പ്രിയപ്പെട്ട മക്കളേ, ഇത് വലിയ കഷ്ടപ്പാടുകളുടെ സമയമാണ്. നിങ്ങൾ കർത്താവിൽ വിശ്വസിക്കുവിൻ. മറഞ്ഞിരിക്കുന്നതിനെ കാണുകയും നിങ്ങളെ ഓരോരുത്തരെയും പേരെടുത്ത് അറിയുകയും ചെയ്യുന്നവനിലാണ് നിങ്ങളുടെ ശക്തി. നിങ്ങൾ ശ്രദ്ധിക്കുവിൻ. സത്യത്തിൽ നിന്ന് നിങ്ങൾ തിരിഞ്ഞുകളയരുത്. പ്രാർത്ഥനയിൽ നിങ്ങളുടെ മുട്ടുകൾ മടക്കുക. ഒരു വിഷപുക പടർന്ന് അനേകം മനുഷ്യരെ കൊല്ലും. ബ്രസീലിൽ ഒരു അത്ഭുതകരമായ വസ്തുത സംഭവിക്കും, മനുഷ്യർക്ക് വിശദീകരിക്കാനാവിൽ. വരാനിരിക്കുന്ന എല്ലാ കാര്യങ്ങളെയും കുറിച്ച് നിങ്ങൾക്ക് മുന്നറിയിപ്പ് നൽകാൻ ദൈവം എന്നെ നിങ്ങളുടെ അടുത്തേക്ക് അയച്ചിരിക്കുന്നു. ഞാൻ നിങ്ങളോട് പറയുന്നത് നിങ്ങളെ ഭയപ്പെടുത്താനല്ല. കുരിശിൻ്റെ ഭാരം താങ്ങാൻ നിങ്ങളെ ഒരുക്കാൻ ഞാൻ ആഗ്രഹിക്കുന്നു. എൻ്റെ വിളികൾ ഭയപ്പെടാത്തനല്ല മറിച്ച്, പ്രത്യാശയിലേക്ക് നയിക്കുന്ന മുന്നറിയിപ്പാണെന്ന് പ്രാർത്ഥിച്ചാൽ നിങ്ങൾ മനസ്സിലാകും. നിങ്ങൾ സ്ഥിരതയോടെ തുടരുക. എൻ്റെ പദ്ധതികൾക്കെതിരെ ആസൂത്രണം ചെയ്യുന്നവർ ഒന്നും നേടുകയില്ല. എൻ്റെ വിളി എങ്ങനെ മനസ്സിലാക്കണമെന്ന് എനിക്കുള്ളവർക്ക് അറിയാം. മുന്നോട്ട് നീങ്ങുക. പരിശുദ്ധ ത്രിത്വത്തിൻ്റെ നാമത്തിൽ ഞാൻ ഇന്ന് നിങ്ങൾക്ക് കൈമാറുന്ന സന്ദേശം ഇതാണ്. ഒരിക്കൽ കൂടി നിങ്ങളെ ഇവിടെ ഒന്നിപ്പിക്കാൻ എന്നെ അനുവദിച്ചതിന് നന്ദി. പിതാവിൻ്റെയും പുത്രൻ്റെയും പരിശുദ്ധാത്മാവിൻ്റെയും നാമത്തിൽ ഞാൻ നിങ്ങളെ ആശീർവദിക്കുന്നു. ആമേൻ. നിങ്ങൾ സമാധാനത്തോടെ ഇരിക്കുവിൻ.