പ്രിയ മക്കളെ, ദിവ്യകാരുണ്യം സഭയുടെ മഹത്തായ ഭണ്ഡാഗാരമാണ്, എന്തെന്നാൽ ശരീരം, രക്തം, ആത്മാവ്, ദിവ്യത്വം എന്നിവയാൽ ഈശോ തന്നെ സന്നിഹിതനാണ്. ഓരോ യുദ്ധത്തിലും, സഭയുടെ വിജയം കടന്നു വന്നത് ദിവ്യകാരുണ്യത്തിലൂടെയാണ്. ദിവ്യകാരുണ്യം കൂടാതെ വിജയമില്ല. ഒരു വലിയ യുദ്ധത്തിലേക്കാണ് നിങ്ങൾ നടക്കുന്നത്, ദിവ്യകാരുണ്യത്തിൻ്റെ ശക്തിയാൽ മാത്രമേ നിങ്ങൾക്ക് വിജയം നേടാൻ സാധിക്കുകയുള്ളൂ. സഭയിൽ പ്രകാശിക്കുന്ന വെളിച്ചമാണ് ദിവ്യകാരുണ്യം, അതു കൂടാതെ നിങ്ങൾക്ക് സ്വർഗ്ഗത്തിലേക്ക് നടക്കുവാൻ കഴിയില്ല. ദിവ്യകാരുണ്യത്തിൻ്റെ തെളിച്ചം കെടുത്താൻ ശത്രുക്കൾ പ്രവർത്തിക്കും. നിങ്ങൾ ഈശോയെ പ്രതിരോധിക്കുക. നിങ്ങൾ സത്യത്തെ പ്രതിരോധിക്കുക. മുൻകാലങ്ങളിൽ ഞാൻ നിങ്ങളോട് പ്രഖ്യാപിച്ചതുപോലെ, ദിവ്യകാരുണ്യത്തിൽ എന്റെ ഈശോയുടെ സാന്നിദ്ധ്യമെന്നത് മാറ്റം വരുത്താൻ കഴിയാത്ത ഒരു സത്യമാണ്. നിങ്ങളുടെ നിങ്ങളുടെ അമൂല്യമായ ഭക്ഷണം സംരക്ഷിക്കുക. നിങ്ങൾ നിങ്ങളുടെ കരങ്ങൾ എനിക്കു തരിക, സത്യത്തിന്റെ പ്രതിരോധത്തിൽ ഞാൻ നിങ്ങളോടൊപ്പം നടക്കും. നിങ്ങൾ ശ്രദ്ധാലുവായിരിക്കുക. വർഷങ്ങളായി ഞാൻ നിങ്ങൾക്കു കാണിച്ചു തന്ന പാതയിൽ നിങ്ങൾ ഉറച്ചു നിൽക്കുവിൻ. അവസാനംവരെ വിശ്വസ്തതയോടുകൂടെ നിലനിൽക്കുന്നവർ പിതാവിനാൽ അനുഗ്രഹീതർ എന്ന് വിളംബരം ചെയ്യപ്പെടും. ഭയപ്പെടാതെ മുന്നോട്ട് പോകുക. ഇന്നേ ദിവസം പരമപരിശുദ്ധ ത്രിത്വത്തിന്റെ നാമത്തിൽ ഞാൻ നിങ്ങൾക്ക് അയക്കുന്ന (നൽകുന്ന) സന്ദേശം ഇതാണ്. ഒരിക്കൽ കൂടി നിങ്ങളോടൊത്ത് ചേരാൻ എന്നെ അനുവദിച്ചതിനു നന്ദി. പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ ഞാൻ നിങ്ങളെ ആശീർവ്വദിക്കുന്നു. ആമേൻ. സമാധാനത്തിൽ ആയിരിക്കുക.