പ്രിയ മക്കളെ, ധൈര്യമായിരിക്കുക. നിങ്ങൾ തനിച്ചല്ല. എന്റെ മകൻ ഈശോ നിങ്ങളോടൊപ്പമുണ്ട്. സത്യത്തെ പ്രതിരോധിച്ചുകൊണ്ട് മുന്നോട്ടു പോകുക. ശത്രുക്കളുടെ മുഖംമൂടികൾ അഴിഞ്ഞുവീഴപ്പെടും. വിശ്വാസത്തെ ഒറ്റുകൊടുക്കുന്നവർ നിലംപതിക്കുന്നതാണ്, ദൈവത്തിന്റെ വിജയം നീതിമാൻമാർക്കുണ്ടാകും. എന്റെ ഈശോയുടെ സുവിശേഷത്തോടും, അവന്റെ സഭയുടെ യഥാർത്ഥ പ്രബോധനത്തോടും നിങ്ങൾ വിശ്വസ്തരായിരിക്കുക. ഞാൻ ദൈവപുത്രന്റെയും, നിങ്ങളുടെയും മാതാവാകുന്നു. നിങ്ങൾ എന്നെ ശ്രവിക്കുക. ഞാൻ സ്വർഗ്ഗത്തിൽ നിന്നു വന്നത് നിങ്ങളെ മാനസാന്തരത്തിലേക്ക് ക്ഷണിക്കാനാണ്. പ്രാർത്ഥിക്കുക. പ്രാർത്ഥനയുടെ ശക്തിയാൽ മാത്രമെ നിങ്ങൾക്ക് വരാൻ പോകുന്ന പരീക്ഷണങ്ങളുടെ ഭാരം വഹിക്കാനാകുകയുള്ളൂ. ഞാൻ നിങ്ങളെ സ്നേഹിക്കുന്നു, ഞാൻ നിങ്ങളോടു കൂടെയുണ്ട്. നിങ്ങൾ സന്തോഷിക്കുവിൻ, എന്തെന്നാൽ നിങ്ങളുടെ പേരുകൾ സ്വർഗ്ഗത്തിൽ നേരത്തെതന്നെ കൊത്തിവെച്ചിരിക്കുന്നു. ഇന്നേ ദിവസം പരമപരിശുദ്ധ ത്രിത്വത്തിന്റെ നാമത്തിൽ ഞാൻ നിങ്ങൾക്ക് അയക്കുന്ന (നൽകുന്ന) സന്ദേശം ഇതാണ്. ഒരിക്കൽ കൂടി നിങ്ങളോടൊത്ത് ചേരാൻ എന്നെ അനുവദിച്ചതിനു നന്ദി. പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ ഞാൻ നിങ്ങളെ ആശീർവ്വദിക്കുന്നു. ആമേൻ. സമാധാനത്തിൽ ആയിരിക്കുക.