പ്രിയ മക്കളെ, അഗാധമായൊരു ഗർത്തം ഉണ്ടാകും, എന്റെ പാവപ്പെട്ട മക്കളുടെ വേദന വലുതായിരിക്കും. ഈ ക്ലേശകരമായ സമയങ്ങളിൽ, നിങ്ങളുടെയുള്ളിലെ വിശ്വാസത്തിന്റെ തിരിനാളം കാത്തുസൂക്ഷിക്കുവാൻ ഞാൻ നിങ്ങളോടാവശ്യപ്പെടുകയാണ്. നിങ്ങൾ പ്രാർത്ഥനയിൽ നിന്നും വ്യതിചലിക്കരുത്. എന്റെ ഈശോയുടെ സുവിശേഷത്തിൽ നിങ്ങൾ ശക്തമായി വിശ്വസിക്കുക, ദിവ്യകാരുണ്യത്തിൽ (പരിശുദ്ധ കുർബാനയിൽ) നിങ്ങൾ ശക്തി കണ്ടെത്തുക. നിങ്ങൾക്ക് എന്തു തന്നെ സംഭവിച്ചാലും ഞാൻ കാണിച്ചു തന്ന പാതയിൽ തന്നെ നിങ്ങൾ ദൃഢമായി നിൽക്കുക. എന്റെ ഈശോയുടെ സഭയുടെ യഥാർത്ഥ പ്രബോധനങ്ങളോട് വിശ്വസ്തതയുള്ളവരായിരിക്കുക. എല്ലാ പ്രക്ഷോഭങ്ങൾക്കും ശേഷം ദൈവത്തിന്റെ വിജയം സത്യത്തിന്റെ രൂപത്തിൽ വരും. ഞാൻ നിങ്ങളെ സ്നേഹിക്കുന്നു, ഞാൻ സ്വർഗ്ഗത്തിൽ നിന്നു വന്നത് നിങ്ങളെ രക്ഷിക്കാനാണ്. പിന്തിരിയരുത്. നിങ്ങളുടെ കരങ്ങൾ എനിക്കു തരിക, ഞാൻ നിങ്ങളെ വഴിയും സത്യവും ജീവനുമായവനിലേക്ക് നയിക്കാം. നിങ്ങൾ ഭയം കൂടാതെ മുന്നോട്ടു പോകുക. ഇന്നേ ദിവസം പരമപരിശുദ്ധ ത്രിത്വത്തിന്റെ നാമത്തിൽ ഞാൻ നിങ്ങൾക്ക് അയക്കുന്ന (നൽകുന്ന) സന്ദേശം ഇതാണ്. ഒരിക്കൽ കൂടി നിങ്ങളോടൊത്ത് ചേരാൻ എന്നെ അനുവദിച്ചതിനു നന്ദി. പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ ഞാൻ നിങ്ങളെ ആശീർവ്വദിക്കുന്നു. ആമേൻ. സമാധാനത്തിൽ ആയിരിക്കുക.