്തിലെ അസ്ഥിരത ധാരാളം പുരുഷൻമാരെയും, സ്ത്രീകളെയും വിശ്വാസത്തിലുള്ള താത്പര്യക്കുറവിലേക്ക് നയിക്കും. നിങ്ങൾക്കുള്ള സംഭവിക്കാനിരിക്കുന്നവയെ ഓർത്ത് ഞാൻ വേദനയനുഭവിക്കുകയാണ്. നിങ്ങൾ നിങ്ങളുടെ മുട്ടുകുത്തി പ്രാർത്ഥിക്കുക. എന്റെ ഈശോയ്ക്ക് നിങ്ങളുടെ പരസ്യമായതും ഭയരഹിതവുമായ സമ്മതം ആവശ്യമാണ്. സത്യത്തെ പ്രതിരോധിക്കാനായി തിരഞ്ഞെടുക്കപ്പെട്ട ധാരാളം പേർ ഭയം മൂലം പിൻവാങ്ങുന്നതാണ്. പരിശുദ്ധമായത് നശിപ്പിക്കാൻ ശത്രുക്കൾ ഒത്തുകൂടും, എങ്കിലും പ്രാർത്ഥനയുടെ ശക്തിയാൽ നിങ്ങൾക്ക് അവരെ പരാജയപ്പെടുത്താൻ സാധിക്കും. നിങ്ങൾ ജാഗരൂകരായിരിക്കുക. നിങ്ങൾ സത്യത്തെ സ്നേഹിക്കുകയും, കാക്കുകയും ചെയ്യുവിൻ. നിങ്ങളുടെ പഴയകാല അനുഭവങ്ങൾ മഹായുദ്ധത്തിനുള്ള ആയുധങ്ങളാണ്. ഭയം കൂടാതെ മുന്നോട്ടു പോകുക. ഇന്നേ ദിവസം പരമപരിശുദ്ധ ത്രിത്വത്തിന്റെ നാമത്തിൽ ഞാൻ നിങ്ങൾക്ക് അയക്കുന്ന (നൽകുന്ന) സന്ദേശം ഇതാണ്. ഒരിക്കൽ കൂടി നിങ്ങളോടൊത്ത് ചേരാൻ എന്നെ അനുവദിച്ചതിനു നന്ദി. പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ ഞാൻ നിങ്ങളെ ആശീർവ്വദിക്കുന്നു. ആമേൻ. സമാധാനത്തിൽ ആയിരിക്കുക.