പ്രിയ മക്കളെ, പ്രാർത്ഥിക്കുക, ദിവ്യകാരുണ്യത്തിലും, എൻ്റെ മകൻ ഈശോയുടെ വചനങ്ങളിലും നിങ്ങൾ ശക്തി കണ്ടെത്തുക. ഈ വർഷങ്ങളിലൂടെ, ഞാൻ നിങ്ങൾക്കു കാണിച്ചു തന്ന പാതയിൽ നിന്നും നിങ്ങൾ വ്യതിചലിക്കരുത്. നിങ്ങൾക്ക് സ്വാതന്ത്ര്യമുണ്ട്, എങ്കിലും നിങ്ങൾ ദൈവത്തിൻ്റെ ശത്രുവിൻ്റെ അടിമകളാവരുത്. ഞാൻ നിങ്ങളുടെ വ്യാകുലയായ മാതാവാണ്, നിങ്ങൾക്ക് വരാനിരിക്കുന്നവയെയോർത്ത് ഞാൻ വേദനയനുഭവിക്കുകയാണ്. ദൈവത്തിൻ്റെ ശത്രുക്കൾ വലിയൊരാക്രമണത്തിനായി ഒരുങ്ങുകയാണ്, എൻ്റെ പാവപ്പെട്ട ധാരാളം മക്കൾ കബളിപ്പിക്കപ്പെടും. നിങ്ങൾ ഈശോയോടു കൂടെയായിരിക്കുക. നിങ്ങളുടെ ജീവിതത്തിനായി എല്ലായ്പ്പോഴും നിങ്ങൾ സത്യത്തെ തിരഞ്ഞെടുക്കുവിൻ. ദൈവത്തിൽ അർദ്ധസത്യമില്ല. എൻ്റെ ഈശോയുടെ സുവിശേഷത്തിൽ സത്യമുണ്ട്, അത് നിങ്ങളെ സ്വാതന്ത്രമാക്കുകയും, മോക്ഷത്തിലേക്ക് നയിക്കുകയും ചെയ്യും. കബളിപ്പിക്കപ്പെടാതിരിക്കാൻ നിങ്ങൾ ജാഗരൂകരാകുക. കർത്താവിലേക്കുള്ള മഹത്തായ തിരിച്ചു വരവിനുള്ള സമയമിതാണ്. നിങ്ങൾ മാനസാന്തരപ്പെടുകയും കർത്താവിനെ ശുശ്രൂഷിക്കുകയും ചെയ്യുവിൻ. എല്ലാ കഷ്ടതകൾക്കും ശേഷം, കർത്താവ് നിങ്ങളുടെ കണ്ണീർ തുടച്ചു കളയുന്നതാണ്. സത്യത്തെ കാത്തുകൊണ്ട് മുന്നോട്ടു പോകുക. ഇന്നേ ദിവസം പരമപരിശുദ്ധ ത്രിത്വത്തിന്റെ നാമത്തിൽ ഞാൻ നിങ്ങൾക്ക് അയക്കുന്ന (നൽകുന്ന) സന്ദേശം ഇതാണ്. ഒരിക്കൽ കൂടി നിങ്ങളോടൊത്ത് ചേരാൻ എന്നെ അനുവദിച്ചതിനു നന്ദി. പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ ഞാൻ നിങ്ങളെ ആശീർവ്വദിക്കുന്നു. ആമേൻ. സമാധാനത്തിൽ ആയിരിക്കുക.