പ്രിയ മക്കളെ, ഞാൻ നിങ്ങളുടെ വ്യാകുലയായ മാതാവാണ്, നിങ്ങൾക്ക് വരാനിരിക്കുന്നവയെയോർത്ത് ഞാൻ വേദനയനുഭവിക്കുകയാണ്. വലിയൊരു വിശ്വാസത്തകർച്ചയിലേക്കാണ് (കപ്പൽഛേതം) നിങ്ങൾ നീങ്ങിക്കൊണ്ടിരിക്കുന്നത്. സത്യത്തെ സ്നേഹിക്കുകയും, പ്രതിരോധിക്കുകയും, ചെയ്യുന്നതിലാണ് നിങ്ങളുടെ സംരക്ഷണം. നിങ്ങൾ ഈശോയോടുകൂടെ ആയിരിക്കുക. അവനിലാണ് നിങ്ങളുടെ വിജയം. നിങ്ങൾ നിങ്ങളുടെ പരമമായ അസ്തിത്വത്തെ (ജീവിതത്തെ) പൂർണ്ണമായും കർത്താവിനു സമർപ്പിക്കുക, അവൻ നിങ്ങളെ രൂപാന്തരപ്പെടുത്തും. നിങ്ങൾ കർത്താവിന്നുള്ളവരാണ്. ലോകത്തിൽ നിന്നു നിങ്ങൾ തിരിയുവിൻ, ദൈവത്തിൽ നിന്നുള്ള അത്ഭുതങ്ങളെ സ്വീകരിക്കുവിൻ. നിങ്ങളുടെ കുറെ സമയം പ്രാർത്ഥനക്കായി സമർപ്പിക്കുവിൻ. പ്രാർത്ഥനയിൽ നിന്നും നിങ്ങൾ അകന്നിരിക്കുമ്പോൾ, ദൈവത്തിന്റെ ശത്രുവിന്റെ ലക്ഷ്യമായ് നിങ്ങൾ മാറും. നിങ്ങൾ മാനസാന്തരപ്പെടുവിൻ, എന്തെന്നാൽ വിശുദ്ധിയുടെ പാതയിലേക്കുള്ള ആദ്യ കാൽവെപ്പെന്നത് മാനസാന്തരമാകുന്നു. എന്തുതന്നെ സംഭവിച്ചാലും, നിങ്ങൾ എന്റെ മകൻ ഈശോയുടെ സഭയുടെ യഥാർത്ഥ പ്രബോധനങ്ങളോട് വിശ്വസ്തരായിരിക്കുക. ഭയം കൂടാതെ മുന്നോട്ടു പോകുക. ഇന്നേ ദിവസം പരമപരിശുദ്ധ ത്രിത്വത്തിന്റെ നാമത്തിൽ ഞാൻ നിങ്ങൾക്ക് അയക്കുന്ന (നൽകുന്ന) സന്ദേശം ഇതാണ്. ഒരിക്കൽ കൂടി നിങ്ങളോടൊത്ത് ചേരാൻ എന്നെ അനുവദിച്ചതിനു നന്ദി. പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ ഞാൻ നിങ്ങളെ ആശീർവ്വദിക്കുന്നു. ആമേൻ. സമാധാനത്തിൽ ആയിരിക്കുക.