മലയാളം (ഇന്ത്യ)
1989
2005
2007
2009
2015
2019
2020
2021
2022
2023
2024
4,101 – സമാധാനത്തിന്റെ രാജ്ഞിയായ പരിശുദ്ധ അമ്മയിൽ നിന്നുള്ള സന്ദേശം, ലഭിച്ചത് 14/2/2015
പ്രിയ മക്കളെ, ഈശോയോടൊപ്പമായിരിക്കുക. അവസാന വിജയത്തിന്റെ പ്രതീക്ഷയിൽ നിങ്ങളുടെ കുരിശ് വഹിക്കുക. എന്റെ കർത്താവ് നിങ്ങളെ കൈവിടുകയില്ല. ഈ സമയത്ത്, നിങ്ങളുടെ മുട്ടു കുത്തി പ്രാർത്ഥിക്കുക. മാനസാന്തരപ്പെടുകയും, പറുദീസാ ലക്ഷ്യമാക്കി ജീവിക്കുകയും ചെയ്യുക, അതിനായി മാത്രമാണ് നിങ്ങൾ സൃഷ്ടിക്കപ്പെട്ടത്. ഈ നോമ്പുകാലം, ഞാൻ നിങ്ങൾക്ക് നൽകിയ വിജയായുധങ്ങൾ ഉപയോഗിക്കുക: കുമ്പസാരം, പരിശുദ്ധ കുർബാന, ബൈബിൾ, പരിശുദ്ധ ജപമാല, എന്റെ വിമല ഹൃദയത്തോടുള്ള പ്രതിഷ്ഠ, സഭയുടെ യഥാർത്ഥ പ്രബോധത്തോടുള്ള വിശ്വസ്തത (എന്നിവയാകുന്നു അവ). നിങ്ങളുടെ പരിവർത്തനം ഞാൻ ആഗ്രഹിക്കുന്നു, പക്ഷേ നിങ്ങൾ നിങ്ങളുടെ കരങ്ങൾ കൂട്ടിക്കെട്ടി നിൽക്കരുത്. ദൈവം തിടുക്കത്തിലാണ്. വേദനാജനകമായൊരു ഭാവിയിലേക്കാണ് നിങ്ങൾ നീങ്ങുന്നത്. വലിയ തോതിൽ ദൈവജനം പീഡിപ്പിക്കപ്പെടുകയും, വിശ്വാസികൾ കരയുകയും വിലപിക്കുകയും ചെയ്യും. എന്ത് തന്നെ സംഭവിച്ചാലും പിന്മാറരുത്. ഈശോയോടൊടൊപ്പമുള്ളവർ ഒരിക്കലും പരാജയത്തിന്റെ ഭാരം അനുഭവിക്കുകയില്ല. ധൈര്യമായിരിക്കുക. ഞാൻ നിങ്ങളുടെ വ്യാകുലയായ മാതാവാണ്, ഞാൻ നിങ്ങളുടെ പക്ഷത്തുണ്ട്. ഇന്നേ ദിവസം പരമപരിശുദ്ധ ത്രിത്വത്തിന്റെ നാമത്തിൽ ഞാൻ നിങ്ങൾക്ക് അയക്കുന്ന (നൽകുന്ന) സന്ദേശം ഇതാണ്. ഒരിക്കൽ കൂടി നിങ്ങളോടൊത്ത് ചേരാൻ എന്നെ അനുവദിച്ചതിനു നന്ദി. പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ ഞാൻ നിങ്ങളെ ആശീർവ്വദിക്കുന്നു. ആമേൻ. സമാധാനത്തിൽ ആയിരിക്കുക.