പ്രിയ മക്കളെ, ധൈര്യമായിരിക്കുക. എന്റെ ഈശോ നിങ്ങളെ സ്നേഹിക്കുകയും, നിങ്ങളോടൊപ്പം നടക്കുകയും ചെയ്യുന്നു. നിങ്ങൾ നിങ്ങളുടെ അസ്തിത്വം അവിടുത്തേക്ക് കൊടുക്കുക, നിങ്ങൾ വിശ്വാസത്തിൽ ഉൽകൃഷ്ഠരായിരിക്കും. വേദനയുടെ കാലത്താണ് നിങ്ങൾ ജീവിക്കുന്നത്, എന്നാൽ ഏറ്റവും മോശമായത് ഇനിയും വരാനിരിക്കുന്നതേയുള്ളൂ. നിങ്ങൾ നിങ്ങളുടെ കരങ്ങൾ എനിക്കു തരിക, ഞാൻ നിങ്ങളെ വിജയത്തിലേക്ക് നയിക്കാം. നിങ്ങൾ പ്രാർത്ഥനയിൽ നിന്നും പിന്തിരിയരുത്. അകലെയായിരിക്കുമ്പോൾ നിങ്ങൾ പിശാചിന്റെ ലക്ഷ്യമായിത്തീരുന്നു. നിങ്ങൾ കർത്താവിന്റേതാണ്, നിങ്ങൾ അനുഗമിക്കുകയും, ശുശ്രൂഷിക്കുകയും ചെയ്യേണ്ടത് അവിടുത്തെ മാത്രമാകുന്നു. ഞാൻ നിങ്ങൾക്കു കാണിച്ചു തന്ന പാതയിൽ നിങ്ങൾ ഉറച്ചു നിൽക്കുവിൻ. സത്യത്തിന്റെ പാതയിൽ നിന്നും നിങ്ങളെ പിന്തിരിയിപ്പിക്കുവാൻ ദൈവത്തിന്റെ ശത്രുക്കളെ നിങ്ങൾ അനുവദിക്കരുത്. ഞാൻ നിങ്ങളുടെ മാതാവാണ്, ഞാൻ സ്വർഗ്ഗത്തിൽനിന്നും വന്നത് നിങ്ങളെ സഹായിക്കാനാണ്. നിങ്ങൾക്ക് സ്വാതന്ത്ര്യമുണ്ട്, എന്നാൽ ഏറ്റവും നല്ലത് ദൈവഹിതം നിറവേറ്റുക എന്നതാണ്. നിങ്ങൾ, എൻ്റെ ഈശോയുടെ സുവിശേഷം സ്വീകരിക്കുകയും, അവിടുത്തെ സഭയുടെ യഥാർത്ഥ പ്രബോധനത്തിൻ്റെ പഠനങ്ങളോട് വിശ്വസ്തരായിരിക്കുകയും ചെയ്യുക. ഭയം കൂടാതെ മുന്നേറുക. കർത്താവിനോടൊപ്പമുള്ളവർ ഒരിക്കലും പരാജയത്തിന്റെ ഭാരം അനുഭവിക്കുകയില്ല. ഇന്നേ ദിവസം പരമപരിശുദ്ധ ത്രിത്വത്തിന്റെ നാമത്തിൽ ഞാൻ നിങ്ങൾക്ക് അയക്കുന്ന (നൽകുന്ന) സന്ദേശം ഇതാണ്. ഒരിക്കൽ കൂടി നിങ്ങളോടൊത്ത് ചേരാൻ എന്നെ അനുവദിച്ചതിനു നന്ദി. പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ ഞാൻ നിങ്ങളെ ആശീർവ്വദിക്കുന്നു. ആമേൻ. സമാധാനത്തിൽ ആയിരിക്കുക.